വീട്ടില്‍ ഇരിക്കുന്നവര്‍ക്ക് സൗജന്യമായി പോണ്‍ വീഡിയോ; ലോകത്ത് എല്ലായിടത്തും ഫ്രീ ഓഫര്‍

By Web TeamFirst Published Mar 26, 2020, 9:10 AM IST
Highlights

ഇന്ത്യയില്‍ വെബ്‌സൈറ്റ് നിരോധിച്ചതിനാല്‍ സൗജന്യം ഉപയോഗിക്കാനാകില്ല. 30 ദിവസത്തേക്കാണ് സൗജന്യം. പകര്‍ച്ച വ്യാധി വ്യാപിക്കുന്ന ഘട്ടത്തില്‍ ലൈംഗിക സംതൃപ്തിക്കായി സ്വയംഭോഗമാണ് നല്ലതെന്നും കമ്പനി പറയുന്നു. 

ന്യൂയോര്‍ക്ക്:  കൊവിഡ് 19 ബാധയെ തുടര്‍ന്ന് വീട്ടില്‍ ഇരിക്കുന്നവര്‍ക്ക് സൗജന്യമായി പോണ്‍ വീഡിയോ കാണാന്‍ സൗകര്യമൊരുക്കി പോണ്‍ ഹബ് വെബ്‌സൈറ്റ്. ലോകത്തെ എല്ലായിടത്തും പ്രീമിയം സൗജന്യമാക്കി. നേരത്തെ ഇറ്റലിയില്‍ കമ്പനി സൗജന്യമായി വീഡിയോ കാണാന്‍ അവസരം നല്‍കിയിരുന്നു. ഫ്രീ പ്രീമിയം നല്‍കുന്നതിലൂടെ ആളുകളെ വീട്ടിലിരുത്താന്‍ പോണ്‍ഹബ് പ്രേരിപ്പിക്കുകയാണെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

എന്നാല്‍, ഇന്ത്യയില്‍ വെബ്‌സൈറ്റ് നിരോധിച്ചതിനാല്‍ സൗജന്യം ഉപയോഗിക്കാനാകില്ല. 30 ദിവസത്തേക്കാണ് സൗജന്യം. പകര്‍ച്ച വ്യാധി വ്യാപിക്കുന്ന ഘട്ടത്തില്‍ ലൈംഗിക സംതൃപ്തിക്കായി സ്വയംഭോഗമാണ് നല്ലതെന്നും കമ്പനി പറയുന്നു. കൊവിഡ് 19 ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന ചെയ്യാനുള്ള സൗകര്യവും സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്. ന്യൂയോര്‍ക്കില്‍ മാത്രം ഇതുവരെ 30000 സര്‍ജിക്കല്‍ മാസ്‌കുകള്‍ സംഭാവനയായി ലഭിച്ചു. സംഭാവനയിലൂടെ ലഭിച്ച 50000 യൂറോ യൂറോപ്യന്‍ മെഡിക്കല്‍ ഓര്‍ഗനൈസേഷന് നല്‍കി. 

നേരത്തെ സമുദ്ര മലിനീകരണത്തിനെതിരെയും പോണ്‍ഹബ് പ്രവര്‍ത്തനങ്ങളുമായി രംഗത്തെത്തിയിരുന്നു. 'വീട്ടിലിരുന്ന് ബോറടിക്കേണ്ട'; ഇറ്റലിക്കാര്‍ക്ക് സൗജന്യമായി പോണ്‍ കാണാന്‍ അവസരമൊരുക്കി വെബ്സൈറ്റ് നേരത്തെ കൊവിഡ് 19 ബാധയെത്തുടര്‍ന്ന് ജപ്പാനില്‍ പിടിച്ചിട്ട കപ്പലിലെ യാത്രക്കാര്‍ക്കും സൗജന്യമായി പോണ്‍ കാണാനുള്ള സൗകര്യം മറ്റൊരു വെബ്‌സൈറ്റ് നല്‍കിയിരുന്നു. കൊവിഡ് 19 ബാധയെ തുടര്‍ന്ന നിരവധി രാജ്യങ്ങള്‍ ലോക്ക്ഡൗണ്‍ ചെയ്തിരിക്കുകയാണ്.

click me!