എക്‌സൈസ് സംഘത്തെ കണ്ടു രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ വളരെ സാഹസികമായിട്ടാണ് പിടികൂടിയത്.

തിരുവനന്തപുരം: ഈഞ്ചക്കല്‍ ബൈപ്പാസ് റോഡില്‍ നടത്തിയ രാത്രികാല പരിശോധനയില്‍ ആള്‍ട്ടോ കാറില്‍ കടത്തിക്കൊണ്ടുവന്ന 18.627 ഗ്രാം എംഡിഎംഎ പിടികൂടിയതായി എക്‌സൈസ്. ഓച്ചിറ സ്വദേശിയായ ഷാജഹാന്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. എക്‌സൈസ് സംഘത്തെ കണ്ടു രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ വളരെ സാഹസികമായിട്ടാണ് പിടികൂടിയത്. മംഗളൂരുവില്‍ നിന്നും വന്‍തോതില്‍ മയക്കുമരുന്ന് വാങ്ങി തിരുവനന്തപുരം ജില്ലയില്‍ കച്ചവടം നടത്തിക്കൊണ്ടിരുന്ന ഇയാള്‍ ഏറെനാളുകളായി നിരീക്ഷണത്തില്‍ ആയിരുന്നുവെന്നും എക്‌സൈസ് അറിയിച്ചു. 

നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌കോഡ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി എല്‍ ഷിബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്‌ക്വാഡ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഷാജഹാനെ പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍ രാജേഷ് കുമാര്‍ ഷാഡോ അംഗങ്ങളായ സിവില്‍ എക്‌സൈസ് ഓഫീസര്‍ സുരേഷ് ബാബു, അക്ഷയ സുരേഷ്, പ്രബോദ്, നന്ദകുമാര്‍, കൃഷ്ണപ്രസാദ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഷാനിദ, ഡ്രൈവര്‍ അനില്‍ കുമാര്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തെന്ന് എക്‌സൈസ് അറിയിച്ചു. 


ചിലങ്ക ബീച്ചില്‍ എംഡിഎംഎയുമായി യുവാവ്, കയ്യേടെ പിടികൂടി എക്‌സൈസ് 

തൃശൃര്‍: വാടാനപ്പിള്ളി ചിലങ്ക ബീച്ചിനടുത്ത് നിന്ന് 78 ഗ്രാം എംഡിഎംഎയുമായി യുവാവിനെ എക്‌സൈസ് പിടികൂടി. സെയിദ് എന്ന 34കാരനെയാണ് ജില്ലാ നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്. ഐബി ഓഫീസര്‍ ജബ്ബാര്‍ നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍ സുദര്‍ശന കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്. സാമുഹ്യ മാധ്യമങ്ങളിലുടെ ഗ്രാമിന് 4000 രൂപയ്ക്കാണ് പ്രതി രാസലഹരി വില്പന നടത്തിയിരുന്നത്. മൂന്ന് ലക്ഷത്തിലധികം രൂപയുടെ എംഡിഎംഎയാണ് സെയ്ദിന്റെ കയ്യില്‍ നിന്ന് പിടികൂടിയത്. ഓണ്‍ലൈന്‍ പേയ്‌മെന്റ്കളിലുടെയാണ് ഇയാള്‍ പണം സ്വീകരിച്ചിരുന്നതെന്ന് എക്‌സൈസ് അറിയിച്ചു.

'ഒന്നു ഫോണ്‍ എടുക്കൂ ഡീന്‍, വേറെ പ്രശ്‌നങ്ങള്‍ ധാരാളമുണ്ട്'; 'വേദനയും വിഷമവും' പങ്കുവച്ച് ലീഗ് നേതാവ്

YouTube video player