'വിര്‍ജിനിറ്റി' നഷ്ടപ്പെട്ടതെപ്പോഴെന്ന് ചോദ്യം; കിടിലന്‍ മറുപടിയുമായി നടി

By Web TeamFirst Published Sep 4, 2019, 8:38 PM IST
Highlights

ആര്‍ക്കെങ്കിലും എന്തെങ്കിലും തന്നോടിപ്പോള്‍ ചോദിക്കാനുണ്ടോയെന്ന് താരം ഇന്‍സ്റ്റഗ്രാമിലൂടെ ചോദിച്ചു. നിരവധി പേരാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ താരത്തിന്റെ വിശേഷങ്ങളറിയാനെത്തിയത്. ഭൂരിഭാഗം പേരും ഇലീനയുടെ വരാനിരിക്കുന്ന ചിത്രത്തെക്കുറിച്ചായിരുന്നു അന്വേഷിച്ചിരുന്നത്
 

സിനിമാതാരങ്ങളോട് സംസാരിക്കാന്‍ കിട്ടുന്ന അവസരങ്ങളൊന്നും പാഴാക്കാത്ത ഒരു വിഭാഗക്കാരുണ്ട്. പലപ്പോഴും ആരാധനയോടുകൂടിയായിരിക്കും ഇവര്‍ താരങ്ങളെ സമീപിക്കുന്നത്. എന്നാല്‍ ഇക്കൂട്ടത്തിലും ആരാധകരുടെ നിലവാരം കെട്ടിത്താഴ്ത്താന്‍ പാകത്തിലുള്ളവര്‍ കാണും. 

അങ്ങനെയൊരു സംഭവമാണ് ബോളിവുഡ് നടി ഇലീന ഡിക്രൂസിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കഴിഞ്ഞ ദിവസം നടന്നത്. ആര്‍ക്കെങ്കിലും എന്തെങ്കിലും തന്നോടിപ്പോള്‍ ചോദിക്കാനുണ്ടോയെന്ന് താരം ഇന്‍സ്റ്റഗ്രാമിലൂടെ ചോദിച്ചു. നിരവധി പേരാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ താരത്തിന്റെ വിശേഷങ്ങളറിയാനെത്തിയത്. 

ഭൂരിഭാഗം പേരും ഇലീനയുടെ വരാനിരിക്കുന്ന ചിത്രത്തെക്കുറിച്ചായിരുന്നു അന്വേഷിച്ചിരുന്നത്. എന്നാല്‍ ഇതിനിടയിലൊരാള്‍ ഇലീനയോട്, 'എപ്പോഴാണ് താങ്കള്‍ക്ക് വിര്‍ജിനി നഷ്ടപ്പെട്ടത്...' എന്ന ചോദ്യവുമായി എത്തി. വൈകാതെ തന്നെ താരത്തിന്റെ മറുപടിയും വന്നു.

'ഓ, എന്തെല്ലാം മണത്തറിയണം? ഇത് താങ്കളുടെ അമ്മയായിരുന്നുവെങ്കില്‍ എന്തായിരിക്കും അവരുടെ മറുപടി...?' എന്നൊരു മറുചോദ്യമായിരുന്നു ഇലീനയുടെ ഉത്തരം. താരത്തിന്റെ പ്രതികരണം അറിഞ്ഞതോടെ ചോദ്യം ചോദിച്ചയാള്‍ കണ്ടംവഴിക്ക് ഓടി. കിടിലന്‍ മറുപടിയായിപ്പോയെന്ന് പറഞ്ഞ്, സന്തോഷത്തോടെ ആരാധകരുടെ കയ്യടിയും കിട്ടി. 

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സമാനമായ സംഭവം നടന്‍ ടൈഗര്‍ ഷറഫിന്റെ ഇന്‍സ്റ്റ അക്കൗണ്ടിലും നടന്നിരുന്നു. താങ്കള്‍ വിര്‍ജിന്‍ ആണോയെന്ന ചോദ്യവുമായാണ് ഒരാള്‍ ടൈഗര്‍ ഷറഫിനെ സമീപിച്ചത്. 'എന്റെ അച്ഛനും അമ്മയുമൊക്കെ എന്നെയിവിടെ ഫോളോ ചെയ്യുന്നുണ്ടെടോ' എന്നായിരുന്നു അന്ന് യുവനടന്‍ നല്‍കിയ മറുപടി. 

അടുത്തിടെ ബോളിവുഡ് താരങ്ങള്‍ അവരുടെ 'വിര്‍ജിനിറ്റി' നഷ്ടപ്പെട്ടതെപ്പോഴാണെന്നും, ലൈംഗിക ഇഷ്ടങ്ങളെക്കുറിച്ചുമെല്ലാം തുറന്നുപറയുന്ന രസകരമായൊരു ട്രെന്‍ഡുണ്ടായിരുന്നു. രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, ദീപിക പദുക്കോണ്‍, സുശാന്ത് സിംഗ് രജ്പുത് എന്നിങ്ങനെ നീണ്ട താരനിരയായിരുന്നു അന്ന് സോഷ്യല്‍ മീഡിയയിലൂടെ ഈ ട്രെന്‍ഡനുസരിച്ച് മനസ് തുറന്ന് സംസാരിച്ചത്. എന്നാല്‍ തങ്ങള്‍ ആഗ്രഹിക്കാത്തയിടങ്ങളിലും ആഗ്രഹിക്കാത്ത സമയങ്ങളിലുമെല്ലാം സ്വകാര്യതയെക്കുറിച്ച് ചോദ്യങ്ങളുയരുന്നതില്‍ പലപ്പോഴും പരസ്യമായി പ്രതിഷേധം അറിയിക്കുന്നവര്‍ കൂടിയാണ് ബോളിവുഡ് താരങ്ങള്‍.

click me!