യുപിക്കാരിയായ യുവതിയെ കുടുക്കിയത് യുകെയില്‍ നിന്നുള്ള ഇന്‍സ്റ്റ ഫ്രണ്ട്; തട്ടിപ്പിന്‍റെ പുത്തന്‍ രീതി.!

By Web TeamFirst Published Oct 8, 2021, 8:36 PM IST
Highlights

ഉത്തര്‍പ്രദേശില്‍നിന്നുള്ള ഈ സ്ത്രീയെ ഇന്‍സ്റ്റാഗ്രാമിലൂടെ സൗഹൃദത്തിലായ വ്യക്തിയാണ് ചതിച്ചത്. തട്ടിപ്പ് നടത്തിയ യുവാവ് യുകെ നിവാസിയാണെന്ന് വ്യക്തമായി. 

യുകെയില്‍ നിന്നുള്ള ഇന്‍സ്റ്റാഗ്രാം സുഹൃത്തിന്റെ വാഗ്ദാനത്തില്‍ വീണ ഇന്ത്യക്കാരിക്ക് നഷ്ടപ്പെട്ടത് 32 ലക്ഷം രൂപ. ഉത്തര്‍പ്രദേശില്‍നിന്നുള്ള ഈ സ്ത്രീയെ ഇന്‍സ്റ്റാഗ്രാമിലൂടെ സൗഹൃദത്തിലായ വ്യക്തിയാണ് ചതിച്ചത്. തട്ടിപ്പ് നടത്തിയ യുവാവ് യുകെ നിവാസിയാണെന്ന് വ്യക്തമായി. റായ്ബറേലി ജില്ലയില്‍ താമസിക്കുന്ന യുവതിയോട്, യുകെയില്‍ നിന്ന് 45 ലക്ഷം രൂപയുടെ 'സമ്മാനവും' ചില 'വിദേശ കറന്‍സികളും' ഡല്‍ഹിയില്‍ എത്തിയിട്ടുണ്ടെന്നും അതു ശേഖരിക്കാന്‍ ഒരു ഫീസ് അടയ്ക്കണമെന്നും ആവശ്യപ്പെടും അതുപ്രകാരം പൈസ നല്‍കിയാണ് കബളിക്കപ്പെട്ടതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പോലീസ് ഇക്കാര്യങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടെന്നും സൈബര്‍ സെല്‍ കേസ് അന്വേഷിക്കുകയാണെന്നും കുറ്റവാളികളെ കണ്ടെത്തി ഓണ്‍ലൈനില്‍ തട്ടിയെടുത്ത പണം തിരികെ കൊണ്ടുവരാനുമുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, യുവതി സെപ്റ്റംബറില്‍ ഇന്‍സ്റ്റാഗ്രാമില്‍ ഈ തട്ടിപ്പുകാരനുമായി സമ്പര്‍ക്കം പുലര്‍ത്തി തുടങ്ങിയിരുന്നു. അയാളുടെ പേര് 'ഹാരി' ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുവരം, ഫോണ്‍ നമ്പറുകള്‍ കൈമാറുകയും, സോഷ്യല്‍ മീഡിയയിലൂടെ സംഭാഷണങ്ങള്‍ ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് അടുത്തിടെ ഒരു സ്ത്രീയില്‍ ഡല്‍ഹിയില്‍ നിന്നും വിളിച്ച് അവള്‍ക്കൊരു ഗിഫ്റ്റ് ബോക്‌സും 45 ലക്ഷം രൂപ വരുന്ന ചില യുകെ കറന്‍സികളും എത്തിയിട്ടുണ്ടെന്ന് അറിയിച്ചു. അത് ശേഖരിക്കുന്നതിന്, അവള്‍ ഒരു പ്രോസസ്സിംഗ് നല്‍കണമെന്നും ഫീസ്, ഓണ്‍ലൈനായും നിരവധി തവണകളായും പേയ്മെന്റുകള്‍ നടത്താനും അവളോട് ആവശ്യപ്പെട്ടു. ഒടുവില്‍, ഏകദേശം 32 ലക്ഷം രൂപ കൈമാറ്റം ചെയ്തു, അതിനുശേഷം മറുവശത്ത് നിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ലെന്നും തുടര്‍ന്നാണ് പോലീസിനെ സമീപിച്ചതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

യുകെയില്‍ നിന്ന് തനിക്കായി അയച്ച 'സമ്മാനം' അന്വേഷിക്കാന്‍ ആ സ്ത്രീ ഡല്‍ഹിയിലെത്തിയെങ്കിലും പറ്റിക്കപ്പെട്ടതായി മനസ്സിലായി. തുടര്‍ന്നു റായ്ബറേലിയിലെത്തി പോലീസ് മേധാവിക്കു പരാതി നല്‍കി. ഇത്തരം നിരവധി തട്ടിപ്പുകളാണ് യുപിയില്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും ലാഭകരമായ ഓണ്‍ലൈന്‍ ഓഫറുകളിലേക്കും സ്‌കീമുകളിലേക്കും കുടുങ്ങരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. സൈബര്‍ കുറ്റവാളികളില്‍ നിന്ന് സുരക്ഷിതമായി തുടരാന്‍ അവര്‍ കൈകാര്യം ചെയ്യുന്ന വ്യക്തികളുടെ ആധികാരികത സ്ഥിരീകരിക്കാന്‍ ആവശ്യപ്പെട്ടു.

നാഷണല്‍ഹെല്‍പ്പ് ലൈനിന്റെ ഭാഗമായി ഉത്തര്‍പ്രദേശ് പോലീസ് ഈ വര്‍ഷം മേയില്‍ 155260 എന്ന ഒരു ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ആരംഭിച്ചു, അവിടെ ആളുകള്‍ക്ക് ഓണ്‍ലൈന്‍ തട്ടിപ്പുകളും സൈബര്‍ കുറ്റകൃത്യങ്ങളും റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയും. ഏതെങ്കിലും ഓണ്‍ലൈന്‍ തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ ആളുകള്‍ക്ക് ഉടന്‍ തന്നെ 112 എന്ന നമ്പറില്‍ വിളിക്കാം. സെപ്റ്റംബര്‍ വരെ, യുപി പോലീസ് സംസ്ഥാന നിവാസികളില്‍ നിന്ന് സൈബര്‍ കുറ്റവാളികള്‍ കൈമാറിയ 2 കോടിയിലധികം രൂപ തിരികെ കൊണ്ടുവന്നു, കൂടാതെ 5 കോടി രൂപ ബാങ്ക് അക്കൗണ്ടുകളില്‍ മരവിപ്പിക്കുകയും ചെയ്തു.

click me!