ജനങ്ങള്‍ കൂടുതല്‍ വ്യായാമം ചെയ്യുന്നു; കാരണമായത് സ്മാര്‍ട്ട് ബാന്‍റുകള്‍; പഠനം പറയുന്നത്

By Web TeamFirst Published Jul 22, 2022, 4:40 PM IST
Highlights

ഗവേഷണത്തിന്‍റെ ഭാ​ഗമായുള്ള കണ്ടെത്തലുകൾ ലാൻസെറ്റ് ഡിജിറ്റൽ ഹെൽത്തിൽ പ്രസിദ്ധീകരിച്ചു. കൈയ്യിൽ ധരിക്കുന്ന ആക്‌റ്റിവിറ്റി ട്രാക്കറുകൾ ഓരോ ദിവസവും മിനിമം 40 മിനിറ്റ് (ഏകദേശം 1,800 ചുവടുകൾ ) നടക്കാൻ തങ്ങളെ പ്രോത്സാഹിപ്പിക്കും, ഇത് ഭാരം കുറയാൻ സഹായിക്കുമെന്നാണ് പലരും പറയുന്നത്

സിഡ്നി: ശരീരഭാരം കുറയ്ക്കാനും ഫിറ്റ്നസ് വർധിപ്പിക്കാനും സ്മാർട്ട് വാച്ചുകളും ഫിറ്റ്നസ് ട്രാക്കറുകളും തങ്ങളെ സഹായിക്കുമെന്ന് ധരിക്കുന്നവര്‍ വിശ്വസിക്കുന്നുവെന്ന് പഠനം. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ വിശ്വസിക്കുന്നത് ഫിറ്റ്നസ് ട്രാക്കറുകൾ, പെഡോമീറ്ററുകൾ, സ്മാർട്ട് വാച്ചുകൾ എന്നിവ കൂടുതൽ വ്യായാമം ചെയ്യാനും ശരീരഭാരം കുറയ്ക്കാനും തങ്ങളെ പ്രേരിപ്പിക്കുന്നുവെന്നാണെന്നാണ് ഓസ്‌ട്രേലിയൻ ഗവേഷകരുടെ പഠനം പറയുന്നത്. 

ഗവേഷണത്തിന്‍റെ ഭാ​ഗമായുള്ള കണ്ടെത്തലുകൾ ലാൻസെറ്റ് ഡിജിറ്റൽ ഹെൽത്തിൽ പ്രസിദ്ധീകരിച്ചു. കൈയ്യിൽ ധരിക്കുന്ന ആക്‌റ്റിവിറ്റി ട്രാക്കറുകൾ ഓരോ ദിവസവും മിനിമം 40 മിനിറ്റ് (ഏകദേശം 1,800 ചുവടുകൾ ) നടക്കാൻ തങ്ങളെ പ്രോത്സാഹിപ്പിക്കും, ഇത് ഭാരം കുറയാൻ സഹായിക്കുമെന്നാണ് പലരും പറയുന്നത്.സൗത്ത് ഓസ്‌ട്രേലിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ ലോകമെമ്പാടുമുള്ള 164,000 ആളുകളെ നീരിക്ഷിച്ചി നടത്തിയ പഠനത്തില്‍ പറയുന്നു. 

അവരുടെ ശാരീരിക പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി  ആക്‌റ്റിവിറ്റി ട്രാക്കറുകളെ  അടിസ്ഥാനമാക്കി ഏകദേശം 400 പഠനങ്ങളോളം നടത്തി. ഹൃദ്രോഗം, പക്ഷാഘാതം, ടൈപ്പ് 2 പ്രമേഹം, കാൻസർ, മാനസികരോഗങ്ങൾ എന്നിവയുൾപ്പെടെ വ്യായാമക്കുറവ് മൂലം ഉണ്ടാകുന്ന അസുഖങ്ങളെ നേരിടാൻ ട്രാക്കറുകൾ സഹായിക്കുന്നതിനായി പഠനത്തിൽ കണ്ടെത്തി.

നിരന്തരമായി വ്യായാമം ചെയ്യാനും അത് അവരുടെ ദിനചര്യയുടെ ഭാഗമാക്കാനും ശരീരഭാരം കുറയ്ക്കാനും ട്രാക്കറുകൾ ആളുകളെ പ്രോത്സാഹിപ്പിക്കുന്നു."1 കി.ഗ്രാം ഭാരം കുറയുന്നത് വലിയ കാര്യമല്ലെന്ന് തോന്നുമെങ്കിലും, പൊതുജനാരോഗ്യ വീക്ഷണകോണിൽ നിന്ന് നോക്കുമ്പോൾ ഇത് നല്ല കാര്യമാണെന്ന് ​ഗവേഷകർ പറഞ്ഞു.

ശരാശരി ഒരാൾക്ക് ഒരു വർഷം 0.5 കി.ഗ്രാം ഭാരം വർദ്ധിക്കുന്നു. അതിനാൽ അഞ്ച് മാസത്തിനുള്ളിൽ ഒരു കിലോ കുറയുന്നത് വലിയ കാര്യമാണ്. പ്രത്യേകിച്ചും ഓസ്‌ട്രേലിയക്കാരിൽ മൂന്നിൽ രണ്ട് ഭാഗവും അമിതഭാരമോ അമിതവണ്ണമോ ഉള്ളവരാണെന്ന കണക്ക് നിലനിൽക്കുമ്പോൾ."

2014 നും 2020 നും ഇടയിൽ, ലോകമെമ്പാടും ആക്റ്റിവിറ്റി ട്രാക്കറുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം ഏകദേശം 1,500 ശതമാനം വർദ്ധിച്ചു. ഇത് 2020 ൽ 2.8 ബില്യൺ ഡോളർ (ഏകദേശം 22,500 കോടി രൂപ) ന്‍റെ വിപണിയായി മറിയിട്ടുണ്ട്. അമിത വണ്ണം പോലെയുള്ള കാരണങ്ങൾ ആരോ​ഗ്യപ്രശ്നം ഉണ്ടാകുന്നവരിൽ ഫിറ്റ്നസ് ട്രാക്കറുകൾ രക്തസമ്മർദ്ദവും കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കുമെന്നതിന് തെളിവുകളുണ്ടെന്നും ​ഗവേഷകർ പറയുന്നു.

റെഡ്മി കെ50i 5ജി ഈ മാസം തന്നെ വിപണിയിലെത്തുമെന്ന് സൂചന, വിലയും പ്രത്യേകതകളും...

ഇനി വാട്ട്സ്ആപ്പിലും അവതാര്‍ ക്രിയേറ്റ് ചെയ്യാമെന്ന് മെറ്റ; കിടിലന്‍ ഫീച്ചര്‍ വരുന്നു

click me!