ഗിന്നസില്‍ കയറി ലോകത്തിലെ ഏറ്റവും ചെറിയ ക്യാമറ സെന്‍സര്‍

Published : Oct 30, 2019, 08:43 PM IST
ഗിന്നസില്‍ കയറി ലോകത്തിലെ ഏറ്റവും ചെറിയ ക്യാമറ സെന്‍സര്‍

Synopsis

ക്യാമറ സെൻസറിന് RGB ബയർ ചിപ്പ് ഉപയോഗിച്ച് 40,000 പിക്‌സൽ കളർ ഇമേജ് നൽകാൻ കഴിയുമെന്നാണ് ഒമ്നി വിഷന്‍റെ അവകാശവാദം. 1/36-ഇഞ്ച് ഒപ്റ്റിക്കൽ ഫോർമാറ്റും ലഭ്യമാണ്. 

സന്‍ഫ്രാന്‍സിസ്കോ: ലോകത്തിലെ ഏറ്റവും ചെറിയ ക്യാമറ സെന്‍സര്‍ വികസിപ്പിച്ച് ഗിന്നസ് ബുക്കില്‍ കയറിയിരിക്കുകയാണ് കാലിഫോര്‍ണിയ ആസ്ഥാനമാക്കിയ കമ്പനി. ഒമ്നിവിഷന്‍ എന്ന കമ്പനിയാണ് ലോകത്തിലെ ഏറ്റവും ചെറിയ ക്യാമറ സെൻസർ ഉണ്ടാക്കിയിരിക്കുന്നത്. ഒരു വിരലില്‍ പറ്റിപ്പിടിച്ച മണല്‍ത്തരിയോളം വലിപ്പം മാത്രമാണ് ഗിന്നസ് ബുക്കില്‍ കയറിയ  0.575 x 0.575 x 0.232 മില്ലി മീറ്റർ മാത്രം അളവുള്ള സെന്‍സറിനുള്ളത്. OV6948 ക്യാമറ സെന്‍സറിന്‍റെ പേര്.

ക്യാമറ സെൻസറിന് RGB ബയർ ചിപ്പ് ഉപയോഗിച്ച് 40,000 പിക്‌സൽ കളർ ഇമേജ് നൽകാൻ കഴിയുമെന്നാണ് ഒമ്നി വിഷന്‍റെ അവകാശവാദം. 1/36-ഇഞ്ച് ഒപ്റ്റിക്കൽ ഫോർമാറ്റും ലഭ്യമാണ്. സെക്കൻഡിൽ 30 ഫ്രയിം എന്ന കണക്കില്‍ 200X200 റെസല്യൂഷൻ വിഡിയോ ഇത് വഴി ഷൂട്ട് ചെയ്യാന്‍ സാധിക്കും. സെൻസറിന് 120-ഡിഗ്രി വൈഡ് ആംഗിൾ വ്യൂ ഷൂട്ട് ചെയ്യാനും 30 മില്ലി മീറ്റർ വരെ പരിധിയിലുള്ള ഡെപ്ത് നൽകാനും ശേഷിയുണ്ട്.

ബാക്ക്‌സൈഡ് പ്രകാശം ഉൾക്കൊള്ളുന്ന ഒരേയൊരു ചെറിയ ‘ചിപ്പ് ഓൺ ടിപ്പ്’ ക്യാമറയാണ് ഇതെന്നാണ് ഒമ്നിവിഷന്‍റെ അവകാശവാദം.  സെൻസർ 1,000 എം‌വി / ലക്സ്-സെക്കൻഡ് ലോ-ലൈറ്റ് സെൻ‌സിറ്റിവിറ്റി നൽകുന്നു. കൂടാതെ ഗുണനിലവാരമുള്ള ഇമേജുകൾ‌ നൽ‌കുന്നതിന് കമ്പനിയുടെ ഇൻ‌-ഹൗസ് സെൻ‌സർ‌ സാങ്കേതികവിദ്യ ‘ഓമ്‌നിബിഎസ്ഐ + പിക്‌സൽ‌’ എന്ന സാങ്കേതി വിദ്യയും ഇതിലുണ്ട്.

മെഡിക്കല്‍ രംഗത്തെ ഉപയോഗത്തിന് വേണ്ടിയാണ് പ്രധാനമായും ഈ ക്യാമറ സെൻസർ വികസിപ്പിച്ചതെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ഇതിന് പുറമേ ഇന്റർനെറ്റ് ഓഫ് തിങ്ക്സ്, ഫോറൻസിക്, ദന്തപരിശോധന, കന്നുകാലി ഗവേഷണം തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി ഇതിനെ ഉപയോഗപ്പെടുത്താന്‍ സാധിക്കും.

PREV
click me!

Recommended Stories

നാല് കാലുകള്‍, പടികള്‍ മുതല്‍ എവിടവും കയറിയിറങ്ങും; അതിശയ റോബോട്ടിക് കസേരയുമായി ടൊയോട്ട
അടുത്ത ജെനറേഷൻ ടാബ്‌ലെറ്റ് അവതരിപ്പിക്കാൻ ഒപ്പോ; പാഡ് 5 എത്തുക ഒക്ടോബറിൽ