കന്യകയാണോ എന്ന് ചോദിച്ചയാൾക്ക് ആതിര മാധവ് നൽകിയ കിടിലൻ മറുപടി ഇങ്ങനെ

Web Desk   | Asianet News
Published : Sep 24, 2021, 02:05 PM ISTUpdated : Sep 24, 2021, 02:09 PM IST
കന്യകയാണോ എന്ന് ചോദിച്ചയാൾക്ക് ആതിര മാധവ് നൽകിയ കിടിലൻ മറുപടി ഇങ്ങനെ

Synopsis

'ഇത് കേൾക്കുമ്പോഴും ചോദിക്കുമ്പോഴും എന്ത് സുഖമാണ് കിട്ടുന്നത്? ദയവ് ചെയ്ത് നിങ്ങളുടെ കുടുംബത്തോട് ചോദിക്കൂ...'-  എന്നാണ് ആതിര നൽകിയ മറുപടി. 

സോഷ്യൽ മീഡിയയിൽ ഒരു സെലിബ്രിറ്റി ചിത്രമോ വീഡിയോയോ പങ്കുവച്ചാൽ അസഭ്യ കമന്റുകളുമായെത്തുന്നവരുണ്ട്. സീരിയൽ താരം ആതിരാ മാധവ് അത്തരമൊരു അനുഭവം പങ്കുവച്ചിരിക്കുകയാണ് ‌ഇപ്പോൾ. ഇൻസ്റ്റ​ഗ്രാമിൽ താൻ കന്യകയാണോ എന്ന് കമന്റിട്ട ആൾക്ക് ആതിര നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.

'ഇത് കേൾക്കുമ്പോഴും ചോദിക്കുമ്പോഴും എന്ത് സുഖമാണ് കിട്ടുന്നത്? ദയവ് ചെയ്ത് നിങ്ങളുടെ കുടുംബത്തോട് ചോദിക്കൂ...' എന്നാണ് ആതിര നൽകിയ മറുപടി.

ഇത്തരം കമന്റിടുന്നവർക്ക് താൻ എന്ത് മറുപടിയാണ് നൽകേണ്ടതെന്നും ആതിര ചോദിക്കുന്നുണ്ട്. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയാണ് ആതിര ഇക്കാര്യം പങ്കുവച്ചത്. കുടുംബവിളക്ക് എന്ന സീരിയലില്‍ ഡോ. അനന്യ എന്ന കഥാപാത്രമാണ് ആതിര മാധവിനെ പ്രശസ്‍തയാക്കിയത്. 

 

PREV
click me!

Recommended Stories

'യാത്രകൾ എന്നെ ജീവിതത്തിൽ എന്തും ഒറ്റയ്ക്ക് നേരിടാൻ പഠിപ്പിച്ചു; ഇത് ഗൗരിയുടെ യാത്ര അനുഭവങ്ങൾ
20 വർഷം സിംഗിൾ മദർ, അമ്മയ്ക്കും ഒരു കൂട്ട് വേണം; വിവാഹം നടത്തി കൊടുത്ത് മക്കള്‍