സൊമാറ്റോയിലൂടെ ഭക്ഷണം വാങ്ങുന്നവര്‍ക്ക് പണിയായി പുതിയ പരിഷ്കാരം.!

Published : Aug 08, 2023, 07:28 AM IST
സൊമാറ്റോയിലൂടെ ഭക്ഷണം വാങ്ങുന്നവര്‍ക്ക് പണിയായി പുതിയ പരിഷ്കാരം.!

Synopsis

സൊമാറ്റോയെ സംബന്ധിച്ചിടത്തോളം, ഈ ഫീസ് വരുമാനം വർദ്ധിപ്പിക്കുന്നതിനും സുസ്ഥിരമായ വളർച്ച ഉറപ്പാക്കുന്നതിനുമുള്ള നടപടിയായാണ് പുതിയ മാറ്റത്തെ കാണുന്നത്.

മുംബൈ: പ്ലാറ്റ്ഫോം ഫീസ് അവതരിപ്പിച്ച് ജനപ്രിയ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ. രണ്ട് രൂപയാണ് പ്ലാറ്റ്ഫോം ഫീസായി അവതരിപ്പിച്ചിരിക്കുന്നത്. പരീക്ഷ ഘട്ടമെന്ന നിലയിലാണ് വിപണിയിൽ ഇത് പരീക്ഷിക്കുന്നത്. എല്ലാ ഓർഡറുകൾക്കും ഈ ഫീസ് ബാധകമായിരിക്കും. സൊമാറ്റോ ഗോൾഡ് ലോയൽറ്റി പ്രോഗ്രാം അംഗങ്ങൾ ഉൾപ്പെടെ എല്ലാവർക്കും ഇത് ബാധകമായിരിക്കും.

ലാഭത്തിനായുള്ള പുതിയ വഴികൾ കണ്ടെത്തുക, ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുക എന്നിവയാണ് ഇവയുടെ ലക്ഷ്യം. ഫീസ് ഈടാക്കൽ എത്ര കാലം തുടരുമെന്നത്  ട്രയൽ ഫലങ്ങളെയും ഉപയോക്തൃ ഫീഡ്‌ബാക്കിനെയും ആശ്രയിച്ചിരിക്കുമെന്ന് സൊമാറ്റോയുടെ വക്താവ് വ്യക്തമാക്കി.  സൊമാറ്റോയുടെ പ്രധാന എതിരാളിയായ സ്വിഗ്ഗി, ഈ വർഷങ്ങൾക്ക് മുമ്പ് സമാനമായ രണ്ട് രൂപ പ്ലാറ്റ്‌ഫോം ഫീസ് നടപ്പിലാക്കിയിരുന്നു. ഇതിന് മറുപടിയായാണ് പുതിയ നീക്കം. 

സൊമാറ്റോയെ സംബന്ധിച്ചിടത്തോളം, ഈ ഫീസ് വരുമാനം വർദ്ധിപ്പിക്കുന്നതിനും സുസ്ഥിരമായ വളർച്ച ഉറപ്പാക്കുന്നതിനുമുള്ള നടപടിയായാണ് പുതിയ മാറ്റത്തെ കാണുന്നത്.അടുത്തിടെ നടന്ന പുറത്തു വന്ന  റിപ്പോർട്ട് അനുസരിച്ച് സോമാറ്റോയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ അക്ഷന്ത് ഗോയൽ, പ്ലാറ്റ്‌ഫോം ഫീസ് നടപ്പിലാക്കുന്നത് സംബന്ധിച്ച് കമ്പനി അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് വിശകലന വിദഗ്ധരെ അറിയിച്ചിരുന്നു.

അടുത്തിടെ ജീവനക്കാരുടെ ആരോഗ്യ സംരക്ഷണം കണക്കിലെടുത്ത് ഫിറ്റ്നസ്  ഓഫീസറെ നിയമിച്ചത് ചർച്ചയായിരുന്നു.‌ നല്ല ആരോഗ്യമുണ്ടെങ്കിൽ ജോലിയും സുഗമമായി ചെയ്യാനാകുമെന്നായിരുന്നു സൊമാറ്റോ മേധാവിയുടെ അഭിപ്രായ പ്രകടനം. അൻമോൽ ഗുപ്തയെ ചീഫ് ഫിറ്റ്നസ് ഓഫീസറായി (സിഎഫ്ഒ) നിയമിച്ചതായി അടുത്തിടെ സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയൽ അറിയിച്ചിരുന്നു. തന്റെ സമീപകാല ബ്ലോഗ് പോസ്റ്റിലാണ് ഇതെക്കുറിച്ച് ദീപിന്ദർ പരാമർശിക്കുന്നത്.

പരിശീലകർ, പോഷകാഹാര വിദഗ്ധർ, ക്ഷേമ കൗൺസിലർമാർ എന്നിവരടങ്ങുന്ന ഇൻ-ഹൗസ് വെൽനസ് ടീമുമായി പുതിയ സൊമാറ്റോ സിഎഫ്ഒ സഹകരിക്കുമെന്നും അദ്ദേഹം ബ്ലോഗ് പോസ്റ്റിൽ വെളിപ്പെടുത്തിയിട്ടുണ്ട്.പുതിയ ഫിറ്റ്നസ് പരിവർത്തനത്തിനുള്ള പ്രചോദനത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, സൊമാറ്റോ സിഇഒ തന്റെ സ്വന്തം ഫിറ്റ്നസ് യാത്ര ഈ നീക്കത്തിന് പ്രചോദനമായതായാണ് വെളിപ്പെടുത്തുന്നത്തി. "2019-ൽ, മഹാമാരിക്ക് ഏതാനും മാസങ്ങൾക്ക് മുമ്പ്, തന്റെ ജോലിക്ക് തുല്യമായ മുൻഗണന ആരോഗ്യത്തിന് നല്കിയതായും അദ്ദേഹം പറഞ്ഞിരുന്നു.

ത്രെഡ്സിൽ വലിയ മാറ്റങ്ങള്‍ വരും; മാറുന്നത് ഈ കാര്യങ്ങള്‍.!

'ആദായ നിരക്കില്‍ ഒരു ഓഫര്‍' : ജീവനക്കാരെ ഓഫീസിലെത്തിക്കാൻ പുതിയ മാർഗവുമായി ഗൂഗിൾ

Asianet News Live

PREV
Read more Articles on
click me!

Recommended Stories

നാല് കാലുകള്‍, പടികള്‍ മുതല്‍ എവിടവും കയറിയിറങ്ങും; അതിശയ റോബോട്ടിക് കസേരയുമായി ടൊയോട്ട
അടുത്ത ജെനറേഷൻ ടാബ്‌ലെറ്റ് അവതരിപ്പിക്കാൻ ഒപ്പോ; പാഡ് 5 എത്തുക ഒക്ടോബറിൽ