പേടിഎം നിയന്ത്രണങ്ങള്‍: അക്കൗണ്ടിലെ പണം നഷ്ടപ്പെടുമോ? ആശങ്കകൾക്ക് മറുപടി

By Web TeamFirst Published Feb 2, 2024, 7:32 AM IST
Highlights

നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെ ഫെബ്രുവരി ഒന്നിന് പേടിഎം ഓഹരികള്‍ 20 ശതമാനം ഇടിഞ്ഞ് ലോവര്‍ സര്‍ക്യൂട്ട് പരിധിയിലെത്തിയിരുന്നു.

പേടിഎമ്മിന് ആര്‍ബിഐ വിലങ്ങിട്ടതിന് പിന്നാലെ പണം നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് പലരും. റിസര്‍വ് ബാങ്കിന്റെ ചട്ടങ്ങളില്‍ തുടര്‍ച്ചയായി പേടിഎം പേയ്‌മെന്റസ് ബാങ്ക് വീഴ്ചകള്‍ വരുത്തുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആര്‍ബിഐയുടെ നടപടി. പേടിഎം പേയ്മെന്റ്‌സ് ബാങ്കിന്റെ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും പുതിയ ഉപയോക്താക്കളെ ഉള്‍പ്പെടുത്തുന്നതിനുമാണ് നിലവില്‍ ആര്‍ബിഐ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ച് മുതല്‍ പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കാനോ വാലറ്റുകള്‍ ടോപ്പ് അപ്പ് ചെയ്യാനോ പാടില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഇത് കമ്പനിയെയും ദശലക്ഷക്കണക്കിന് ഉപയോക്താക്കളെയും ബാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.

നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെ ഫെബ്രുവരി ഒന്നിന് പേടിഎം ഓഹരികള്‍ 20 ശതമാനം ഇടിഞ്ഞ് ലോവര്‍ സര്‍ക്യൂട്ട് പരിധിയിലെത്തിയിരുന്നു. പേടിഎം ലിങ്ക്ഡ് സേവനങ്ങളായ വാലറ്റുകള്‍, ഫാസ്ടാഗ്, എന്‍സിഎംസി (നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ്) കാര്‍ഡുകള്‍ എന്നിവ ഉപയോഗിക്കുന്ന ആളുകളെയാണ് നിലവിലെ നിരോധനം ബാധിക്കുക. 

അക്കൗണ്ടില്‍ പണമുള്ള പേടിഎം ഉപഭോക്താവാണ് നിങ്ങളെങ്കില്‍ യുപിഐ (യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്), എഎംപിഎസ് (ഇന്‍സ്റ്റന്റ് പേയ്മെന്റ് സേവനം), ആര്‍ടിജിഎസ് (റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്) തുടങ്ങിയ സേവനങ്ങള്‍ ഉപയോഗിച്ച് പണം മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനാകും. 25,000 രൂപ എന്നതാണ് ഒരു ഇടപാടിന്റെ പരിധി. പേടിഎം വാലറ്റില്‍ നിന്ന് ഒരു ബാങ്ക് അക്കൗണ്ടിലേക്ക് ഒരു ദിവസം 1,00,000 രൂപ മാത്രമേ ട്രാന്‍സ്ഫര്‍ ചെയ്യാനാകൂ. മറ്റ് ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കുമ്പോള്‍ മൂന്ന് ശതമാനം ഇടപാട് ഫീസുമുണ്ടാകും. 25,000 രൂപ ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ 750 രൂപയാണ് ഇടപാട് ഫീസായി ഈടാക്കുക. നിരോധനത്തെ തുടര്‍ന്ന്, വാലറ്റുകള്‍, ഫാസ്ടാഗ്, എന്‍സിഎംസി അക്കൗണ്ടുകള്‍ തുടങ്ങിയവ ഉടനെ മറ്റ് ബാങ്കുകളിലേക്ക് മാറ്റുമെന്ന് പേടിഎം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

പേടിഎം ആപ്പ് ലോഗിന്‍ ചെയ്ത് പേയ്‌മെന്റ് ഓപ്ഷന്‍ തെരഞ്ഞെടുക്കു. അതില്‍ നിന്ന് ബാങ്ക് അക്കൗണ്ട് ഓപ്ഷന്‍ സെലക്ട് ചെയ്ത ശേഷം 'യുവര്‍ ബാങ്ക് അക്കൗണ്ട്' തെരഞ്ഞെടുത്ത് തുക നല്‍കുക. 'പേടിഎം പേയ്മെന്റ്‌സ് ബാങ്ക്' തെരഞ്ഞെടുത്ത് പിന്‍ നമ്പര്‍ നല്‍കി ഇടപാട് പൂര്‍ത്തിയാക്കുക വഴി പണം മറ്റൊരു അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാം.

'നാളുകളായി നിരീക്ഷണം, ഒടുവില്‍ ആള്‍ട്ടോ കാറില്‍ ഷാജഹാനെത്തി'; സാഹസികമായി പിടികൂടി എക്‌സൈസ് 
 

click me!