'എത്രയും വേഗം ഉപേക്ഷിക്കുന്നതാണ് നല്ലത്': ഷവോമി അടക്കം ഫോണുകള്‍ക്കെതിരെ ഗൗരവമായ വെളിപ്പെടുത്തലുമായി ലിത്വേനിയ

Web Desk   | Asianet News
Published : Sep 24, 2021, 05:52 PM ISTUpdated : Sep 24, 2021, 06:22 PM IST
'എത്രയും വേഗം ഉപേക്ഷിക്കുന്നതാണ് നല്ലത്': ഷവോമി അടക്കം ഫോണുകള്‍ക്കെതിരെ ഗൗരവമായ വെളിപ്പെടുത്തലുമായി ലിത്വേനിയ

Synopsis

വാവ്വേ, ഷവോമി ഫോണ്‍ ഉപയോഗം തന്നെ നിര്‍ത്തണം എന്ന തരത്തിലാണ്  നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്‍റര്‍ ലത്വേനിയ പറയുന്നത്. 

ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ഭീമന്മാരായ ഷവോമിക്കെതിരെ വെളിപ്പെടുത്തലുമായി ലത്വേനിയന്‍ സര്‍ക്കാര്‍ രംഗത്ത്. ഷവോമി ഫോണുകളില്‍ ചില പിന്‍വാതില്‍ കളികള്‍ ഉണ്ടെന്നാണ് ലത്വേനിയന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്‍റര്‍ കണ്ടെത്തല്‍ പറയുന്നത്. ഇവരുടെ കണ്ടെത്തല്‍ പ്രകാരം ചൈനീസ് കമ്പനികളുടെ ഫോണില്‍ എല്ലാം പ്രശ്നങ്ങളാണെന്ന് പറയുന്നു. പ്രധാനമായും ചൈനീസ് ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ആപ്പുകളുടെ കാര്യത്തിലും, ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോരുന്നത് സംബന്ധിച്ചുമാണ് ആരോപണം.

വാവ്വേ, ഷവോമി ഫോണ്‍ ഉപയോഗം തന്നെ നിര്‍ത്തണം എന്ന തരത്തിലാണ്  നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്‍റര്‍ ലത്വേനിയ പറയുന്നത്. എന്തായാലും ഈ കണ്ടെത്തലിന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വലിയ പ്രധാന്യമാണ് നല്‍കിയത്. അതേ സമയം ലത്വേനിയന്‍ കണ്ടെത്തല്‍ ഗൗരവത്തോടെ കാണുന്നുവെന്നാണ് അമേരിക്ക അറിയിച്ചത്. കഴിഞ്ഞവാരം യുഎസ് പ്രസിഡന്‍റ് ബൈഡന്‍റെ സുരക്ഷ ഉപദേഷ്ടാവ് ജേക്ക് സുല്ലിവന്‍ ലത്വേനിയന്‍‍ പ്രധാനമന്ത്രി ഇന്‍ഗ്രിഡ സിമോണിയെറ്റിയുമായി സംസാരിച്ചിരുന്നു.

ഷവോമി ഫോണുകള്‍ക്കെതിരെ ലത്വേനിയന്‍ ഗവേഷകര്‍ ഉയര്‍ത്തുന്ന പ്രധാന പ്രശ്നം, ഇന്‍ബില്‍ട്ടായി ചെയ്ത പ്രോഗ്രാമിംഗിലൂടെ ഷവോമി ഫോണില്‍ ചില സെര്‍ച്ചുകള്‍ നടത്തുന്നത് നിരോധിക്കുന്നുവെന്നാണ്. ഇത് പ്രഥമികമായി കണ്ടെത്തിയത് ചില ചൈനീസ് വാക്കുകള്‍ നിരോധിക്കുന്നു എന്ന നിലയിലാണ്. ലത്വേനിയയില്‍ വിറ്റ ചില ചൈനീസ് നിര്‍മ്മിത ഫോണുകളില്‍. 'ലോംഗ് ലീവ് തായ്വാന്‍ ഇന്‍ഡിപെന്‍ഡന്‍സ്', ഫ്രീ തിബറ്റ്', ഡെമോക്രാറ്റിക്ക് മൂമെന്‍റ്' എന്നിവ സെര്‍ച്ച് ചെയ്യാന്‍ കഴിയില്ല. ഇപ്പോള്‍ ചൈനീസ് ഭാഷയിലാണ് ഈ തടസ്സം എങ്കില്‍ ഭാവിയില്‍ ഫോണ്‍ ഉപയോഗിക്കുന്നയാള്‍ അറിയാതെ പിന്‍വാതിലിലൂടെ ഏത് ഭാഷയിലും 'ഈ ഇടപെടല്‍' നടക്കും എന്നാണ് ലത്വേനിയന്‍ ഗവേഷകര്‍ പറയുന്നത്. 

അതേ സമയം ലത്വേനിയന്‍ ആരോപണം നിഷേധിച്ച് ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ ഷവോമി രംഗത്ത് എത്തി. ഒരു തരത്തിലും ഉപയോക്താവിന്‍റെ ഡാറ്റ ഉപയോഗത്തില്‍ ഇടപെടുന്നില്ലെന്ന് പറഞ്ഞ ഷവോമി. ഷവോമി ഫോണുകള്‍ യൂറോപ്യന്‍ യൂണിയന്‍ ഡാറ്റ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍‍ പ്രകാരം നിര്‍മ്മിക്കുന്നവയാണെന്നും അവകാശപ്പെട്ടു.

അതേ സമയം അടുത്തിടെയായി ചൈനീസ് ലത്വേനിയന്‍ ബന്ധം മോശമായി വരുന്നതിന്‍റെ പുതിയ നീക്കമാണ് ലത്വേനിയന്‍ ആരോപണം എന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷികര്‍ പറയുന്നത്. കഴിഞ്ഞ ഓഗസ്റ്റ് മാസം ലത്വേനിയ അവരുടെ ചൈനീസ് സ്ഥാനപതിയെ തിരിച്ചുവിളിച്ചിരുന്നത് ഏറെ വാര്‍ത്ത പ്രധാന്യം നേടിയിരുന്നു.

PREV
click me!

Recommended Stories

പൊലീസിനൊപ്പം കേസ് അന്വേഷിക്കാൻ എഐയും, മിന്നൽ സ്പീഡിൽ അന്വേഷണം നടക്കാനുള്ള ക്രമീകരണവുമായി മൈക്രോസോഫ്റ്റ്
'സീറോ ഡേ' ആക്രമണം തുടങ്ങി, ഫോൺ അപ്‍ഡേറ്റ് ചെയ്തില്ലെങ്കിൽ കാത്തിരിക്കുന്നത് മുട്ടൻ പണി, മുന്നറിയിപ്പുമായി കമ്പനികൾ