ടെലഗ്രാം ഭീകരനാണോ? ഇന്ത്യയില്‍ ടെലഗ്രാമിന്‍റെ ഇടപാട് തീരുമോ? -ചില കാര്യങ്ങള്‍

By Web TeamFirst Published Nov 26, 2019, 4:59 PM IST
Highlights

ടെലഗ്രാം ഉപയോഗിച്ചു ക്രിമിനലുകള്‍ സുരക്ഷിതമായി സന്ദേശങ്ങള്‍ കൈമാറുന്നതായി കണ്ടെത്തിയിട്ടുണ്ട്. സീക്രട്ട് ചാറ്റ് മോഡെന്ന സംവിധാനവുമുണ്ട്. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നതിനാല്‍ സെര്‍വറില്‍ സന്ദേശങ്ങളുടെ വിവരങ്ങളുണ്ടാകില്ല. 

ഴിഞ്ഞ ദിവസമാണ് ടെലഗ്രാം എന്ന സന്ദേശ കൈമാറ്റ ആപ്പിന്‍റെ സ്ഥാപകന്‍ ഒരു പ്രസ്താവന നടത്തിയത്. തങ്ങളുടെ എതിരാളികളായ വാട്ട്സ്ആപ്പിന്‍റെ മാതൃകമ്പനി ഫേസ്ബുക്കിനെ ഉദ്ദേശിച്ചായിരുന്നു ടെലഗ്രാം സ്ഥാപകനായ പവേല്‍ ദുരോവ് രംഗത്ത് എത്തിയത്. റഷ്യയില്‍ നിന്നുള്ള ടെലഗ്രാമിന് അമേരിക്കന്‍ ഉത്പന്നമായ വാട്ട്സ്ആപ്പിനോടുള്ള വിരോദം എന്നൊക്കെ സോഷ്യല്‍ മീഡിയയില്‍ ഇത് ചര്‍ച്ചയായെങ്കിലും ദുരോവ് പങ്കുവച്ച കാര്യങ്ങളില്‍ ഗൗരവമുള്ള ചിസ സംഗതികള്‍ ഇല്ലാതെയില്ലെന്നും ചില ടെക് വൃത്തങ്ങള്‍ പറയുന്നുണ്ട്.

ന്‍റെ ടെലഗ്രാം ചനലിലൂടെയാണ് പവേല്‍ ദുരോവ് പുതിയ പ്രസ്താവന ഇറക്കിയത്. 3.35 ലക്ഷം പിന്തുണക്കാര്‍ ഉള്ളതാണ് പവേലിന്‍റെ ടെലഗ്രാം ചാനല്‍. വാട്ട്സ്ആപ്പ് വാങ്ങുന്നതിന് മുന്‍പ് തന്നെ ഫേസ്ബുക്ക് ആളുകളെ നിരീക്ഷിക്കുകയും സ്വകാര്യത ഹനിക്കുകയും ചെയ്യുന്ന കമ്പനിയാണ്. നിങ്ങളുടെ ചിത്രങ്ങളും സന്ദേശങ്ങളും ഒരു ദിവസം ലോകം മുഴുവന്‍ കാണുന്നതില്‍ താല്‍പ്പര്യമില്ലെങ്കില്‍ നിങ്ങള്‍ ഫോണില്‍ നിന്നും വാട്ട്സ്ആപ്പ് ഡിലീറ്റ് ചെയ്യുക പവേല്‍ പറയുന്നു.

എന്നാല്‍ ഇത് വാര്‍ത്തയായി 24 മണിക്കൂര്‍ തികയും മുന്‍പ് വാട്ട്സ്ആപ്പിനെ കുറ്റംപറഞ്ഞ ടെലഗ്രാമിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇന്ത്യന്‍ മാധ്യമങ്ങളില്‍ നിറഞ്ഞു ടെലഗ്രാം നിരോധിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് തിരുവമ്പാടി സ്വദേശിനിയായ നിയമ വിദ്യാര്‍ഥിനി അഥീന സോളമന്‍ നല്‍കിയ ഹര്‍ജിയില്‍ കേരള ഹൈക്കോടതിയില്‍ പൊലീസ് നല്‍കിയ ഹര്‍ജിയാണ് ഇപ്പോള്‍ ഇന്ത്യയിലെ ടെലഗ്രാമിന്‍റെ പ്രവര്‍ത്തനത്തില്‍ തന്നെ കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നത്.

