ഈ ചിത്രത്തിന്‍റെ നിര്‍മ്മാതാവ് വാട്ട്സ്ആപ്പ്; 'നയ്ജ ഒഡിസി' ഉടന്‍ പുറത്തിറങ്ങും

By Web TeamFirst Published Sep 18, 2022, 7:35 AM IST
Highlights

സമൂഹമാധ്യമ പ്ലാറ്റ്ഫോം ആദ്യമായി ചലച്ചിത്ര നിർമാണ രംഗത്തേക്ക് കടക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.

ഏഥന്‍സ്: വാട്ട്സാപ്പിനെ ഒരു മെസെജിങ് ആപ്പായി മാത്രം കണക്കാക്കിയവരുടെ ശ്രദ്ധയ്ക്ക് പൊഡ്യൂസറിന്റെ റോളും ആപ്പിന് ചേരും. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സാപ്പ് സിനിമാ നിർമാണ രംഗത്തേക്ക് കടന്നുവന്നിരിക്കുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ആദ്യ നിർമാണ സംരംഭമായ നയ്ജ ഒഡിസി എന്ന ഷോർട്ട് ഫിലിം ആമസോൺ പ്രൈം വീഡിയോ വഴിയും യൂട്യൂബ് വഴിയും വൈകാതെ പുറത്തിറങ്ങും.

നൈജീരിയൻ മാതാപിതാക്കൾക്ക് ഗ്രീസിൽ ജനിച്ച എൻ‌ബി‌എ (നാഷൺ ബാസ്‌കറ്റ്‌ബോൾ അസോസിയേഷൻ)  കളിക്കാരനായ ജിയാനിസ് ആന്ററ്റോകൗൺ‌പോയുടെ കഥയാണ് 12 മിനിറ്റ് ദൈർഘ്യമുള്ള ഷോർട്ട് ഫിലിം പറയുന്നത്. ഒരു ട്വിറ്റിലൂടെ  വാട്ട്സാപ്പ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സമൂഹമാധ്യമ പ്ലാറ്റ്ഫോം ആദ്യമായി ചലച്ചിത്ര നിർമാണ രംഗത്തേക്ക് കടക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.

വാട്ട്സാപ്പിന്റെ പ്രമോഷനുള്ള മാർഗമായാണ്  നയ്ജ ഒഡിസിയെ കാണുന്നത്. അന്റെന്റ്‌കൊംപോയും വാട്ട്സാപ്പും ഇതിന്റെ ഭാഗമായി ഒരു കരാറിൽ ഒപ്പിട്ടിരുന്നു.ആപ്പിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലും 12 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഷെയർ ചെയ്യും.ബാസ്‌കറ്റ്‌ബോൾ ടീമായ മിൽവോകീ ബക്‌സിന് വേണ്ടി 2021 ൽ 'എൻബിഎ ഓൾ-സ്റ്റാർ ഗെയിം എംവിപി' എന്ന അംഗീകാരം അന്റെന്റ്‌കൊംപോയ്ക്ക് ലഭിച്ചിരുന്നു. 

അദ്ദേഹത്തിന്റെ ജീവിതത്തിലെ പല സന്ദർഭങ്ങളാണ് ചിത്രത്തിൽ ഉണ്ടാവുക എന്നാണ് സൂചന. ജീവിതത്തിലെ വ്യത്യസ്ത നിമിഷങ്ങൾ ചിത്രീകരിക്കുന്ന ക്ലാസിക് ഗ്രീക്ക് ഇതിഹാസ കാവ്യമായ 'The Odyssey' ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഷോർട്ട് ഫിലിം ഒരുക്കുന്നത്.

കഴി‍ഞ്ഞ കുറച്ചു നാളുകളായി വാട്ട്സാപ്പ് ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഉപയോക്താക്കൾക്ക് പ്രാധാന്യം നൽകുന്നതില്‍ ആപ്പ് കൂടുതൽ ശ്രദ്ധിക്കുന്നതാണ് കാരണം. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്ന ഫീച്ചറുകളാണ് അടുത്തിടെയായി വാട്ട്സാപ്പ് പുറത്തിറക്കുന്നതിൽ ഏറെയും. 

വാട്ട്സാപ്പ് ഉപയോക്താക്കൾക്ക് ഇനി ഓൺലൈനിലുണ്ടോ ഇല്ലയോ എന്നത് ആരൊക്കെ കാണണമെന്ന് സ്വയം തീരുമാനിക്കാം എന്നത് അതിലൊന്നായിരുന്നു. ചാറ്റ് തിരയുന്നത് സംബന്ധിച്ച പുതിയ അപ്ഡേറ്റ് കഴി‍ഞ്ഞ ദിവസമാണ് വാട്ട്സാപ്പ് അറിയിച്ചത്. ഉപയോക്താക്കൾക്ക് തീയതി അനുസരിച്ച് ചാറ്റ് തിരയാൻ കഴിയും എന്നതായിരുന്നു ആ ഫീച്ചറിന്റെ പ്രത്യേകത.

ലാസ്റ്റ് സീനും കാണണ്ട, ഓൺലൈനിൽ ഉണ്ടോയെന്നും അറിയണ്ട ; വന്‍ പ്രത്യേകതയുമായി വാട്ട്സ്ആപ്പ്

click me!