ട്രംപിന്‍റെ യൂട്യൂബ് അക്കൌണ്ടിന് ആജീവനാന്ത വിലക്ക്; ട്രംപിന്‍റെ ക്ലിപ്പിന് ഇനി പണവും കൊടുക്കില്ല.!

By Web TeamFirst Published Jan 27, 2021, 7:23 PM IST
Highlights

ട്രംപിന്റെ ചാനലിന് വിലക്ക് നീട്ടുമെന്ന് യൂട്യൂബ് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അനിശ്ചിത കാലത്തേക്ക് ചെയ്തിരിക്കുന്നത്. 

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അനിശ്ചിതകാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത് ഗൂഗിള്‍ ഉടമസ്ഥതയിലുള്ള വീഡിയോ പ്ലാറ്റ്ഫോമായ യൂട്യൂബ്. അതേസമയം ട്രംപിന്റെ ക്ലിപ്പുകള്‍ ഉപയോഗിച്ച് ധനസമ്പാദനം നടത്തുന്നതില്‍ നിന്ന് ട്രംപിന്‍റെ അഭിഭാഷകന്‍ റുഡി ഗുലിയാനിയേയും തടഞ്ഞതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ട്രംപിന്റെ ചാനലിന് വിലക്ക് നീട്ടുമെന്ന് യൂട്യൂബ് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അനിശ്ചിത കാലത്തേക്ക് ചെയ്തിരിക്കുന്നത്. മൂന്ന് മില്യണ്‍ താഴെ സബ്‌ക്രൈബേഴ്‌സുള്ള ട്രംപിന്റെ ചാനലിന് കാപ്പിറ്റോള്‍ കലാപത്തിന് പിന്നാലെയാണ് വിലക്ക് വീണത്. അക്രമത്തിനുള്ള സാധ്യതകളെക്കുറിച്ചുള്ള ആശങ്കകളുടെ പശ്ചാത്തലത്തില്‍ ഡൊണാള്‍ഡ് ജെ. ട്രംപിന്റെ ചാനല്‍ താത്ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നു..യൂട്യൂബ് വക്താവ് അറിയിച്ചു.

അതേ സമയം ട്രംപിനെ തുടരാന്‍ അനുവദിക്കില്ലെന്ന് നേരത്തെ ഫേസ്ബുക്ക് വ്യക്തമാക്കിയിരുന്നുവെങ്കിലും വലിയ കുഴപ്പമൊന്നുമുണ്ടാക്കാതെ സ്ഥാനം ഒഴിഞ്ഞു കൊടുത്തതു കൊണ്ട് ചിലപ്പോള്‍ വിട്ടുവീഴ്ച ചെയ്‌തേക്കുമെന്നു സൂചനയുണ്ട്. അതു കൊണ്ട് തീരുമാനം മേല്‍നോട്ട നിയന്ത്രണ (ഓവര്‍സൈറ്റ്) ബോര്‍ഡിനെ ഏല്‍പ്പിച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ മേല്‍നോട്ട ബോര്‍ഡിന്റെ നിര്‍ദേശം ഏറെ പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് ഫേസ്ബുക്ക് അറിയിച്ചു.

'ബോര്‍ഡ് ഇത് അവലോകനം ചെയ്യുകയും അത് ശരിവയ്ക്കണോ എന്ന് സ്വതന്ത്രമായ ഒരു തീരുമാനത്തിലെത്തുകയും ചെയ്യും,' ആഗോള കാര്യങ്ങളുടെ ഫേസ്ബുക്ക് വിപി എഴുതി. ബോര്‍ഡിന്റെ തീരുമാനത്തിനായി ഞങ്ങള്‍ കാത്തിരിക്കുമ്പോള്‍, ട്രംപിന്റെ പ്രവേശനം അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കും. തിരഞ്ഞെടുപ്പില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ അനുയായികള്‍ യുഎസ് ക്യാപിറ്റല്‍ കെട്ടിടത്തിന് നേരെ ആക്രമണം നടത്തിയതിന് ശേഷമായിരുന്നു നിരോധനം'. 

ഫേസ്ബുക്ക് മേല്‍നോട്ട ബോര്‍ഡിന്റെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്നതും അനന്തരഫലവുമായ കേസായിരിക്കും ഇത്. ഫേസ്ബുക്കിന്റെ ഉള്ളടക്ക മോഡറേഷന്‍ തീരുമാനങ്ങള്‍ അപ്പീല്‍ ചെയ്യുന്നതിനും വിലയിരുത്തുന്നതിനുമായി സുപ്രീം കോടതിയെ പോലെ പ്രവര്‍ത്തിക്കാന്‍ സൃഷ്ടിച്ച ബോര്‍ഡാണിത്. ഓവര്‍സൈറ്റ് ബോര്‍ഡ് എന്നാണ് ഫേസ്ബുക്ക് ഇതിനെ വിളിക്കുന്നത്.

click me!