ട്രെയിനുകളുടെ അവസാന ബോഗിയില്‍ 'എക്‌സ്' മാര്‍ക്ക് എന്തിനാണ്, ഇതാണ് കാരണം

By Web TeamFirst Published Jun 30, 2021, 8:19 PM IST
Highlights

ഇനി കാണുമ്പോള്‍ സൂക്ഷിച്ചുനോക്കിയാല്‍ കാണാം, ക്രോസ് മാര്‍ക്കിനൊപ്പം എല്‍വി എന്നെഴുതിയ അക്ഷരങ്ങള്‍. എല്‍വി എന്ന പദം അവസാന ബോഗിയെ ചിത്രീകരിക്കുന്നു.

ട്രെയിനിനകത്തും പുറത്തും ചില ചിഹ്നങ്ങളും അടയാളങ്ങളും ഉണ്ട്. അവയില്‍ മിക്കതിന്റെയും അര്‍ത്ഥം എല്ലാവര്‍ക്കും അറിയണമെന്നില്ല. ട്രെയിനിന്റെ അവസാന കോച്ചിന്റെ പിന്നിലായി എക്‌സ് അക്ഷരത്തില്‍ ഒരു അടയാളം നിങ്ങള്‍ ശ്രദ്ധിച്ചിരിക്കാം. ഇന്ത്യയില്‍ ഓടുന്ന പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് പിന്നിലുള്ള അവസാന ബോഗിയില്‍ സാധാരണയായി മഞ്ഞ അല്ലെങ്കില്‍ വെള്ള നിറത്തില്‍ എക്‌സ് എന്ന അക്ഷരം പെയിന്‍റ് ചെയ്തിട്ടുണ്ട്.

ഇനി കാണുമ്പോള്‍ സൂക്ഷിച്ചുനോക്കിയാല്‍ കാണാം, ക്രോസ് മാര്‍ക്കിനൊപ്പം എല്‍വി എന്നെഴുതിയ അക്ഷരങ്ങള്‍. എല്‍വി എന്ന പദം അവസാന ബോഗിയെ ചിത്രീകരിക്കുന്നു. മഞ്ഞ നിറത്തില്‍ കറുപ്പ് ഉപയോഗിച്ച് ഹൈലൈറ്റ് ചെയ്തിട്ടുള്ള ഒരു ചെറിയ ബോര്‍ഡ് ചിഹ്നം കൂടിയാണിത്, ഇത് സാസാധാരണയായി ബോഗിയുടെ പിന്‍ഭാഗത്ത് ഘടിപ്പിച്ചിരിക്കുന്നു. എക്‌സ് അക്ഷരത്തിന് ചുവടെ ഒരു ചുവന്ന ലൈറ്റ് കാണാം.

ഇതിനൊരു പ്രധാന കാരണമുണ്ട്, ഒരു ട്രെയിനിന്റെ അവസാന വാഗണിലെ എക്‌സ് മാര്‍ക്ക് ഒരു അപായസൂചനയാണ്. ഈ അടയാളമുള്ളത് ആ ട്രെയിനിന്റെ അവസാന ബോഗിയാണെന്ന് കണ്ടെത്താന്‍ സഹായിക്കുന്നു. എക്‌സ് ചിഹ്നമുള്ള ബോഗി ഒരു ട്രെയിനിന് പിന്നിലില്ലെങ്കില്‍, അത് അപകടമാണെന്ന് സൂചിപ്പിക്കാനും ഈ ചിഹ്നം സ്റ്റാഫുകളെ സഹായിക്കുന്നു. ട്രെയിനില്‍ നിന്ന് ഈ ബോഗി വേര്‍പ്പെട്ടാല്‍ ഒരു കോച്ച് അപകടത്തില്‍പ്പെടാന്‍ സാധ്യതയുണ്ട്. 

റെയില്‍ ക്രോസിംഗില്‍ പച്ചക്കൊടി പ്രദര്‍ശിപ്പിക്കാനുള്ള ചുമതലയുള്ള ഗാര്‍ഡ്, എക്‌സ് മാര്‍ക്ക് കാണുന്നതിനാല്‍ ആ ട്രെയിനിന്റെ എല്ലാ കോച്ചുകളും ബന്ധിപ്പിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിക്കുന്നു. രാത്രിയില്‍, ഇരുണ്ടതും അടയാളം വളരെ പ്രാധാന്യമില്ലാത്തതുമായപ്പോള്‍, അടയാളത്തിന്റെ പരിധിയിലുള്ള ചുവന്ന ലൈറ്റ് അവസാന കോച്ചിനെ നിര്‍ണ്ണയിക്കാന്‍ സഹായിക്കുന്നു. അടയാളവും വെളിച്ചവും പ്രതിഫലിക്കാത്തപ്പോള്‍, ട്രെയിനിന് ചിചില കുഴപ്പങ്ങള്‍ ഉണ്ടെന്നു ജീവനക്കാര്‍ക്ക് പെട്ടെന്നു മനസ്സിലാക്കാന്‍ സാധിക്കും. ഇത് വലിയ അപകടങ്ങളില്‍ നിന്നും രക്ഷിക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!