ലോക്ക്ഡൗണ്‍: ഇന്ത്യയില്‍ വീട്ടിലിരുന്ന് പോണ്‍ കാണുന്നവരുടെ കണക്ക് പുറത്ത്

By Web TeamFirst Published Mar 31, 2020, 1:38 PM IST
Highlights

 കോവിഡ്-19 വൈറസ് പടർന്നുപിടിച്ചതിനാൽ സ്വയം വീട്ടിലിരിക്കാന്‍ സന്നദ്ധരായവരില്‍ ഒരു വിഭാഗത്തിന്‍റെ സമയം കൊല്ലി എന്ന നിലയില്‍  വെബ്‌സൈറ്റിലേക്കുള്ള ട്രാഫിക്കും കൂടിയെന്നാണ് സൈറ്റിന്‍റെ ഇന്‍സൈറ്റ് പറയുന്നത്.

ദില്ലി: രാജ്യം കൊവിഡ് ബാധയെ പ്രതിരോധിക്കാന്‍ ലോക്ക്ഡൗണിലാണ്. ശരിക്കും വീട്ടില്‍ അകപ്പെട്ടുപോയവര്‍ക്ക് ആശ്വസം മൊബൈലും ഇന്‍റര്‍നെറ്റും ഒക്കെ തന്നെയാണ്. നാട്ടുകാര്‍ വീട്ടില്‍ തന്നെ അകപ്പെട്ടപ്പോള്‍ ട്രാഫിക്ക് കുത്തനെ കയറി നേട്ടം ലഭിച്ചത് പോണ്‍ സൈറ്റുകള്‍ക്കാണ്. ഇത് വ്യക്തമാക്കുന്നതാണ് പോണ്‍ സൈറ്റായ പോൺഹബ് പുറത്തുവിട്ട കണക്കുകള്‍. കൊവിഡ് ബാധ ആയതിനാല്‍ പോൺഹബ് തങ്ങളുടെ പ്രീമിയം കണ്ടന്‍റുകള്‍ ലോക വ്യാപകമായി സൗജന്യമാക്കിയിരുന്നു. ഇതിന് പിന്നാലെ കണക്കുകളും പോണ്‍ ഹബ് പുറത്തുവിട്ടു.

പോൺഹബിന്റെ ഇന്ത്യയിലെ ട്രാഫിക് കുത്തനെ കൂടിയെന്നാണ് മാര്‍ച്ച് 24 വരെയുള്ള കണക്കുകള്‍ പറയുന്നത്. കോവിഡ്-19 വൈറസ് പടർന്നുപിടിച്ചതിനാൽ സ്വയം വീട്ടിലിരിക്കാന്‍ സന്നദ്ധരായവരില്‍ ഒരു വിഭാഗത്തിന്‍റെ സമയം കൊല്ലി എന്ന നിലയില്‍  വെബ്‌സൈറ്റിലേക്കുള്ള ട്രാഫിക്കും കൂടിയെന്നാണ് സൈറ്റിന്‍റെ ഇന്‍സൈറ്റ് പറയുന്നത്.

മണക്കൂറുകള്‍ വച്ചുള്ള അവലോകനത്തില്‍ രാത്രി സമയങ്ങളിൽ മാത്രം ട്രാഫിക് കുത്തനെ കയറുന്നു എന്നാണ് പോൺഹബ് ഡാറ്റ കാണിക്കുന്നത്. അത് കൂടാതെ ഇപ്പോള്‍  ഏതുസമയവും പതിവിൽ കൂടുതൽ സന്ദർശകരുണ്ട്. ദിവസത്തിലെ എല്ലാ മണിക്കൂറിലും വെബ്‌സൈറ്റിന് സന്ദർശകരെ ലഭിക്കുന്നുണ്ട്. മാർച്ച് 20 ന് ശേഷം സൈറ്റിലേക്കുള്ള ട്രാഫിക് 13.7 ശതമാനം വർധിച്ചു. 

എന്നാൽ മാർച്ച് 24 ന് 18.5 ശതമാനം വൻ വർധനയുണ്ടായി. ലോകമെമ്പാടുമുള്ള എല്ലാ സന്ദർശകർക്കും ഒരു മാസത്തേക്ക് പോർൺഹബിന്റെ പ്രീമിയം സേവനം സൗജന്യമായിരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.  പോൺ‌ഹബിലെ ട്രാഫിക് മാർച്ച് 5 വരെ ഒരു ശതമാനത്തിൽ താഴെയായിരുന്നു. എന്നാൽ, രാജ്യം മുഴുവൻ ലോക്ക്ഡൗണില്‍ ആയതു മുതൽ വെബ്‌സൈറ്റ് ട്രാഫിക്കിൽ പെട്ടെന്നുള്ള കുതിച്ചുചാട്ടം കണ്ടു. ഇന്ത്യയിൽ നിന്നുള്ള ട്രാഫിക്കിൽ 23 ശതമാനം വർധനയുണ്ടായി.

click me!