Asianet News MalayalamAsianet News Malayalam

Redmi K50i 5G : റെഡ്മി കെ50i 5ജി ഈ മാസം തന്നെ വിപണിയിലെത്തുമെന്ന് സൂചന, വിലയും പ്രത്യേകതകളും...

ഈയിടയ്ക്ക് സ്മാർട്ട്‌ഫോണിന്റെ വിൽപ്പന തീയതിയും വിലയും സംബന്ധിച്ച വിശദ വിവരങ്ങൾ ഒരു റിപ്പോർട്ടിലൂടെ ചോർന്നിരുന്നു. റെഡ്മീ കെ50i 5ജിയുടെ ഇന്ത്യയിലെ വില  24,000 രൂപയ്ക്കും 28,000 രൂപയ്ക്കും ഇടയിലാകുമെന്നാണ് സൂചന.

Redmi K50i 5G to be Available From July 20
Author
Mumbai, First Published Jul 7, 2022, 9:52 PM IST

റെഡ്മീ കെ50i 5ജി ആമസോണിൽ ലഭ്യമായി തുടങ്ങും. ജൂലൈ 20നാണ് ഫോൺ ലോഞ്ച് ചെയ്യുന്നത്.  ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി റെഡ്മീ കെ50i 5ജിയുടെ  ഇന്ത്യയിലെ വിലയെക്കുറിച്ചുള്ള വിശദാംശങ്ങളും പുറത്തുവിട്ടിട്ടുണ്ട്. റെഡ്മി സ്‌മാർട്ട്‌ഫോൺ ആദ്യമായി അവതരിപ്പിച്ച റെഡ്മി നോട്ട് 11 ടി പ്രോയുടെ റീബ്രാൻഡഡ് പതിപ്പായിരിക്കും ഇതെന്ന സൂചനയുമുണ്ട്. റെഡ്മി ഹാൻഡ്‌സെറ്റ് ഇന്ത്യയിൽ രണ്ട് വേരിയന്റുകളിലും മൂന്ന് കളർ ഓപ്ഷനുകളിലും ലഭ്യമാകുമെന്ന സൂചനകൾ നേരത്തെയുണ്ടായിരുന്നു.

റെഡ്മീ കെ50 i 5ജിയ്ക്കായി ആമസോൺ നിലവിൽ ഒരു പേജാരംഭിച്ചിട്ടുണ്ട്. കൂടാതെ പങ്കെടുക്കുന്നവർക്ക് സമ്മാനങ്ങൾ നേടാൻ അവരമൊരുക്കുന്ന രീതിയിൽ ഒരു മത്സരവും നടത്തുന്നുണ്ട്.ഫോണിനെ കുറിച്ചുള്ള സൂചനകൾ നൽകു്നന ചെറിയ വീഡിയോ ക്ലിപ്പുകൾ ഒഴികെ, ഫോണിന്റെ വിൽപ്പന തീയതിയെക്കുറിച്ചോ ലഭ്യതയെക്കുറിച്ചോ ഈ പേജ് ഒരു വിവരവും നൽകുന്നില്ല. ജൂലൈ 23, 24 തീയതികളിൽ നടക്കാനിരിക്കുന്ന 2022 ആമസോൺ പ്രൈം ഡേ സെയിൽ സമയത്ത് ഫോൺ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.  

സ്മാർട്ട്‌ഫോണിന്റെ വില വളരെ അധികമായിരിക്കുമെന്നും വിലയിരുത്തലുകൾ ഉണ്ട്. ഈയിടയ്ക്ക് സ്മാർട്ട്‌ഫോണിന്റെ വിൽപ്പന തീയതിയും വിലയും സംബന്ധിച്ച വിശദ വിവരങ്ങൾ ഒരു റിപ്പോർട്ടിലൂടെ ചോർന്നിരുന്നു. റെഡ്മീ കെ50i 5ജിയുടെ ഇന്ത്യയിലെ വില  24,000 രൂപയ്ക്കും 28,000 രൂപയ്ക്കുമിടയിലായിരിക്കുമെന്ന് ഇതിൽ പറയുന്നു. അടിസ്ഥാന 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിനാണ് ഈ വില.  26,999 രൂപയാണ് ശരിയായ വിലയെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 29,000 രൂപയ്ക്കും 33,000 രൂപയ്ക്കുമിടയിലായിരിക്കും വിലയെന്നും  റിപ്പോര്‍ട്ടുകളുണ്ട്.

Read More :  Xiaomi Smart Band 7 : എംഐ ബാന്‍റ് 7 അന്താരാഷ്ട്ര തലത്തില്‍ പുറത്തിറങ്ങി; സവിശേഷതകള്‍ ഇങ്ങനെ

ആമസോൺ ഇന്ത്യ, എംഐ സ്റ്റോറുകൾ, റീട്ടെയിൽ പങ്കാളികൾ എന്നിവ വഴി ജൂലൈ 22 ന് സ്മാർട്ട്‌ഫോൺ വിൽപ്പനയ്‌ക്കെത്തുമെന്നും റിപ്പോർട്ട് പറയുന്നു. ഡിസ്‌കൗണ്ടുകൾക്കും ഓഫറുകൾക്കുമായി ഷവോമി എച്ച്ഡിഎഫ്സി ബാങ്കുമായി സഹകരിക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ക്വിക്ക് സിൽവർ, ഫാന്റം ബ്ലൂ, സ്റ്റെൽത്ത് ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിലാണ് ഫോണെത്തുക എന്നും ലീക്കായ റിപ്പോർട്ട് പറയുന്നു. ലോഞ്ച് തീയതി ജൂലൈ 20 ആണെന്നത് ഷവോമി തന്നെയാണ് പുറത്തുവിട്ടത്.

Read More :  Poco F4 5G : വിപണി കൈയ്യടക്കാൻ പോക്കോയുടെ പുതിയ താരമെത്തുന്നു

Follow Us:
Download App:
  • android
  • ios