Youtube Music : യൂട്യൂബ് മ്യൂസിക്കില്‍ പാട്ട് കേള്‍ക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത

By Web TeamFirst Published Jun 28, 2022, 8:42 AM IST
Highlights

ഈ പുതിയ ആൽബം യുഐ ഡിസൈന്‍റെ സ്ക്രീന്‍ ഷോട്ട് ആദ്യം പങ്കുവച്ചത് റെഡ്ഡിറ്റ് ഉപയോക്താവാണ്. ഇപ്പോൾ യൂട്യൂബ് മ്യൂസിക്ക് ആപ്പിലെ ആൽബം ആർട്ട് മങ്ങിയ പശ്ചാത്തലത്തിലാണ് ദൃശ്യമാകുന്നത്. 

യൂട്യൂബ് മ്യൂസിക്ക് (Youtube Music) ഉപയോക്താക്കൾക്കൊരു സന്തോഷവാർത്ത. ഉപയോക്താക്കൾക്ക് അവരുടെ മിക്സഡ് ഫോർ യൂ പ്ലേ ലിസ്റ്റ് കാണാനുള്ള എളുപ്പവഴിയാണ് യൂട്യൂബ് മ്യൂസിക്കിപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. മിക്സഡ് പ്ലേ ലിസ്റ്റിന്റെ (Mixed Play List) വലതുകോണിലുള്ള മോർ ബട്ടണിൽ കാണാനാകും. ചിൽ, ഫോക്കസ്, വർക്കൗട്ട്, എനർജി മൂഡുകൾ എന്നിവയ്ക്കായുള്ള അവരുടെ മിക്സുകൾ ക്ലീൻ ഗ്രിഡ് രീതിയിൽ ഇവിടെ കാണാൻ ഈ ഓപ്ഷൻ ഉപയോക്താക്കളെ സഹായിക്കും.

ആൻഡ്രോയിഡ് ടാബ്‌ലെറ്റുകളിൽ ആൽബങ്ങൾ പുനർരൂപകൽപ്പന ചെയ്യുന്നതും യൂട്യൂബ് മ്യൂസിക്കാണ്.
സൂപ്പർമിക്‌സ്, മൈ മിക്‌സ് 1-7, നിങ്ങളുടെ ലൈക്കുകൾ, ഡിസ്‌കവർ മിക്‌സ്, റീപ്ലേ മിക്‌സ് എന്നിവ കാണിക്കാൻ മാത്രം ഡിഫോൾട്ട് ഹോം കറൗസൽ ഉപയോഗിക്കുന്നുണ്ട്. ഒപ്പം പുതിയ റിലീസ് മിക്സുകളും ഇതിലുണ്ടാകും.

ഏറ്റവും പുതിയ കറൗസൽ ഇപ്പോൾ ഒരു സെർവർ സൈഡ് റോൾഔട്ടിന്റെ ഭാഗമാണ്. അതിനാൽ ചില ആൻഡ്രോയിഡ്, ഐഒഎസ്, വെബ് അധിഷ്‌ഠിത ആപ്പ് ഉപയോക്താക്കൾക്ക് ആക്‌സസ് ചെയ്യാനാകും. ആൻഡ്രോയിഡ് ടാബ്‌ലെറ്റുകളിൽ ആപ്പിന്റെ ഏറ്റവും മുകളിൽ ആർട്ടിസ്റ്റ്, മീഡിയ തരം (ആൽബം), റിലീസ് വർഷം എന്നിവ കാണിക്കുന്നു. 

ഈ പുതിയ ആൽബം യുഐ ഡിസൈന്‍റെ സ്ക്രീന്‍ ഷോട്ട് ആദ്യം പങ്കുവച്ചത് റെഡ്ഡിറ്റ് ഉപയോക്താവാണ്. ഇപ്പോൾ യൂട്യൂബ് മ്യൂസിക്ക് ആപ്പിലെ ആൽബം ആർട്ട് മങ്ങിയ പശ്ചാത്തലത്തിലാണ് ദൃശ്യമാകുന്നത്. ഈ ഫീച്ചര്‍ റോൾഔട്ട് ഭാവിയിൽ എപ്പോഴെങ്കിലും സംഭവിക്കാം. ഇതുകൂടാതെ, യൂട്യൂബ് മ്യൂസിക് ആൻഡ്രോയിഡ് 12 മീഡിയ ശുപാർശകൾ ഫീച്ചറിനുള്ള പിന്തുണ ലഭ്യമാക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് മറ്റൊരു സമീപകാല റിപ്പോർട്ട് സൂചിപ്പിക്കുന്നു. 

മ്യൂസിക് പ്ലേബാക്ക് നേരിട്ട് ആരംഭിക്കാൻ ഉപയോക്താക്കളെ പ്രാപ്തരാക്കുന്ന, സമീപകാല ആൽബങ്ങളും പ്ലേലിസ്റ്റുകളും ഇതിൽ ഉൾപ്പെടുന്നു. പുതിയ അപ്‌ഡേറ്റ് അനുസരിച്ച് ഉപയോക്താക്കളെ കോം‌പാക്റ്റ് കാർഡിൽ അടുത്തിടെ പ്ലേ ചെയ്‌ത മൂന്ന് ട്രാക്കുകൾ കാണിക്കും.ഉപയോക്താവ് ക്വിക്ക് സെറ്റിംഗ്‌സ് തുറക്കുമ്പോൾ ആറ് പാട്ടുകൾ കാണിക്കും. 

സ്‌മാർട്ട്‌ഫോൺ ലോക്ക് ചെയ്‌തിരിക്കുമ്പോൾ കോം‌പാക്റ്റ് കാർഡ് കാണിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. യൂട്യൂബ് മ്യൂസിക്കിലെ നോട്ടിഫിക്കേഷനിൽ കാർഡിന് ട്രാക്കുകൾ ഷഫിൾ ചെയ്യാനുള്ള ഓപ്ഷനും ഉപയോക്താക്കളുടെ ഓഫ്‌ലൈൻ മിക്‌സ്‌ടേപ്പുകൾക്കുള്ള കുറുക്കുവഴിയും .

click me!