മികച്ച വളർച്ച രേഖപ്പെടുത്തി വിവോ സ്മാര്‍ട്ടഫോണുകള്‍

By Web TeamFirst Published Apr 3, 2019, 3:58 PM IST
Highlights

ഇതേസമയം സ്മാർട്ഫോൺ വിപണി വിഹിതത്തിന്‍റെ അടിസ്ഥാനത്തില്‍ 16.8ശതമാനവും, വ്യപ്തിയുടെ അടിസ്ഥാനത്തിൽ 14.2ശതമാനവും വളർച്ചയാണ് വിവോ നേടിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു

ദില്ലി:  ഇന്ത്യയിൽ മികച്ച വളർച്ച രേഖപ്പെടുത്തിയ സ്മാര്‍ട്ട്ഫോണ്‍ കമ്പനിയായി വിവോ. പുതിയ ജിഎഫ്‌കെ റിപ്പോർട്ട് പ്രകാരം ഏറ്റവും വേഗതയിൽ വളർന്നുകൊണ്ടിരിക്കുന്ന ബ്രാൻഡായി വിവോയെ രേഖപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. ജനുവരി 2018നെ അപേക്ഷിച്ച് ജനുവരി 2019ൽ മൂല്യാടിസ്ഥാനത്തിൽ 63.2ശതമാനമാണ് വിവോയുടെ വളർച്ച.  യൂണിറ്റുകളുടെ അടിസ്ഥാനത്തിൽ 60.9ശതമാനവും വളർച്ച രേഖപ്പെടുത്തി. 

ഇതേസമയം സ്മാർട്ഫോൺ വിപണി വിഹിതത്തിന്‍റെ അടിസ്ഥാനത്തില്‍ 16.8ശതമാനവും, വ്യപ്തിയുടെ അടിസ്ഥാനത്തിൽ 14.2ശതമാനവും വളർച്ചയാണ് വിവോ നേടിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു.ഏറ്റവും പുതിയ  സാങ്കേതിക വിദ്യയും, നൂതനമായ ഫീച്ചറുകളായി എല്ലാ സെഗ്മെന്റുകളിലും വിവോ ഫോണുകൾ പുറത്തിറക്കുന്നുണ്ട്. "അതിനൂതന ഫീച്ചറുകൾ ഏറ്റവും  മികച്ച വിലയിൽ ലഭ്യമാക്കുക എന്ന ക്രിയാത്മക സമീപനം വിപണിയിലെ അംഗീകാരം നേടാൻ ഞങ്ങളെ സഹായിച്ചിട്ടുണ്ട്, അത് അതിശക്തമായ വളർച്ച നേടുന്നതിന് കാരണമായിട്ടുണ്ട്. വിവോ ഇന്ത്യ ബ്രാൻഡ് സ്ട്രാറ്റജി ഡയറക്ടർ നിപുൺ മാര്യ വ്യക്തമാക്കി 

അടുത്തിടെ പുറത്തിറങ്ങിയ വിവോയുടെ  വി 15പ്രോയാണ് ഏറ്റവും വേഗതയിൽ വിറ്റഴിയുന്ന വിവോ സ്മാർട്ഫോൺ. ഓൺലൈൻ ഓഫ് ലൈൻ വിപണികളിൽ വിവോയുടെ വി സീരീസ്  മോഡലുകൾക്ക് വൻ ജന സ്വീകാര്യതയുണ്ടാക്കിയതായി വിവോ അവകാശപ്പെടുന്നു.
 

click me!