നിഖില്‍ ഗാന്ധി ടിക്ടോക് ഇന്ത്യ മേധാവി

By Web TeamFirst Published Oct 21, 2019, 12:00 PM IST
Highlights

കഴിഞ്ഞ 20 കൊല്ലമായി ഇന്ത്യയിലെ വിവിധ മാധ്യമ വിനോദ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ച പ്രവര്‍ത്തി പരിചയവുമായാണ് നിഖില്‍ ടിക്ടോക്കില്‍ എത്തുന്നത്. 

ദില്ലി: ടിക് ടോക് ഇന്ത്യ മേധാവിയായി നിഖില്‍ ഗാന്ധിയെ നിയമിച്ചു. മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നിഖില്‍ ഗാന്ധി ചൈനീസ് ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്ഫോമിന്‍റെ അടുത്തഘട്ട വികസനത്തിന് നേതൃത്വം നല്‍കും എന്നാണ് ടിക് ടോക്കിന്‍റെ മാതൃകമ്പനി ബൈറ്റ്ഡാന്‍സ് അറിയിക്കുന്നത്. 

ടിക്ടോക്കിന്‍റെ ഇന്ത്യയിലെ യാത്രയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഇന്ത്യയിലെ വളരുന്ന ഡിജിറ്റല്‍ കമ്യൂണിറ്റിക്കായി കൂടുതല്‍ മൂല്യമുള്ള ഒരു പ്ലാറ്റ്ഫോമായി ടിക്ടോക് മാറ്റുക എന്നതാണ് എന്‍റെ ലക്ഷ്യം പുതിയ സ്ഥാനം സംബന്ധിച്ച് നിഖില്‍ ഗാന്ധി പറയുന്നു. 

കഴിഞ്ഞ 20 കൊല്ലമായി ഇന്ത്യയിലെ വിവിധ മാധ്യമ വിനോദ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ച പ്രവര്‍ത്തി പരിചയവുമായാണ് നിഖില്‍ ടിക്ടോക്കില്‍ എത്തുന്നത്. ടൈംസ് ഗ്ലോബര്‍ ബ്രോഡ്കാസ്റ്റേര്‍സില്‍ ചീഫ് ഒപ്പറേറ്റിംഗ് ഓഫീസറായിരുന്നു നിഖില്‍.  വാള്‍ട്ട് ഡിസ്നി, യൂടിവി, വയകോം എന്നീ കമ്പനികളിലും നിഖില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ടിക് ടോക്കിന് 200 ദശലക്ഷം ഉപയോക്താക്കള്‍ ഉണ്ടെന്നാണ കണക്ക്. ഇന്ത്യയില്‍ 2017 ലാണ് ടിക്ടോക് എത്തുന്നത്. 

click me!