ഫോണ്‍ പൊട്ടിത്തെറിച്ചെന്ന് അഭിഭാഷകന്‍, നിയമപരമായ നോട്ടീസുമായി വണ്‍പ്ലസ്

By Web TeamFirst Published Sep 24, 2021, 8:47 PM IST
Highlights

ഗൗരവ് ഗുലാത്തി എന്ന അഭിഭാഷകനാണ് സ്‌ഫോടനവിവരം ട്വിറ്ററില്‍ എഴുതിയത്. അദ്ദേഹം ജോലിയില്‍ ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ സ്‌ഫോടനം ഉണ്ടായെന്നാണ് ഗുലാത്തി എഴുതിയത്.

ണ്‍പ്ലസ് നോര്‍ഡ് 2 (OnePlus Nord 2) പൊട്ടിത്തെറിച്ചെന്ന് അഭിഭാഷകന്‍ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചു. സംഗതി വൈറലായതോടെ, പോസ്റ്റ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് (Legal Notice) അയച്ചതായി കമ്പനി സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ അവകാശവാദങ്ങള്‍ അപകീര്‍ത്തികരമാണെന്നും പ്രശ്‌നം പരിഹരിക്കുന്നതിന് ശരിയായ നിയമ നടപടിക്രമങ്ങള്‍ പാലിക്കുമെന്നും കമ്പനി അറിയിച്ചു. 

ഗൗരവ് ഗുലാത്തി എന്ന അഭിഭാഷകനാണ് സ്‌ഫോടനവിവരം ട്വിറ്ററില്‍ എഴുതിയത്. അദ്ദേഹം ജോലിയില്‍ ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ സ്‌ഫോടനം ഉണ്ടായെന്നാണ് ഗുലാത്തി എഴുതിയത്. സംഭവത്തെ തുടര്‍ന്ന് തന്റെ കേള്‍വിശക്തിയും കാഴ്ചശക്തിയും തകരാറിലായെന്നും അദ്ദേഹം അവകാശപ്പെട്ടു.

सत्य परेशान हो सकता है लेकिन पराजित नहीं....

So I have recieved this legal notice for raising my voice for whatever i have gone through after my mobile blast incident. So this is the price i have to pay for being the whistleblower. pic.twitter.com/6hOxTMi6Vw

— GAURAV GULATI (@Adv_Gulati1)

എന്നാല്‍ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ആരോപണവിധേയനായ വ്യക്തി അനുവദിച്ചില്ലെന്ന് കമ്പനി പരാമര്‍ശിച്ചു. ഫോണിന്റെ വിശകലനത്തിനായി നിരവധി തവണ ശ്രമിച്ചിട്ടും, വ്യക്തിയുടെ സാന്നിധ്യത്തില്‍ പരിസരം സന്ദര്‍ശിക്കുന്നത് ഉള്‍പ്പെടെയുള്ള അവസരം തങ്ങള്‍ക്ക് നിഷേധിച്ചുവെന്നു വണ്‍പ്ലസ് വക്താവ്. ഇത്തരം സാഹചര്യങ്ങളില്‍, ഈ അവകാശവാദത്തിന്റെ നിയമസാധുത പരിശോധിക്കുകയോ നഷ്ടപരിഹാരത്തിനുള്ള ഈ വ്യക്തിയുടെ ആവശ്യങ്ങള്‍ പരിഹരിക്കുകയോ ചെയ്യാനോ സാധിക്കില്ലെന്ന് വക്താവ് കൂട്ടിച്ചേര്‍ത്തു.

വണ്‍പ്ലസ് നോര്‍ഡ് 2 5ജി പ്രത്യേകതകള്‍

6.43 ഇഞ്ചിന്റെ ഫുള്‍എച്ച്ഡി ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1,080x2,400 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് . എഎംഒഎല്‍ഇഡി ഡിസ്‌പ്ലേയ്ക്ക് ഒപ്പം തന്നെ 20:9 ആസ്പെക്റ്റ് റെഷിയോയും,90 ഹെര്‍ട്സ് റിഫ്രഷ് റേറ്റും  ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ ആന്‍ഡ്രോയ്ഡ് 11 അടിസ്ഥാനമാക്കിയുള്ള ഓക്സിജന്‍ 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ സ്മാർട്ട് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.കൂടാതെ  മീഡിയ ടെക്ക് ഡൈമെനസ്റ്റി 1200 പ്രൊസസ്സറുകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട്.

click me!