ജിയോ ഫോണ്‍ 3 വരുന്നു; റിലയന്‍സ് ജനറല്‍ മീറ്റിംഗ് ഇത്തവണ ഓണ്‍ലൈന്‍

Web Desk   | Asianet News
Published : Jul 14, 2020, 09:13 AM IST
ജിയോ ഫോണ്‍ 3 വരുന്നു; റിലയന്‍സ് ജനറല്‍ മീറ്റിംഗ് ഇത്തവണ ഓണ്‍ലൈന്‍

Synopsis

ആദ്യത്തെ ജിയോ ഫോണ്‍ പുറത്തിറങ്ങിയത് 40താമത് റിലയന്‍സ് വാര്‍ഷിക സമ്മേളനത്തിലായിരുന്നു

മുംബൈ: റിലയന്‍സ് ജിയോ ജിയോ ഫോണ്‍ 3 ജൂലൈ 15ന് പുറത്തിറക്കും എന്ന് സൂചന. റിലയന്‍സ് ഇന്‍ട്രസ്ട്രീസിന്‍റെ വാര്‍ഷിക ജനറല്‍ മീറ്റിംഗിലായിരിക്കും ഈ ഫോണ്‍ പുറത്തിറക്കുക എന്നാണ് സൂചന. കഴിഞ്ഞ രണ്ട് ജിയോ ഫോണ്‍ മോഡലുകളും പുറത്തിറക്കിയത് റിലയന്‍സിന്‍റെ വാര്‍ഷിക സമ്മേളനത്തിലാണ്.

ആദ്യത്തെ ജിയോ ഫോണ്‍ പുറത്തിറങ്ങിയത് 40താമത് റിലയന്‍സ് വാര്‍ഷിക സമ്മേളനത്തിലായിരുന്നു 2017 ല്‍. അടുത്ത ഫോണ്‍ ജിയോ ഫോണ്‍ 2 ഇറങ്ങിയത് 2018ലെ സമ്മേളനത്തിലും. അന്ന് 2,999 രൂപയ്ക്കാണ് ജിയോ ഫോണ്‍ ഇറങ്ങിയത്.

ഇത് പിന്തുടര്‍ന്ന് ഇത്തവണ ജിയോ ഫോണ്‍ 3 ഇറങ്ങും എന്നാണ് ടെക് വൃത്തങ്ങള്‍ പറയുന്നത്. ജിയോ ഫോണ്‍ 3 സംബന്ധിച്ച പ്രത്യേകതകള്‍ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.  ഇത്തവണ കൊവിഡ് ജാഗ്രതയുടെ ഭാഗമായി റിലയന്‍സ് വാര്‍ഷിക സമ്മേളനം വെര്‍ച്വലായി ആണ് നടക്കുന്നത്. ഇത് ആദ്യമായാണ് റിലയന്‍സ് സമ്മേളനം ഓണ്‍ലൈനായി നടത്തുന്നത്.

PREV
click me!

Recommended Stories

പൊലീസിനൊപ്പം കേസ് അന്വേഷിക്കാൻ എഐയും, മിന്നൽ സ്പീഡിൽ അന്വേഷണം നടക്കാനുള്ള ക്രമീകരണവുമായി മൈക്രോസോഫ്റ്റ്
'സീറോ ഡേ' ആക്രമണം തുടങ്ങി, ഫോൺ അപ്‍ഡേറ്റ് ചെയ്തില്ലെങ്കിൽ കാത്തിരിക്കുന്നത് മുട്ടൻ പണി, മുന്നറിയിപ്പുമായി കമ്പനികൾ