വാട്ട്സ്ആപ്പ് വഴി അശ്ലീല വീഡിയോ പ്രചാരണം; യുവാവ് അറസ്റ്റില്‍

By Web TeamFirst Published Nov 26, 2019, 9:32 PM IST
Highlights

ഇതിന് മുമ്പ് ഏപ്രിലിൽ, മധ്യപ്രദേശ് ക്രൈംബ്രാഞ്ച്  21 വയസുള്ള യുവാവിനെ പിടികൂടിയിരുന്നു. ആ സംഘത്തിന്റെ അഡ്‌മിൻ ബംഗ്ലാദേശ് സ്വദേശിയായിരുന്നു. കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിലും പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ചില വിദേശ പൗരന്മാർ ഗ്രൂപ്പുകളിൽ അംഗങ്ങളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 

ഭോപ്പാല്‍: കുട്ടികളുടെ അശ്ലീല ഉള്ളടക്കങ്ങൾ വാട്ട്സ്ആപ്പ് വഴി പ്രചരിപ്പിച്ച ഭോപ്പാലിൽ നിന്ന് ഒരാളെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. കുട്ടികളുടെ അശ്ലീല വിഡിയോ മാത്രം പങ്കിടുന്ന  വാട്‌സാപ്പിലെ അശ്ലീല ഗ്രൂപ്പിലെ അംഗമായിരുന്നു പ്രതി. കഴിഞ്ഞ മാസം ക്രൈംബ്രാഞ്ച് പൂട്ടിച്ച ഗ്രൂപ്പ് വീണ്ടും തുറന്നാണ് ഇയാള്‍ വീഡ‍ിയോകള്‍ അയച്ചത് എന്നാണ് പൊലീസ് പറയുന്നത്. ഒക്ടോബര്‍ മുതല്‍  ഈ അശ്ലീല ഗ്രൂപ്പ് പൊലീസ് ശ്രദ്ധയില്‍ വന്നിരുന്നു. മെക്കാനിക്ക് ജോലി ചെയ്യുന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ ഗ്രൂപ്പിന്‍റെ അഡ്മിന് വേണ്ടിയുള്ള തിരച്ചിലിലാണ് പൊലീസ് ഇയാള്‍ ഉത്തര്‍പ്രദേശുകാരനാണ് എന്നാണ് പൊലീസിന് ലഭിച്ച സൂചന.

ഇതിന് മുമ്പ് ഏപ്രിലിൽ, മധ്യപ്രദേശ് ക്രൈംബ്രാഞ്ച്  21 വയസുള്ള യുവാവിനെ പിടികൂടിയിരുന്നു. ആ സംഘത്തിന്റെ അഡ്‌മിൻ ബംഗ്ലാദേശ് സ്വദേശിയായിരുന്നു. കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിലും പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ചില വിദേശ പൗരന്മാർ ഗ്രൂപ്പുകളിൽ അംഗങ്ങളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അശ്ലീല വിഡിയോകൾ പങ്കിടുന്ന 150 ഓളം ഗ്രൂപ്പ് അംഗങ്ങളുണ്ട്, ഇവരെ പൊലീസ് നിരീക്ഷിക്കുന്നുണ്ട്.

ഇതേ നീക്കത്തിന്‍റെ തുടര്‍ച്ചയായി കേരളത്തിൽ സോഷ്യല്‍മീഡിയ വഴി കുട്ടികളുടെ പോൺ കാണുന്നവരെയും ഡൗൺലോഡ് ചെയ്യുന്നവരെയും നിരീക്ഷിച്ചുവരികയാണ്. പോൺ വെബ്സൈറ്റുകളിൽ നിന്നും കുട്ടികളുടെ അശ്ലീല വിഡിയോ കാണുകയും പ്രചരിപ്പിക്കുകയും കൈവശം വെക്കുകയും ചെയ്ത മൂന്നു പേരെ കഴിഞ്ഞ മാസം കേരളാ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു

കുട്ടികളെ ഉപയോഗിച്ചുള്ള പോൺ വിഡിയോകൾ വാട്സാപ്, ടെലിഗ്രാം ഗ്രൂപ്പുകളിലും മറ്റും ഷെയർ ചെയ്യുന്നവർക്ക് ഏഴു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കുട്ടികളുടെ പോൺ ഷെയർ ചെയ്തവരുടെ കേസിൽ ജാമ്യവും ലഭിക്കില്ല. 

click me!