മൊബെല്‍ ഫോണിലും കമ്പ്യൂട്ടറിലും ഉപയോഗിക്കുന്ന ടെലഗ്രാം കുറ്റകൃത്യങ്ങള്‍ക്ക് സുരക്ഷിതമായി ഉപയോഗപ്പെടുത്തുന്നെന്നാണ് പോലീസ് പറയുന്നത്. ടെലഗ്രാം ഉപയോഗിച്ചു ക്രിമിനലുകള്‍ സുരക്ഷിതമായി സന്ദേശങ്ങള്‍ കൈമാറുന്നതായി കണ്ടെത്തിയിട്ടുണ്ട്. സീക്രട്ട് ചാറ്റ് മോഡെന്ന സംവിധാനവുമുണ്ട്. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നതിനാല്‍ സെര്‍വറില്‍ സന്ദേശങ്ങളുടെ വിവരങ്ങളുണ്ടാകില്ല. സന്ദേശങ്ങള്‍ നിശ്ചിത സമയത്തിനകം സ്വയം നശിക്കാന്‍ സെറ്റ് ചെയ്യാം. ഇത്തരം ചാറ്റുകള്‍ ഫോര്‍വേഡ് ചെയ്യാനോ സ്‌ക്രീന്‍ ഷോട്ട് എടുക്കാനോ ആകില്ലെന്നും പൊലീസ് പറയുന്നു. സീക്രട്ട് ചാറ്റ് മെസഞ്ചര്‍ പോലുള്ള വിവിധ സന്ദേശ കൈമാറ്റ ആപ്പുകളില്‍ ഉള്ള ഫീച്ചര്‍ ആണെങ്കിലും അത് ഏറ്റവും കൂടുതല്‍ ദുരുപയോഗപ്പെടുന്നത് ടെലഗ്രാം ഉപയോക്താക്കള്‍ക്കിടയിലാണ് എന്നാണ് പൊലീസ് പറയുന്നത്.

ഉപയോഗിക്കുന്നയാള്‍ക്ക് ഒളിഞ്ഞിരിക്കാന്‍ അവസരം നല്‍കുന്നതിനാല്‍ ക്രിമിനലുകള്‍ അശ്ലീല ചിത്രങ്ങളും കുട്ടികളുടെ അശ്ലീല ചിത്രങ്ങളും പ്രചരിപ്പിക്കാനും സാമ്പത്തിക തട്ടിപ്പുകളും സിനിമാ സാഹിത്യ ചോരണവും നടത്താനും ടെലഗ്രാമിനെ ഉപയോഗിക്കുകയാണ്. ക്രെഡിറ്റ്കാര്‍ഡ് ഡെബിറ്റ് കാര്‍ഡ് വിവരങ്ങളുടെ വില്‍പ്പനയും നടക്കുന്നു എന്നും പൊലീസ് സത്യവാങ്മൂലത്തില്‍ പറയുന്നു.

ടെലഗ്രാമിന്റെ സെര്‍വറുകള്‍ രാജ്യത്തിനകത്ത് സ്ഥാപിക്കാന്‍ നടപടിയുണ്ടാകണം. നിലവില്‍ സെര്‍വറുകള്‍ ഇന്ത്യക്കു പുറത്താണു സ്ഥിതി ചെയ്യുന്നത്. ക്രിമിനല്‍ കേസുകളില്‍  ആവശ്യപ്പെടുന്ന വിവരം നല്‍കാന്‍ അപ്ലിക്കേഷന്‍ ബാധ്യസ്ഥരാവുന്ന സംവിധാനമുണ്ടാവണമെന്നും പോലീസ് ആവശ്യപ്പെടുന്നു. വാട്ട്‌സ്ആപ്പ് പോലുളള മെസേജിങ് സംവിധാനങ്ങളില്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് രജിസ്റ്റര്‍ ചെയ്യുന്നത്. ടെലഗ്രാമില്‍ യൂസര്‍ നെയിം ഉപയോഗിക്കാം. ഇത് ഉപയോക്താവിനു രഹസ്യമായിരിക്കാന്‍ അവസരം നല്‍കുന്നു. 

