ടോയ്‌ലറ്റില്‍ പോകുമ്പോൾ ഫോൺ വേണോ ? അത് വന്‍ പണി തരും.!

Published : Jun 30, 2023, 03:56 PM IST
ടോയ്‌ലറ്റില്‍ പോകുമ്പോൾ ഫോൺ വേണോ ? അത് വന്‍ പണി തരും.!

Synopsis

. 28 ദിവസം വരെ മൊബൈൽ ഫോൺ സ്ക്രീനുകളിൽ രോഗാണുക്കൾക്ക് ജീവിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വാഷ്റൂമിൽ ഫോണും കൊണ്ട് പോകുന്ന പതിവുണ്ടോ ? എങ്കിൽ സൂക്ഷിച്ചോ... പണി പിന്നാലെ വരുന്നുണ്ട്. വാഷ്റൂമിൽ നിന്ന് ഇറങ്ങുമ്പോൾ ദശലക്ഷണക്കണക്കിന് ബാക്ടീരിയകളെ കൂടിയാണ് നിങ്ങൾ‌ ദിവസം മുഴുവൻ കൂടെ കൊണ്ട് ഇറങ്ങുന്നത്. നോർഡ് വിപിഎന്നിന്റെ പഠനമനുസരിച്ച് 10 ൽ ആറ് പേരും ഫോൺ വാഷ്റൂമിൽ കൊണ്ടുപോകുന്നവരാണ്, പ്രത്യേകിച്ച് ചെറുപ്പക്കാർ. 

പഠനത്തിൽ പങ്കെടുത്തവരിൽ 61.6 ശതമാനം പേരും ടോയ്‌ലറ്റ് സീറ്റിലിരുന്ന് തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളായ ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം എന്നിവ പരിശോധിക്കുന്നുണ്ടെന്ന് സമ്മതിച്ചു. സ്‌മാർട്ട്‌ഫോൺ അഡിക്ഷൻ‌ ഒരു മോശം ശീലമായി കാണാമെങ്കിലും, അതിലും മോശമായ കാര്യമാണ് ഈ ശീലത്തിലൂടെ സ്‌മാർട്ട്‌ഫോണുകളെ മാരകമായ ബാക്ടീരിയകളുടെയും രോഗാണുക്കളുടെയും കേന്ദ്രങ്ങളാക്കി മാറ്റുന്നത്. ആളുകൾ ടോയ്‌ലറ്റ് സീറ്റിലിരിക്കുമ്പോൾ  ബാക്ടീരിയകളും രോഗാണുക്കളും അവരുടെ കൈകളിലൂടെ സ്മാർട്ട്‌ഫോണിന്റെ ഉപരിതലത്തിലേക്ക് കടക്കുന്നു.  

തുടർച്ചയായി സ്‌മാർട്ട്‌ഫോൺ ഉപയോഗിക്കുമ്പോൾ‌ ഈ ബാക്ടീരിയകൾ നമ്മുടെ വായ, കണ്ണ്, മൂക്ക് എന്നിവയിലൂടെ  ശരീരത്തിനുള്ളിൽ എത്തുന്നു. 28 ദിവസം വരെ മൊബൈൽ ഫോൺ സ്ക്രീനുകളിൽ രോഗാണുക്കൾക്ക് ജീവിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അണുബാധ നിയന്ത്രണ വിദഗ്ധൻ ഡോ. ഹ്യൂ ഹെയ്ഡൻ യാഹൂ ലൈഫ് യുകെയോട് പറയുന്നത് അനുസരിച്ച് സ്‌മാർട്ട്‌ഫോണുകൾക്ക് ടോയ്‌ലറ്റ് സീറ്റുകളേക്കാൾ പത്തിരട്ടി വരെ അണുക്കളെ വഹിക്കാൻ കഴിയും. 

ടോയ്‌ലറ്റ് സീറ്റുകളിൽ സ്റ്റാഫൈലോകോക്കസ് ഓറിയസ് ഉൾപ്പെടെ വിവിധ തരത്തിലുള്ള ദോഷകരമായ അണുക്കൾ അടങ്ങിയിരിക്കാം. ഈ രോഗകാരികൾ യൂറിനറി ഇൻഫക്ഷൻ, വയറുവേദന, വയറിളക്കം, അണുബാധകൾ, ഭക്ഷ്യവിഷബാധ, കുരു പോലുള്ള ചർമ്മ അണുബാധകൾ, സൈനസൈറ്റിസ് പോലുള്ള ശ്വാസകോശ സംബന്ധമായ അണുബാധകൾ, മറ്റ് രോ​ഗങ്ങൾ എന്നിവയ്ക്ക് കാരണമാകും. 

ഫോൺ വാഷ്റൂമിലേക്ക് കൊണ്ടുപോകുമ്പോൾ ഓർക്കുക, ഫോൺ മാത്രമല്ല മലീനമാകുന്നത് നിങ്ങളുടെ ഇയർബഡുകളോ  മറ്റ് ഗാഡ്‌ജെറ്റുകളോ ഒക്കെ മലിനമാക്കാൻ സാധ്യതയുണ്ട്.  ആരോഗ്യത്തിനും ശുചിത്വത്തിനും മുൻഗണന നൽകാൻ ശ്രമിക്കേണ്ടത് അത്യാന്താപേക്ഷിതമാണ്. 

'എംഡിഎംഎ അടങ്ങിയ കൊറിയർ വന്നിട്ടുണ്ട്' ; തട്ടിപ്പാണ്, സൂക്ഷിച്ചോ.!

നത്തിംഗ് ഫോണ്‍ 2 വരുന്നു: പ്രീബുക്കിംഗ് തുടങ്ങി, വിലയും പ്രത്യേകതകള്‍

'കയറുമ്പോൾത്തന്നെ ഞാൻ ടോപ് 5 പ്രതീക്ഷിച്ചിരുന്നു'; വിഷ്ണുവുമായുള്ള അഭിമുഖം

PREV
Read more Articles on
click me!

Recommended Stories

നാല് കാലുകള്‍, പടികള്‍ മുതല്‍ എവിടവും കയറിയിറങ്ങും; അതിശയ റോബോട്ടിക് കസേരയുമായി ടൊയോട്ട
അടുത്ത ജെനറേഷൻ ടാബ്‌ലെറ്റ് അവതരിപ്പിക്കാൻ ഒപ്പോ; പാഡ് 5 എത്തുക ഒക്ടോബറിൽ