Asianet News MalayalamAsianet News Malayalam

നിങ്ങളുടെ ഗൂഗിള്‍ സെര്‍ച്ച് ഈ രീതിയിലോ?; എങ്കില്‍ വലിയ അപകടമാണ്.!

നിങ്ങള്‍ ഇത്തരത്തില്‍ സെര്‍ച്ച് ചെയ്യുന്നത് പോണ്‍ സൈറ്റുകളാണ് എന്ന് കരുതുക. ശരിക്കും നിങ്ങളുടെ സെര്‍ച്ച് രീതികള്‍ അനുസരിച്ച് പരസ്യങ്ങള്‍ കാണിക്കുക എന്നതാണ് ഗൂഗിളിന്‍റെ വരുമാന മാര്‍ഗം. 

Your habit of Googling your symptoms is bad for your health
Author
New Delhi, First Published Jan 3, 2020, 8:34 PM IST

ദില്ലി: കയ്യില്‍ സ്മാര്‍ട്ട്ഫോണോ അല്ലെങ്കില്‍ മുന്നില്‍ കമ്പ്യൂട്ടറോ ഉണ്ടെങ്കില്‍ ഏത് കാര്യത്തിനും ഇക്കാലത്ത് ഉത്തരം ലഭിക്കും. ഒന്ന് ഗൂഗിള്‍ ചെയ്ത് നോക്കിയാല്‍ മതി. എന്നാല്‍  എല്ലാം ഗൂഗിള്‍ ചെയ്യുന്നത് സുരക്ഷിതമാണോ?, അല്ലെന്ന് തന്നെ പറയേണ്ടി വരും. നമ്മുക്ക് അറിയാത്ത കാര്യം തിരയുമ്പോള്‍ എന്താണ് പ്രശ്നം എന്നതായിരിക്കും നമ്മുടെ ഗൂഗിള്‍ തിരച്ചില്‍ ശീലത്തില്‍ പ്രശ്നമുണ്ടെന്ന് കേള്‍ക്കുമ്പോള്‍ തോന്നുക.

ഒന്നാമതായി മനസിലാക്കേണ്ട കാര്യം ഗൂഗിള്‍ ഒരു സെര്‍ച്ച് എഞ്ചിനാണ്, ഗൂഗിളിന് അതില്‍ തിരഞ്ഞ് കിട്ടുന്ന ഫലങ്ങളുമായി ബന്ധമില്ല. അതായത് വിവരങ്ങള്‍ തിരഞ്ഞുതരുന്ന ഉപാധിക്കപ്പുറം ഈ വിവരങ്ങള്‍ ഗൂഗിളിന്‍റെതല്ല. അതിനാല്‍ തന്നെ ഗൂഗിളില്‍ സേര്‍ച് ചെയ്ത് ലഭിക്കുന്ന ഉത്തരങ്ങളെല്ലാം ശരിയായിരിക്കണമെന്നില്ല എന്ന ബോധ്യം ഉണ്ടാകണം. അതായത് ചില ഗൂഗിള്‍ തിരച്ചില്‍ രീതികള്‍ മാറ്റേണ്ടതുണ്ട്. പ്രധാനമായും മാറ്റേണ്ട ഒരു ശീലം നമ്മുക്ക് സന്ദര്‍ശിക്കേണ്ട വെബ്‌സൈറ്റിന്റെ പേര് അഡ്രസ് ബാറില്‍ നല്‍കുന്നതിന് പകരം അത് ഗൂഗിളില്‍ ടൈപ് ചെയ്തു കൊടുക്കും എന്നതാണ്. ഇത്തരത്തില്‍ ചെയ്യുമ്പോള്‍ ചില പ്രശ്നങ്ങള്‍ പറ്റാം.

നിങ്ങള്‍ ഇത്തരത്തില്‍ സെര്‍ച്ച് ചെയ്യുന്നത് പോണ്‍ സൈറ്റുകളാണ് എന്ന് കരുതുക. ശരിക്കും നിങ്ങളുടെ സെര്‍ച്ച് രീതികള്‍ അനുസരിച്ച് പരസ്യങ്ങള്‍ കാണിക്കുക എന്നതാണ് ഗൂഗിളിന്‍റെ വരുമാന മാര്‍ഗം. അതായത് നിങ്ങള്‍ ഗൂഗിളില്‍ പോണ്‍ സേര്‍ച് ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ പിന്നെ സന്ദര്‍ശിക്കുന്ന വെബ്‌സൈറ്റുകളിലും പോണ്‍ പരസ്യങ്ങള്‍ തലപൊക്കിത്തുടങ്ങും. മറ്റുള്ളവരുടെ മുന്നില്‍ വച്ച് ഒരു വെബ്‌സൈറ്റ് തുറക്കുമ്പോള്‍ അതില്‍ പോണ്‍ കണ്ടാല്‍ അത് നിങ്ങള്‍ക്ക് അത്ര നല്ലതായിരിക്കില്ലല്ലോ. അതിനാല്‍ ഇത്തരം സെര്‍ച്ചുകള്‍ ഇൻകൊഗ്‍നിറ്റോ മോഡില്‍ നടത്തുന്നതാണ് സുരക്ഷിതം. 

ഇതിനൊപ്പം ബാങ്കിങ്ങ് വിവരങ്ങളാണ് നിങ്ങള്‍ തിരയുന്നത് എന്ന് വിചാരിക്കുക, ഗൂഗിളില്‍ നിരവധി വ്യാജ ബാങ്കിങ് സൈറ്റുകളും ഉണ്ട്. ഇതിനാല്‍ ബാങ്കിന്റെ യുആര്‍എല്‍ നേരിട്ട് ബ്രൗസറില്‍ ടൈപ് ചെയ്ത് ആ സൈറ്റില്‍ എത്തുക. സെര്‍ച്ച് ചെയ്ത് എടുക്കുമ്പോള്‍ ഗൂഗിളില്‍ കിട്ടുന്ന വെബ്‌സൈറ്റ് നിങ്ങളുടെ ബാങ്കിന്‍റെ ഔദ്യോഗിക സൈറ്റ് പോലെയുള്ള വ്യാജ സൈറ്റാകാം. ഇത് നിങ്ങളെ കുഴിയില്‍ ചാടിക്കും. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് വേണ്ടി സെര്‍ച്ച് ചെയ്യുമ്പോഴും സൈറ്റുകള്‍ നേരിട്ട് അടിച്ചുകൊടുത്ത് സന്ദര്‍ശിക്കുന്നതാണ് സുരക്ഷിതം. പ്രത്യേകിച്ച് നികുതികളും, ബില്ലുകളും അടയ്ക്കുന്നതിന്.

ഇത് പോലെ തന്നെയാണ് ആരോഗ്യ കാര്യങ്ങള്‍ സംബന്ധിച്ച സെര്‍ച്ചിംഗ്, ഡോക്ടറെ കാണാതെ രോഗവിവരം ഗൂഗിളില്‍ സേര്‍ച് ചെയ്ത് എന്തു മരുന്നാണ് വേണ്ടതെന്നു കണ്ടുപിടിച്ച് സ്വയം ചികിത്സ നടത്തുന്നവരുടെ എണ്ണം അനുദിനം കൂടുകയാണത്രെ. ഡോക്ടറെ കാണാതെ ഗൂഗിള്‍ സെര്‍ച്ചിലൂടെ രോഗ നിര്‍ണ്ണയവും മരുന്നു വാങ്ങലും വലിയ ആപത്താണ് സൃഷ്ടിക്കുക. 

Follow Us:
Download App:
  • android
  • ios