'നിരാശജനകം' ഇന്ത്യന്‍ സര്‍ക്കാറിനോട് ഷവോമി; ഒരു ഇളവും പ്രതീക്ഷിക്കേണ്ടെന്ന് സര്‍ക്കാറും

By Web TeamFirst Published Oct 4, 2022, 8:30 PM IST
Highlights

5,551 കോടി രൂപ  പിടിച്ചെടുത്ത ഇന്ത്യയുടെ നടപടി നിരാശയുണ്ടെന്നും എന്നാല്‍, കമ്പനിയുടെ താൽപ്പര്യങ്ങൾ സംരക്ഷിച്ച് മുന്നോട്ട് പോകുമെന്ന് ചൈനീസ് സ്‌മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഷവോമി കോർപ്പറേഷൻ ഞായറാഴ്ച വ്യക്തമാക്കി.

ദില്ലി: ചൈനീസ് ഫോൺ നിർമാതാക്കളായ ഷവോമിയുടെ 5,551 കോടി രൂപ പിടിച്ചെടുത്തതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  കഴിഞ്ഞ വെള്ളിയാഴ്ചയാണ് അറിയിച്ചത്. ഇതുവരെയുള്ള രാജ്യത്തെ ഏറ്റവും വലിയ പണം പിടിച്ചെടുക്കലാണ് ഇതെന്നാണ് ഇഡി പത്രകുറിപ്പില്‍ അറിയിക്കുന്നത്. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട് അഥവാ ഫെമ നിയമ പ്രകാരമാണ് ഈ നടപടി. എന്നാല്‍ ഇതിനെതിരെ പ്രതികരണവുമായി ഷവോമി രംഗത്ത് എത്തി. 

5,551 കോടി രൂപ  പിടിച്ചെടുത്ത ഇന്ത്യയുടെ നടപടി നിരാശയുണ്ടെന്നും എന്നാല്‍, കമ്പനിയുടെ താൽപ്പര്യങ്ങൾ സംരക്ഷിച്ച് മുന്നോട്ട് പോകുമെന്ന് ചൈനീസ് സ്‌മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഷവോമി കോർപ്പറേഷൻ ഞായറാഴ്ച വ്യക്തമാക്കി.

ഈ വർഷം ആദ്യം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്ത 5,551 കോടി രൂപ ഇ 84 ശതമാനവും യുഎസ് ചിപ്‌സെറ്റ് കമ്പനിയായ ക്വാൽകോം ഗ്രൂപ്പിന് നൽകിയ റോയൽറ്റി പേയ്‌മെന്റാണെന്ന് ചൈനീസ് സ്മാർട്ട് ഉപകരണ സ്ഥാപനം ഞായറാഴ്ച പ്രസ്താവനയിൽ പറഞ്ഞു.
“കമ്പനിയുടെയും ഞങ്ങളുടെ പങ്കാളികളുടെയും പ്രശസ്തിയും താൽപ്പര്യങ്ങളും സംരക്ഷിക്കാൻ ഞങ്ങൾ എല്ലാ മാർഗങ്ങളും ഉപയോഗിക്കുന്നത് തുടരും,” എന്നാണ് ഷവോമി തങ്ങളുടെ വാര്‍ത്ത കുറിപ്പില്‍ പറയുന്നത്.

സ്മാർട്ട്‌ഫോണുകൾ നിർമ്മിക്കുന്നതിന് ഐപി ലൈസൻസ് നൽകുന്നതിന് ക്വാൽകോമുമായി നിയമപരമായ കരാറിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് പറയുന്ന ഷവോമി ഇന്ത്യ, തങ്ങള്‍ ഷവോമി കമ്പനിയുടെ ഭാഗമാണെന്നും വാര്‍ത്ത കുറിപ്പില്‍  അറിയിച്ചു. ഷവോമിയും ക്വാൽകോമും റോയൽറ്റി നൽകാനുള്ള നിയമാനുസൃത വാണിജ്യ ക്രമീകരണം ഷവോമി ഇന്ത്യയ്ക്ക് ഉണ്ടെന്നാണ് വിശ്വസിക്കുന്നതെന്ന്  പ്രസ്താവനയിൽ പറയുന്നു.

