ടെസ്‌ലയുടെ പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി ഇന്ത്യന്‍ വംശജന്‍

Published : Aug 09, 2023, 07:29 AM IST
ടെസ്‌ലയുടെ പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി ഇന്ത്യന്‍ വംശജന്‍

Synopsis

മൾട്ടിനാഷണൽ കമ്പനികളുമായി പ്രവർത്തിച്ച് രണ്ട് പതിറ്റാണ്ടിലേറെ നീണ്ട അക്കൗണ്ടിങ് അനുഭവവുമായാണ് ടെസ്‌ലയുടെ പുതിയ സിഎഫ്ഒ വൈഭവ് തനേജ എത്തുന്നത്.  

കൊച്ചി: ടെസ്ലയ്ക്ക് പുതിയ സിഎഫ്ഒയായി വൈഭവ് തനേജ. എലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്‌ലയുടെ പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫീസറാണ് ഇന്ത്യൻ വംശജനായ വൈഭവ് തനേജ. ടോപ്പ് ഗെയിനേഴ്സ് ടോപ്പ് ലൂസേഴ്സ് മോസ്റ്റ് ആക്ടീവ് പ്രൈസ് ഷോക്കേഴ്സ് വോളിയം ഷോക്കേഴ്സ് ടെക്‌നോളജി, ഫിനാൻസ്, റീട്ടെയിൽ, ടെലികമ്മ്യൂണിക്കേഷൻ എന്നിവ മേഖലകളില്‍ മൾട്ടിനാഷണൽ കമ്പനികളുമായി പ്രവർത്തിച്ച് രണ്ട് പതിറ്റാണ്ടിലേറെ നീണ്ട അക്കൗണ്ടിങ് അനുഭവവുമായാണ് ടെസ്‌ലയുടെ പുതിയ സിഎഫ്ഒ വൈഭവ് തനേജ എത്തുന്നത്.  

മുൻ ധനകാര്യ മേധാവി സക്കറി കിർഖോൺ സ്ഥാനമൊഴിയാനുള്ള തീരുമാനം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഈ മാസം ഏഴിന് അദ്ദേഹത്തിന്റെ നിയമനം നടന്നത്.  2019 മാർച്ചിൽ ചുമതലപ്പെടുത്തിയ ചീഫ് അക്കൗണ്ടിങ് ഓഫീസറുടെ (സിഎഒ) നിലവിലെ റോളിന് പുറമെയാണ് നാല്പത്തിയഞ്ചുകാരനായ തനേജ സിഎഫ്ഒ. 2017 ഫെബ്രുവരി മുതൽ 2018 മെയ് വരെ അസിസ്റ്റന്റ് കോർപ്പറേറ്റ് കൺട്രോളറായിരുന്നു. 2016 മാർച്ച് മുതൽ ടെസ്‌ല ഏറ്റെടുത്ത യുഎസ് ആസ്ഥാനമായുള്ള സോളാർ പാനൽ ഡെവലപ്പറായ സോളാർസിറ്റി കോർപ്പറേഷനിൽ വിവിധ ധനകാര്യ, അക്കൗണ്ടിങ് റോളുകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു. 

ടെസ്‌ലയുടെ ഇന്ത്യൻ വിഭാഗമായ ടെസ്‌ല ഇന്ത്യ മോട്ടോഴ്‌സ് ആൻഡ് എനർജി പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറായി തനേജയെ 2021 ജനുവരിയിൽ നിയമിച്ചിരുന്നു. അതിനുമുമ്പ്, 1999 ജൂലൈയ്ക്കും 2016 മാർച്ചിനും ഇടയിൽ ഇന്ത്യയിലും യുഎസിലുമായി 16 വര്‍ഷത്തോളം ജോലി ചെയ്തിട്ടുണ്ട്.

ഡൽഹി സർവകലാശാലയിൽ നിന്ന് കൊമേഴ്സിൽ ബിരുദം പൂർത്തിയാക്കിയ തനേജ 2000ലാണ് ചാർട്ടേഡ് അക്കൗണ്ടന്റ് (സിഎ) ആയി ജോലിക്ക് ചേര്‍ന്നത്. ടെസ്‌ലയുടെ ബംഗളൂരു ആസ്ഥാനമായുള്ള അനുബന്ധ സ്ഥാപനം പൂനെയിലെ പഞ്ച്ഷിൽ ബിസിനസ് പാർക്കിൽ 5,850 ചതുരശ്ര അടി വിസ്തീർണ്ണവും 11.65 ലക്ഷം പ്രതിമാസ സേവന ഫീസും ഉള്ള ഓഫീസ് സ്ഥലം വാടകയ്‌ക്കെടുത്തത് കഴിഞ്ഞ ദിവസമാണ്.  ടെസ്‌ല ഇന്ത്യ മോട്ടോഴ്‌സ് ആൻഡ് എനർജി ഇലക്ട്രിക് വാഹനങ്ങളുടെയും ഊർജ ഉൽപന്നങ്ങളുടെയും ബിസിനസാണ് പ്രധാനമായും കൈകാര്യം ചെയ്യുന്നത്.

'അങ്ങാടീല് പത്താള് കൂടണേന്റെ നടൂല് കിട്ടണം നിന്നെ...'; തല്ല് എക്സില്‍ ലൈവായിരിക്കും; ഡേറ്റ് ഇതോ.! 

ഭര്‍ത്താവിന്‍റെ ഇന്‍സ്റ്റയില്‍ കയറി ആ പെണ്‍കുട്ടിയെ അപ്പോള്‍ തന്നെ ബ്ലോക്കി: ശിൽപ ശിവദാസ്

Asianet News Live

PREV
Read more Articles on
click me!

Recommended Stories

നാല് കാലുകള്‍, പടികള്‍ മുതല്‍ എവിടവും കയറിയിറങ്ങും; അതിശയ റോബോട്ടിക് കസേരയുമായി ടൊയോട്ട
അടുത്ത ജെനറേഷൻ ടാബ്‌ലെറ്റ് അവതരിപ്പിക്കാൻ ഒപ്പോ; പാഡ് 5 എത്തുക ഒക്ടോബറിൽ