ട്വിറ്റര്‍ ആസ്ഥാനത്തെ ഉപകരണങ്ങള്‍ വിറ്റൊഴിക്കുന്നു; ആദായ വില്‍പ്പന എന്ന് സൈബര്‍ ലോകം.!

By Web TeamFirst Published Jan 19, 2023, 3:11 PM IST
Highlights

ട്വിറ്റര്‍ ഓണ്‍ലൈനില്‍ വില്‍ക്കാന്‍ വച്ച സാധാനങ്ങള്‍ ഓണ്‍ലൈന്‍ ലേലത്തിലൂടെയാണ് വിറ്റത്. 

സന്‍ഫ്രാന്‍സിസ്കോ: പണം കണ്ടെത്താന്‍ ട്വിറ്റര്‍ അസാഥാനത്തെ സാധനങ്ങള്‍ വിറ്റ് ട്വിറ്റര്‍. കോഫി മീഷന്‍ തൊട്ട് ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിങ്ങനെ 600 ഓളം വസ്തുക്കള്‍ ട്വിറ്റര്‍ വിറ്റുവെന്നാണ് വിവരം. ട്വിറ്റര്‍ ലോഗോയായ പക്ഷിയുടെ രൂപത്തിലുള്ള ശില്‍പ്പമാണണ് ഏറ്റവും കൂടിയ വിലയ്ക്ക് വിറ്റത്. ഇതിന് ഏതാണ്ട് 81,25,000 രൂപ കിട്ടിയെന്നാണ് വിവരം. 

ട്വിറ്റര്‍ ഓണ്‍ലൈനില്‍ വില്‍ക്കാന്‍ വച്ച സാധാനങ്ങള്‍ ഓണ്‍ലൈന്‍ ലേലത്തിലൂടെയാണ് വിറ്റത്. ചൊവ്വാഴ്ച വിറ്റ ട്വിറ്റര്‍ ലോഗോ ശില്‍പ്പത്തിന് നാല് അടിയോളം ഉയരമുണ്ട്. എന്നാല്‍ ഇത് ആരാണ് വാങ്ങിയത് എന്നത് അജ്ഞാതമാണ്.

അതേ സമയം ട്വിറ്ററിന്‍റെ ലോഗോ പതിപ്പിച്ച നിയോണ്‍ ഡിസ്പ്ലേയാണ് രണ്ടാമത് ഏറ്റവും കൂടുതല്‍ തുകയ്ക്ക് വിറ്റുപോയത് എന്നാണ് റിപ്പോര്‍ട്ട് 32 ലക്ഷത്തോളം രൂപയ്ക്ക് അടുത്താണ് ഇതിന് ലഭിച്ചത്. ബീയര്‍ സ്റ്റോറേജ്, പീസ അവന്‍, ഫുഡ് ഡീഹൈഡ്രേറ്റഡ് എന്നീ ഉപകരണങ്ങള്‍ എല്ലാം ഏതാണ്ട് 8 ലക്ഷത്തോളം രൂപയ്ക്ക് അടുത്ത് വിറ്റുപോയിട്ടുണ്ട്. 

കോണ്‍ഫ്രന്‍സ് മേശ, പ്രത്യേകമായി സ്ഥാപിച്ച പ്ലാന്‍റുകള്‍, ഫോണ്‍ ബൂത്തുകള്‍ എന്നിവ മുതല്‍ മാസ്കുകള്‍ വരെ വിറ്റുപോയവയില്‍ ഉണ്ട്. 25 ഡോളര്‍ മുതല്‍ 1000 ഡോളര്‍ വരെ പലതിനും ലേലത്തില്‍ വിളിവന്നുവെന്നാണ് വിവരം. 

ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ വന്‍ ചിലവ് ചുരുക്കല്‍ വഴിയിലാണ് ട്വിറ്റര്‍. പകുതി ജീവനക്കാരെ പിരിച്ചുവിട്ടത് അടക്കം നേരത്തെ നടത്തിയ നടപടികളുടെ തുടര്‍ച്ചയാണ് വേണ്ടാത്ത ഓഫീസ് ഉപകരണങ്ങളുടെ വിറ്റഴിക്കല്‍. നേരത്തെ ട്വിറ്റര്‍ ഓഫീസിലെ സൌജന്യ ഭക്ഷണം അടക്കം മസ്കിന്‍റെ മാനേജ്മെന്‍റ് നിര്‍ത്തിയിരുന്നു. 

വാടക നൽകിയില്ല, ട്വിറ്ററിന്റെ സിംഗപ്പൂരിലെ ഓഫീസും ഒഴിപ്പിച്ചു; ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ മസ്‌ക്

സമ്പത്ത് നഷ്ടമാക്കിയെങ്കിലെന്താ; എലോൺ മസ്കിന് കിട്ടി ഒരു ഒന്നൊന്നര ഗിന്നസ് റെക്കോർഡ്!!

click me!