North Korea : ഉത്തരകൊറിയ പണം ഉണ്ടാക്കുന്നത് സൈബര്‍ ആക്രമണത്തിലൂടെ; പുതിയ വെളിപ്പെടുത്തല്‍

Web Desk   | Asianet News
Published : Feb 07, 2022, 05:57 PM IST
North Korea : ഉത്തരകൊറിയ പണം ഉണ്ടാക്കുന്നത് സൈബര്‍ ആക്രമണത്തിലൂടെ; പുതിയ വെളിപ്പെടുത്തല്‍

Synopsis

ധനകാര്യ സ്ഥാപനങ്ങള്‍, ക്രിപ്റ്റോകറന്‍സി സ്ഥാപനങ്ങള്‍, എക്സ്ചേഞ്ച് എന്നിവയെ ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍ നിരന്തരം ആക്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 

ജനീവ: പുതിയ യുഎന്‍ റിപ്പോര്‍ട്ട് പ്രകാരം ക്രിപ്റ്റോ കറന്‍സി എക്സേഞ്ച് ആക്രമണങ്ങളിലുള്ള ഉത്തരകൊറിയയുടെ പങ്കാളിത്തം വ്യക്തമാകുന്നതായി റിപ്പോര്‍ട്ട്. ഐക്യരാഷ്ട്ര സഭയുടെ ഒരു രഹസ്യ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ഇത് റോയിട്ടേഴ്സാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ക്രിപ്റ്റോ കറന്‍സി എക്സേഞ്ച് ആക്രമണങ്ങള്‍ വഴിയാണ് ഉത്തരകൊറിയ ഇപ്പോള്‍ പണം ഉണ്ടാക്കുന്നത് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

ധനകാര്യ സ്ഥാപനങ്ങള്‍, ക്രിപ്റ്റോകറന്‍സി സ്ഥാപനങ്ങള്‍, എക്സ്ചേഞ്ച് എന്നിവയെ ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍ നിരന്തരം ആക്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇതിന് സ്ഥിരീകരണം നല്‍കുന്ന വിവരങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടെന്ന് റോയിട്ടേര്‍സ് വാര്‍ത്ത പറയുന്നു. 

2020-ന് ശേഷം വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ മൂന്ന് ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചുകളില്‍ നിന്നായി ഉത്തരകൊറിയ സൈബര്‍ ആക്രമണങ്ങളിലൂടെ 5 കോടി അമേരിക്കന്‍ ഡോളര്‍ വിലമതിക്കുന്ന ക്രിപ്റ്റോ കറന്‍സി മോഷ്ടിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. ഉത്തരകൊറിയ ഏഴ് ആക്രമണങ്ങളെങ്കിലും 2021 ല്‍ ക്രിപ്റ്റോ കറന്‍സി എക്സേഞ്ചുകള്‍ ലക്ഷ്യമാക്കി നടത്തിയെന്നാണ് റിപ്പോര്‍ട്ട്. സൈബര്‍ സുരക്ഷാ സ്ഥാപനമായ ചെയിന്‍ അനാലിസിസ് കഴിഞ്ഞ മാസം പുറത്തുവിട്ട റിപ്പോര്‍ട്ടും റോയിട്ടേര്‍സ് ഉദ്ധരിക്കുന്നുണ്ട്. 

ഇത്തരത്തില്‍ കവര്‍ന്ന പണം ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുടെ വികസനത്തിന് ഉത്തരകൊറിയ ഉപയോഗിക്കുന്നുവെന്നാണ് യുഎന്‍ റിപ്പോര്‍ട്ടില്‍ നിന്നും ലഭിക്കുന്ന പ്രധാന സൂചന. 

കഴിഞ്ഞ ആഴ്ച ബ്ലോക്ക്‌ചെയിൻ ഗവേഷണ സ്ഥാപനമായ ചൈനാലിസിസ് പുറത്തിറക്കിയ റിപ്പോർട്ടിലും സമാനമായ ആരോപണം ഉയര്‍ന്നിരുന്നു,
ഉത്തരകൊറിയയുടെ ഹാക്കർ ആർമി 2021-ൽ ക്രിപ്‌റ്റോകറൻസി പ്ലാറ്റ്‌ഫോമുകളിൽ ഏഴ് ആക്രമണങ്ങൾ നടത്തിയെന്ന് ഈ റിപ്പോർട്ട് പറയുന്നത്. ആഗോള തലത്തിൽ ക്രിപ്റ്റോ കറൻസി നിക്ഷേപകരെ കൊള്ളയടിച്ച് 400 ദശലക്ഷം ഡോളർ ഈ സംഘം കൈക്കലാക്കിയെന്നാണ് 

ഉത്തര കൊറിയയിൽ കിം ജോങ് ഉൻ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ഹാക്കർ ആർമിയാണ് ഈ വൻ മോഷണം നടത്തിയത്. നിക്ഷേപ സ്ഥാപനങ്ങളെയും കേന്ദ്രീകൃത എക്‌സ്‌ചേഞ്ചുകളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ചൈനാലിസിസ് റിപ്പോർട്ടിൽ പറയുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് മോഷണ മൂല്യത്തിൽ 40% വർധനയാണ് രേഖപ്പെടുത്തിയത്.

കിം ജോങ് ഉന്നിന് തന്റെ രാജ്യത്തെ ഹാക്കർ ആർമിയിലുള്ള വിശ്വാസത്തെ അടിവരയിടുന്നതാണ് ചൈനാലിസിസിന്റെ കണ്ടെത്തൽ. സൈബർ കുറ്റകൃത്യങ്ങളിലൂടെ നേടുന്ന പണം ഉത്തരകൊറിയ തങ്ങളുടെ സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കാൻ ഉപയോഗിക്കുന്നതായാണ് അമേരിക്കയുടെയും ഐക്യരാഷ്ട്ര സഭയുടെയും വിലയിരുത്തൽ. അണുബോംബ്, ലോംഗ് റേഞ്ച് മിസൈൽ പരീക്ഷണങ്ങൾ എന്നിവയെ തുടർന്ന് ആഗോള ഉപരോധങ്ങളിൽ വലയുന്ന രാജ്യമാണ് ഉത്തര കൊറിയ.
 

PREV
Read more Articles on
click me!

Recommended Stories

നാല് കാലുകള്‍, പടികള്‍ മുതല്‍ എവിടവും കയറിയിറങ്ങും; അതിശയ റോബോട്ടിക് കസേരയുമായി ടൊയോട്ട
അടുത്ത ജെനറേഷൻ ടാബ്‌ലെറ്റ് അവതരിപ്പിക്കാൻ ഒപ്പോ; പാഡ് 5 എത്തുക ഒക്ടോബറിൽ