ആണവ മാലിന്യത്തിൽ നിന്ന് വൈദ്യുതി; വര്‍ഷങ്ങളോളം ചാര്‍ജ് തീരാത്ത ബാറ്ററി വികസിപ്പിച്ചു

Published : Mar 06, 2025, 03:08 PM ISTUpdated : Mar 06, 2025, 03:14 PM IST
ആണവ മാലിന്യത്തിൽ നിന്ന് വൈദ്യുതി; വര്‍ഷങ്ങളോളം ചാര്‍ജ് തീരാത്ത ബാറ്ററി വികസിപ്പിച്ചു

Synopsis

ഏറെക്കാലം ചാര്‍ജ് നിലനില്‍ക്കുന്നതും റീച്ചാര്‍ജിംഗും അറ്റകുറ്റപ്പണിയും വളരെ കുറവ് മാത്രം ആവശ്യമുള്ളതുമായ ഈ ബാറ്ററി സുരക്ഷിതമാണെന്നും ഗവേഷകര്‍

ഒഹായോ: ശാസ്ത്രലോകത്ത് വീണ്ടും ആവേശമുണർത്തുന്ന ഒരു കണ്ടുപിടിത്തം. ആണവ മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന പുതിയ ബാറ്ററിയാണ് സംഭവം! ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഈ അദ്ഭുതകരമായ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. ഈ പുത്തന്‍ ബാറ്ററിയെ കുറിച്ച് ഗവേഷകര്‍ വിശദീകരിച്ചു. ഏറെക്കാലം ചാര്‍ജ് നില്‍ക്കുന്നതും അറ്റകുറ്റപ്പണികള്‍ വളരെ കുറവ് മാത്രം ആവശ്യമുള്ളതുമായ ഈ ബാറ്ററി സുരക്ഷിതമാണെന്നും ഗവേഷകര്‍ വ്യക്തമാക്കി. ബാറ്ററിയെ കുറിച്ചുള്ള പഠനം Optical Materials: X ജേണല്‍ പ്രസിദ്ധീകരിച്ചു. 

ബാറ്ററിയുടെ പ്രവര്‍ത്തനം

ആണവ മാലിന്യം ഉപയോഗിച്ച് ബാറ്ററി പ്രവർത്തിക്കുന്ന രീതി വിശദമായി പരിശോധിക്കാം. Scintillator ക്രിസ്റ്റലുകളും സോളാർ സെല്ലുകളും ചേർത്താണ് ഈ ബാറ്ററി നിർമ്മിച്ചിരിക്കുന്നത്. ആണവ മാലിന്യങ്ങൾ പുറന്തള്ളുന്ന ഗാമ കിരണങ്ങളെ സ്‌കിന്‍റിലേറ്റർ ക്രിസ്റ്റലുകൾ പ്രകാശമായി മാറ്റും. പിന്നീട്, ആ പ്രകാശം സോളാർ സെല്ലുകൾ ഉപയോഗിച്ച് വൈദ്യുതിയിലേക്കു പരിവർത്തനം ചെയ്യും. പരീക്ഷണങ്ങൾക്കായി ഗവേഷകർ Cesium-137, cobalt-60 എന്നീ റേഡിയോആക്റ്റീവ് മൂലകങ്ങളാണ് ഉപയോഗിച്ചത്. Cesium-137 ഉപയോഗിച്ചപ്പോൾ 288 nanowatt വൈദ്യുതി ഉൽപ്പാദിപ്പിക്കുകയും, കോബാൾട്ട്-60 ഉപയോഗിച്ചപ്പോൾ 1.5 microwatts വൈദ്യുതി ലഭിക്കുകയും ചെയ്തു. 

മാലിന്യത്തെ നിധിയാക്കി മാറ്റുന്ന ഗവേഷണം

"മാലിന്യമെന്ന് കരുതുന്ന ഒന്നിനെ ഞങ്ങൾ നിധിയാക്കി മാറ്റിയിരിക്കുന്നു," എന്നാണ് ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ന്യൂക്ലിയര്‍ റിയാക്ടര്‍ ലാബ് ഡയറക്ടർ റേയ്‌മണ്ട് കോ ഈ കണ്ടുപിടിത്തത്തെ വിശേഷിപ്പിച്ചത്. വലിയ അളവിലുള്ള ക്രിസ്റ്റലുകൾക്ക് കൂടുതൽ കിരണങ്ങൾ ആഗിരണം ചെയ്ത് അധിക ഊർജം ഉണ്ടാക്കാൻ കഴിയും, ഇതോടെ, സോളാർ സെല്ലുകളുടെ വൈദ്യുതി ഉൽപ്പാദനക്ഷമതയും വർധിക്കും എന്നും ഗവേഷകര്‍ അവകാശപ്പെടുന്നു. 

ആരോഗ്യപ്രശ്നങ്ങളിലെന്ന് ഗവേഷകര്‍

റേഡിയോ ആക്‌ടീവ് പദാർഥങ്ങൾ ഉൾപ്പെടാത്തതിനാൽ ഈ ബാറ്ററി സ്പർശിക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കില്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നു. എങ്കിലും, ഈ ബാറ്ററികൾ പൊതുജനങ്ങൾക്ക് അപ്രാപ്യമായ ഇടങ്ങളിലാണ് പ്രധാനമായും ഉപയോഗിക്കുക. ആഴക്കടൽ പര്യവേക്ഷണം, ബഹിരാകാശ ഗവേഷണം, ആണവ മാലിന്യ സംഭരണക്കുളങ്ങൾ എന്നീ ഇടങ്ങളിലാവും ആണവ മാലിന്യത്തില്‍ നിന്നുള്ള ബാറ്ററികള്‍ ഉപയോഗിക്കാനാവുക. ദീർഘകാലം ചാര്‍ജ് നിലനില്‍ക്കുന്ന ഈ ബാറ്ററിക്ക് പരിസ്ഥിതി മലിനീകരണമില്ലാതെ സ്ഥിരതയോടെ വൈദ്യുതി നൽകാന്‍ കഴിയും എന്നും ഗവേഷകര്‍ കണക്കുകൂട്ടുന്നു.

NB: വാര്‍ത്തയില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം സാങ്കല്‍പ്പികം

Read more: ആയുസ് ആയിരക്കണക്കിന് വര്‍ഷം; ലോകത്തെ ആദ്യ കാര്‍ബണ്‍-14 ഡയമണ്ട് ബാറ്ററി നിര്‍മിച്ചു, വിപ്ലവകരമായ കണ്ടുപിടുത്തം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

ഉപഭോക്താക്കളുടെ സംസാരം അനുവാദമില്ലാതെ റെക്കോർഡ് ചെയ്തു, 570 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഗൂഗിൾ
പൊലീസിനൊപ്പം കേസ് അന്വേഷിക്കാൻ എഐയും, മിന്നൽ സ്പീഡിൽ അന്വേഷണം നടക്കാനുള്ള ക്രമീകരണവുമായി മൈക്രോസോഫ്റ്റ്