വിഐ പ്രീപെയ്ഡ് ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത.!

By Web TeamFirst Published Mar 26, 2024, 6:04 PM IST
Highlights

എംബഡഡ് സിം എന്നതാണ് ഇതിന്റെ പൂർണ രൂപം. ഇ സിം ഘടിപ്പിക്കുന്നത് സിം കാർഡിന്റെ ചിപ്പ് ഫോണിൽ തന്നെ സ്ഥിരമായി ഘടിപ്പിക്കുന്നതിന് തുല്യമാണെന്നതാണ് പ്രത്യേകത.

ദില്ലി: പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി ഇസിം സേവനം ആരംഭിച്ചിരിക്കുകയാണ് വോഡഫോൺ ഐഡിയ. നേരത്തെ വോഡഫോൺ ഐഡിയയുടെ ഇ സിം സേവനങ്ങൾ പോസ്റ്റ് പെയ്ഡ് ഉപയോക്താക്കൾക്ക് മാത്രമുള്ളതായിരുന്നു. ഐഫോണുകൾ ഉൾപ്പെടെയുള്ള മുന്‌നിര ഫ്ലാഗ്ഷിപ്പ് സ്മാർട്ട് ഫോണുകളിൽ ഇ സിം സൗകര്യമുണ്ട്. 

എംബഡഡ് സിം എന്നതാണ് ഇതിന്റെ പൂർണ രൂപം. ഇ സിം ഘടിപ്പിക്കുന്നത് സിം കാർഡിന്റെ ചിപ്പ് ഫോണിൽ തന്നെ സ്ഥിരമായി ഘടിപ്പിക്കുന്നതിന് തുല്യമാണെന്നതാണ് പ്രത്യേകത.ടെലികോം സേവനദാതാക്കളുടെ സഹായത്തോടെയാണ് ഇ സിം ആക്ടിവേറ്റ് ചെയ്യുന്നത്.

ഐഫോൺ പോലെ ചില ഫോണുകളിൽ ഒരു സിം കാർഡ് മാത്രമാണ് ഉപയോഗിക്കാൻ സാധിക്കുക. പക്ഷേ അതിനൊപ്പം തന്നെ -സിം സൗകര്യവും നൽകിയിട്ടുണ്ടാവും. അത്തരം ഫോണുകളിൽ ഡ്യുവൽ കണക്ടിവിറ്റി ഉപയോഗിക്കണമെങ്കിൽ ഇ-സിം ആക്ടിവേറ്റ് ചെയ്യേണ്ടിവരുമെന്ന് ഓർക്കുക.

വോഡഫോൺ ഐഡിയയുടെ ഇ-സിം എങ്ങനെ ആക്ടിവേറ്റ് ചെയ്യാൻ നിലവിലുള്ള ഉപഭോക്താക്കൾ ചെയ്യേണ്ടത്199 എന്ന നമ്പറിലേക്ക് 'eSIM രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡി' സഹിതം ഒരു എസ്എംഎസ് അയക്കുകയാണ്.പരിശോധനകൾക്ക് ശേഷം eSIMലേക്ക് മാറ്റാനുള്ള അപേക്ഷ സ്ഥിരീകരിക്കുന്നതിനായി 15 മിനിറ്റിനുള്ളിൽ 'ESIMY' എന്ന് റിപ്ലെ നല്കണം.കോൾ വരുമ്പോൾ സമ്മതമെന്ന് അറിയിക്കുക. തുടർന്ന് ലഭിക്കുന്ന

ക്യുആർ കോഡ്  സെറ്റിങ്‌സ്> മൊബൈൽ ഡാറ്റ > ആഡ് ഡാറ്റ പ്ലാൻ വഴി സ്‌കാൻ ചെയ്യണം. സെക്കൻഡറി സിമ്മിന് ലേബൽ നൽകാനും കഴിയും. ഡിഫോൾട്ട് ലൈൻ (പ്രൈമറി/സെക്കൻഡറി) തിരഞ്ഞെടുത്ത് ആക്ടിവേഷൻ പൂർത്തിയാക്കാവുന്നതാണ. 30 മിനിറ്റെടുക്കൂം ഇത് ആക്ടിവേറ്റ് ആവാൻ. പുതിയ ഉപഭോക്താക്കൾ ഐഡി പ്രൂഫുമായി അടുത്തുള്ള വിസ്റ്റോർ സന്ദർശിച്ചാല്‌ മതിയാകും.

ജന്മനാ കാഴ്ചയില്ലാത്തവര്‍ക്ക് കാഴ്ചയൊരുക്കാന്‍ മസ്ക്; വലിയ പ്രഖ്യാപനം ഇങ്ങനെ

മൊബൈൽ ചാർജറിൽ നിന്നും പൊട്ടിത്തെറി, തീ കിടക്കയിലേക്ക് പടർന്നു പിടിച്ചു; 4 കുട്ടികൾ യുപിയിൽ വെന്തുമരിച്ചു
 

click me!