കൗണ്ടർപോയിന്റ് റിസർച്ചിൽ നിന്നുള്ള ഡാറ്റ അനുസരിച്ച്, 18% വീതം ഷെയറുമായി, ഷവോമിയും സാംസങ്ങും ആണ് ഇന്ത്യയിലെ സ്മാർട്ട്‌ഫോൺ വിപണിലെ ഏറ്റവും കൂടുതല്‍ കച്ചവടം നടത്തുന്നത്. ചൈനയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാര്‍ട്ട് ഫോണ്‍ വിപണിയാണ് ഇന്ത്യ. 2020 ലെ അതിർത്തി സംഘർഷത്തെ തുടർന്നുള്ള രാഷ്ട്രീയ സംഘർഷങ്ങൾ രൂക്ഷമായതോടെ ഇന്ത്യന്‍ സര്‍ക്കാര്‍ പല ചൈനീസ് കമ്പനികള്‍ക്കെതിരെയുമുള്ള നിയമപരമായ കാര്യങ്ങള്‍ ദൃഢമാക്കിയിരുന്നു.  

നേരത്തെ ഷവോമി ഇന്ത്യ രാജ്യത്തിന് പുറത്ത് ഫണ്ട് കൈവശം വെച്ചത് ഫെമയുടെ ലംഘനമാണെന്ന് ഫോറിൻ എക്‌സ്‌ചേഞ്ച് അതോറിറ്റി കണ്ടെത്തിയതായും. ഇത് ഫണ്ട് പിടിച്ചെടുക്കുന്നതിലേക്ക് നയിച്ചതായും ഇഡി പ്രസ്താവനയില്‍ അറിയിച്ചു. റോയൽറ്റിയുടെ പേരില്‍ ഷവോമി ഇന്ത്യ വിദേശത്തേക്ക് ഫണ്ട് അയച്ചുവെന്ന് ഇഡി ഏപ്രില്‍ തന്നെ കണ്ടെത്തിയിരുന്നു.

ചൈന ആസ്ഥാനമായുള്ള ഷവോമി ഗ്രൂപ്പിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഒരു വിഭാഗമാണ് ഷവോമി ഇന്ത്യ. 2014ൽ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച ഇവര്‍. ഒരു വർഷത്തിന് ശേഷം വിദേശത്തേക്ക് പണം അയക്കാൻ തുടങ്ങിയെന്നാണ് ഇഡി പറയുന്നത്. റോയൽറ്റി എന്ന പേരില്‍ വിദേശത്തേക്ക് പണം അയത്ത് വിദേശ പണ വിനിമയ നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ഫോറിൻ എക്‌സ്‌ചേഞ്ച് അതോറിറ്റി  നിരീക്ഷിച്ചതായി ഇഡി പറയുന്നു. 

"റോയൽറ്റിയുടെ പേരിൽ ഇത്രയും വലിയ തുക അവരുടെ ചൈനീസ് മാതൃസ്ഥാപനത്തിന്‍റെ നിർദ്ദേശപ്രകാരമാണ് അയച്ചത്. യുഎസ് ആസ്ഥാനമായുള്ള ബന്ധമില്ലാത്ത മറ്റ് രണ്ട് സ്ഥാപനങ്ങൾക്ക് അയച്ച തുകയും അത്യന്തികമായി ഷവോമിക്ക് ഗുണം ഉണ്ടാക്കുന്ന രീതിയിലാണ്" ഇഡി പ്രസ്താവനയിൽ പറഞ്ഞു. 

ഷവോമിയുടെ 5,551 കോടി രൂപ പിടിച്ചെടുത്തതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ഐഫോണ്‍ സ്വന്തമാക്കാന്‍ മികച്ച ചാന്‍സ്; വിലക്കുറവിന്‍റെ മികച്ച ഡീലുകള്‍ ഇങ്ങനെ

click me!