ഉപയോക്താവിന് ഗ്രൂപ്പ്, ചാനല്‍ ഉടമയില്‍നിന്നുവരെ മൊബൈല്‍ നമ്പര്‍ മറച്ചുവയ്ക്കാം. അപ്ലിക്കേഷന്‍ ഉടമകള്‍ പോലീസുമായി സഹകരിക്കാത്തതിനാല്‍ ആരൊക്കെയാണ് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതെന്നു കണ്ടെത്താന്‍ കഴിയുന്നില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഇന്‍റര്‍നെറ്റിലെ അപകടകരമായ വിവരങ്ങള്‍ തടഞ്ഞുവെക്കുന്നതിനു വിവര സാങ്കേതിക നിയമപ്രകാരം വ്യവസ്ഥയുണ്ട്. എന്നാല്‍ ആപ്ലിക്കേഷന്‍ ഉടമകള്‍ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ചു നടപടിയെടുക്കാനുതകുന്ന സംവിധാനങ്ങള്‍ നിലവിലില്ല. സംസ്ഥാന പോലീസ് മേധാവിക്കുവേണ്ടി സൈബര്‍ ഡോം ഓപ്പറേഷന്‍ ഓഫീസര്‍ എ. ശ്യാം കുമാറാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.

ഇതിലൂടെ ടെലഗ്രാം നിരോധിക്കണം എന്ന കേസ് കൂടുതല്‍ ചൂടുപിടിക്കുകയാണ്. ഹൈക്കോടതി സര്‍ക്കാറിന്‍റെ     ഔദ്യോഗിക സത്യവാങ്മൂലമായി ഇത് പരിഗണിച്ചാല്‍ കേരള ഹൈക്കോടതിയില്‍ നിന്നു തന്നെ ടെലഗ്രാം നിരോധിച്ച് ഉത്തരവ് വന്നേക്കാം. ടെലഗ്രാമിന് ഇന്ത്യയില്‍ ഒരു ഓഫീസോ, പ്രതിനിധിയോ പോലും ഇല്ല. അതിനാല്‍ തന്നെ ഈ ആപ്പിനെ ഇത് എങ്ങനെ സമ്മര്‍ദ്ദത്തിലാക്കും എന്നതാണ് ഇനി അറിയേണ്ട കാര്യം. മുന്‍പ് മദ്രാസ് ഹൈക്കോടതി ഉത്തരവ് പ്രകാരം ഇന്ത്യയില്‍ നിരോധനം നേരിട്ട ചൈനീസ് വീഡിയോ പ്ലാറ്റ്ഫോം ടിക്ടോക് അതിന് ശേഷം സുപ്രീംകോടതിയില്‍ പോയാണ് നിരോധനം നീക്കിയത്. അതിന് ശേഷം ഇന്ത്യ കേന്ദ്രീകൃത പ്രവര്‍ത്തനങ്ങളാണ് ടിക്ടോക് നടത്തുന്നത്.

എന്നാല്‍ ഇന്ന് ഏറ്റവും കൂടുതല്‍ സന്ദേശം അയക്കുന്ന ആപ്പ് വാട്ട്സ്ആപ്പ് ആണെങ്കിലും എത്ര കൂടിയ ഫയലും അയക്കാം എന്നതാണ് ടെലഗ്രാമിനെ പ്രിയപ്പെട്ടതാക്കുന്നത്. ഇതാണ് ടെലഗ്രാം ഇപ്പോള്‍ സിനിമ പൈറസിയിലും മറ്റും ടൊറന്‍റ് സൈറ്റുകളെ കടത്തിവെട്ടി മുന്നിലേക്ക് വരുന്നത്. ഇത്തരം സാഹചര്യങ്ങള്‍ ടെലഗ്രാമിന്‍റെ പ്രീതി ഏറെ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇത്തരം നീക്കങ്ങളെ എങ്ങനെ തടയാന്‍ സാധിക്കും എന്നതാണ് ഇപ്പോള്‍ ടെക് ലോകം വീക്ഷിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ തന്നെ സര്‍ക്കാര്‍ തലത്തില്‍ ടെലഗ്രാം നിരോധനത്തിന് നീക്കങ്ങള്‍ ആരംഭിച്ചെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് വിവിധ ആപ്പുകളുമായി ബന്ധപ്പെട്ട് വിവിധ കേസുകള്‍ സുപ്രീംകോടതിയില്‍ ഇപ്പോഴും വാദത്തിലായതിനാല്‍ ഈ നീക്കം തല്‍ക്കാലം അവസാനിപ്പിക്കുകയായിരുന്നു എന്നാണ് സൂചന.

click me!