വാട്ട്സ്ആപ്പ് ഡിലീറ്റ് ചെയ്തോ, അല്ലെങ്കില്‍ പണികിട്ടുമെന്ന് ടെലഗ്രാം സ്ഥാപകന്‍

By Web TeamFirst Published Nov 24, 2019, 10:01 PM IST
Highlights

നേരത്തെ ഒരു എംപി4 ഫയല്‍ വഴി ഒരു മാല്‍വെയര്‍ വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് വലിയ ഭീഷണി സൃഷ്ടിക്കും എന്ന വാര്‍ത്ത വന്നിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയില്‍ അടക്കം സര്‍ക്കാറിന് കീഴിലെ സൈബര്‍ സുരക്ഷ ഏജന്‍സികള്‍ തന്നെ വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരുന്നു.

മോസ്കോ: വാട്ട്സ്ആപ്പിനെതിരെ പരസ്യമായി പ്രതികരിച്ച് സന്ദേശ കൈമാറ്റ ആപ്പായ ടെലഗ്രാമിന്‍റെ സ്ഥാപകനായ പവേല്‍ ദുരോവ്. ഇപ്പോള്‍ വാട്ട്സ്ആപ്പ് നിങ്ങളുടെ ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്തില്ലെങ്കില്‍ ഒരുനാള്‍ നിങ്ങളുടെ വീഡിയോകളും ഫോട്ടോകളും ലോകത്തില്‍ എല്ലാവരും കാണുവാന്‍ ഇടയാകുമെന്നാണ് ടെലഗ്രാം സ്ഥാപകന്‍ പറയുന്നത്.

നേരത്തെ ഒരു എംപി4 ഫയല്‍ വഴി ഒരു മാല്‍വെയര്‍ വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് വലിയ ഭീഷണി സൃഷ്ടിക്കും എന്ന വാര്‍ത്ത വന്നിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയില്‍ അടക്കം സര്‍ക്കാറിന് കീഴിലെ സൈബര്‍ സുരക്ഷ ഏജന്‍സികള്‍ തന്നെ വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരുന്നു. അതിന് പിന്നാലെയാണ് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പിനെതിരെ മുഖ്യ എതിരാളിയായ ടെലഗ്രാമിന്‍റെ സ്ഥാപകന്‍ തന്നെ രംഗത്ത് എത്തിയത്.

തന്‍റെ ടെലഗ്രാം ചനലിലൂടെയാണ് പവേല്‍ ദുരോവ് പുതിയ പ്രസ്താവന ഇറക്കിയത്. 3.35 ലക്ഷം പിന്തുണക്കാര്‍ ഉള്ളതാണ് പവേലിന്‍റെ ടെലഗ്രാം ചാനല്‍. വാട്ട്സ്ആപ്പ് വാങ്ങുന്നതിന് മുന്‍പ് തന്നെ ഫേസ്ബുക്ക് ആളുകളെ നിരീക്ഷിക്കുകയും സ്വകാര്യത ഹനിക്കുകയും ചെയ്യുന്ന കമ്പനിയാണ്. നിങ്ങളുടെ ചിത്രങ്ങളും സന്ദേശങ്ങളും ഒരു ദിവസം ലോകം മുഴുവന്‍ കാണുന്നതില്‍ താല്‍പ്പര്യമില്ലെങ്കില്‍ നിങ്ങള്‍ ഫോണില്‍ നിന്നും വാട്ട്സ്ആപ്പ് ഡിലീറ്റ് ചെയ്യുക പവേല്‍ പറയുന്നു.

click me!