ട്രൂകോളര്‍ ഇന്ത്യയില്‍ കണ്ടുപിടിച്ചത് 2,970 കോടി സ്‌പാം കോളുകള്‍

By Web TeamFirst Published Aug 23, 2020, 2:07 PM IST
Highlights

സ്വീഡിഷ്‌ കമ്പനി അനാവശ്യ കോളുകളുടെ ഉറവിടവും വിശദവിവരങ്ങളും മനസിലാക്കി നല്‍കുന്ന പുതിയ ആക്‌ടിവിറ്റി സൂചികയും ആന്‍ഡ്രോയിഡ്‌ ഉപയോക്‌താക്കള്‍ക്കായി പുറത്തിറക്കി.
 

ദില്ലി: കോള്‍ തിരിച്ചറിയല്‍ ആപ്പായി വന്‍തോതില്‍ ഉപയോഗിച്ചുവരുന്ന ട്രൂകോളര്‍ 2019 വര്‍ഷം ഇന്ത്യയില്‍ തിരിച്ചറിഞ്ഞത്‌ 2,970 കോടി അനാവശ്യ(സ്‌പാം) കോളുകളും 850 കോടി അനാവശ്യ എസ്‌എംഎസുകളും.ലോകത്ത്‌ 2019ല്‍ അനാവശ്യ കോളുകളുടെ എണ്ണത്തില്‍ അഞ്ചാം സ്‌ഥാനവും എസ്‌.എം.എസുകളുടെ എണ്ണത്തില്‍ എട്ടാം സ്‌ഥാനവുമാണു ഇന്ത്യയ്‌ക്കുള്ളതെന്നു ട്രൂകോളര്‍ അടുത്തിടെ വ്യക്‌തമാക്കിയിരുന്നു. 

ഇതിന്റെ ഭാഗമായി സ്വീഡിഷ്‌ കമ്പനി അനാവശ്യ കോളുകളുടെ ഉറവിടവും വിശദവിവരങ്ങളും മനസിലാക്കി നല്‍കുന്ന പുതിയ ആക്‌ടിവിറ്റി സൂചികയും ആന്‍ഡ്രോയിഡ്‌ ഉപയോക്‌താക്കള്‍ക്കായി പുറത്തിറക്കി.

അഗോളതലത്തില്‍ ഒരുമാസം ശരാശരി 2.4 കോടി ഉപയോക്‌താക്കളാണു ട്രൂകോളറിനു സജീവമായിട്ടുള്ളത്‌. ഇന്ത്യയില്‍ ഒരുമാസം ശരാശരി 1.7 കോടി ഉപയോക്‌താക്കള്‍ ട്രൂകോളര്‍ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്.
 

click me!