ഇത്തവണ ദീപിക പദുകോണിന്‍റെ ഗാനത്തിന് ചുവടുകൾ വച്ച് ഡാൻസിങ് ദാദി; വീഡിയോ

By Web TeamFirst Published Jul 11, 2021, 9:57 AM IST
Highlights

ബോളിവുഡ് നടി ദീപിക പദുക്കോൺ അഭിനയിച്ച ​ഗാനരം​ഗത്തിന് ചുവടുവച്ച ഡാൻസിങ് ദാദിയുടെ ഏറ്റവും പുത്തന്‍ വീഡിയോ ആണ് ഇപ്പോള്‍  സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

പ്രായം ഒന്നിനും ഒരു തടസമല്ലെന്ന് തെളിയിച്ച് നൃത്തം ചെയ്യുന്ന മുംബൈ സ്വദേശിനിയായ രവി ബാലാ ശര്‍മ്മയെ ഇന്ന് പലര്‍ക്കും പരിചിതമാണ്. ഡാൻസിങ് ദാദി എന്ന ചെല്ലപ്പേരിൽ അറിയപ്പെടുന്ന അറുപത്തിമൂന്നുകാരിയുടെ വീഡിയോകള്‍ സൈബര്‍ ലോകത്ത് ഹിറ്റാണ്. 

ഇപ്പോഴിതാ ബോളിവുഡ് നടി ദീപിക പദുക്കോൺ അഭിനയിച്ച ​ഗാനരം​ഗത്തിന് ചുവടുവച്ച ഡാൻസിങ് ദാദിയുടെ ഏറ്റവും പുത്തന്‍  വീഡിയോ ആണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ബാജിറാവ്‌ മസ്താനി എന്ന സിനിമയിലെ മോഹ് രം​ഗ് ദോ എന്ന ​ഗാനത്തിനാണ് ദാദി ചുവടുവച്ചത്. വീഡിയോ ദാദി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

 

ദില്ലിയില്‍ സം​ഗീത അധ്യാപികയായ രവി ബാല ശർമ്മ കുട്ടിക്കാലം തൊട്ട് കഥക് പഠിച്ചിരുന്നു. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് ദാദി തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ നൃത്ത വീഡിയോകൾ പങ്കുവച്ചു തുടങ്ങിയത്. 

Also Read: 'ഇതൊക്കെ എന്ത്!'; 62 വയസായ ഈ അമ്മൂമ്മയുടെ ഡാന്‍സ് ഒന്ന് കണ്ടുനോക്കണം...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!