പിക്‌സല്‍ആര്‍ ഉപയോഗിച്ച് 19 ലക്ഷം പേരുടെ വിവരങ്ങള്‍ ചോര്‍‍ന്നു; അപകടകരമെന്ന് റിപ്പോര്‍ട്ട്

By Web TeamFirst Published Jan 23, 2021, 1:49 PM IST
Highlights

ഫിഷിങ് ആക്രമണങ്ങള്‍ക്ക് ഉപകരിക്കുന്ന വിവരങ്ങളായ ഇമെയില്‍ അഡ്രസ്, ലോഗിന്‍ പേര്, ഉപഭോക്താവിന്റെ സ്ഥലം തുടങ്ങിയ ഉപഭോക്തൃ വിവരങ്ങളാണ് ഹാക്കര്‍ ചോര്‍ത്തിയത്. 

സൗജന്യ ഓണ്‍ലൈന്‍ ഫോട്ടോ എഡിറ്റിങ് ആപ്ലിക്കേഷനായ  പിക്‌സല്‍ആര്‍ (Pixlr) ഹാക്ക് ചെയ്തതായി റിപ്പോർട്ട്.  ഷൈനി ഹണ്ടേഴ്‌സ് എന്ന ഹാക്കറാണ് പിക്‌സല്‍ആര്‍ ഹാക്ക് ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്. ഈ ഓണ്‍ലൈന്‍ ഫോട്ടോ എഡിറ്റിംഗ് ആപ്പ് ഉപയോഗിച്ച 19 ലക്ഷത്തോളം പേരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് സൂചന. ചോർത്തിയ വിവരങ്ങള്‍ ഒരു ഹാക്കിങ് ഫോറത്തില്‍ സൗജന്യമായി പങ്കുവെക്കുകയും ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഫിഷിങ് ആക്രമണങ്ങള്‍ക്ക് ഉപകരിക്കുന്ന വിവരങ്ങളായ ഇമെയില്‍ അഡ്രസ്, ലോഗിന്‍ പേര്, ഉപഭോക്താവിന്റെ സ്ഥലം തുടങ്ങിയ ഉപഭോക്തൃ വിവരങ്ങളാണ് ഹാക്കര്‍ ചോര്‍ത്തിയത്. സ്റ്റോക്ക് ഫോട്ടോ  വെബ്‌സൈറ്റായ 123 ആര്‍എഫ് ഹാക്ക് ചെയ്തപ്പോഴാണ് പിക്‌സല്‍ആര്‍ ആപ്പിന്റെ ഡാറ്റാബേസിലേക്ക് പ്രവേശിക്കാൻ സാധിച്ചതെന്ന് ഷൈനി ഹണ്ടേഴ്‌സ് പറഞ്ഞു.

പിക്‌സല്‍ആര്‍, 123ആര്‍എഫ് എന്നിവ ഇന്‍മാജിന്‍ എന്ന കമ്പനിയുടെ കീഴിലുള്ള സേവനങ്ങളാണ്. പിക്‌സല്‍ആര്‍ ഹാക്ക് ചെയ്തതിനാൽ ഉപയോക്താക്കള്‍ അവരുടെ അക്കൗണ്ട് പാസ് വേഡുകള്‍ മാറ്റുന്നത് നന്നായിരിക്കും. എന്നാൽ,  ഹാക്കിങ്ങിനെ കുറിച്ച് പിക്‌സല്‍ആര്‍ പ്രതികരിച്ചിട്ടില്ല.

അതേ സമയം കെലാ റിസര്‍ച്ച് ആന്‍റ് സെക്യൂരിറ്റി എന്ന സൈബര്‍ സെക്യൂരിറ്റി സ്ഥാപനം നല്‍കുന്ന റിപ്പോര്‍ട്ട പ്രകാരം ഈ ഹാക്കര്‍ ഗ്രൂപ്പിന്‍റെ ആക്രമണത്തില്‍ വിവര ചോര്‍ച്ച സംഭവിച്ചത് പിക്‌സല്‍ആറിന് മാത്രമല്ലെന്നാണ് റിപ്പോര്‍ട്ട്. നവംബര്‍ മുതല്‍ വലിയ തോതില്‍ ഡാറ്റകള്‍ ഈ ഹാക്കര്‍ ഗ്രൂപ്പ് പുറത്തുവിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഫിഷിംഗ് ആക്രമണം പോലുള്ള വെല്ലുവിളികളിലേക്ക് ഒരു ഉപയോക്താവിനെ തള്ളിവിടുന്ന തരത്തിലുള്ള ഡാറ്റയാണ് ഈ ആക്രമണത്തിലൂടെ ഹാക്കര്‍മാര്‍ മോഷ്ടിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

click me!