പുതിയ അതിഥിയെ വരവേറ്റ് അംബാനി കുടുംബം; ആകാശ് അംബാനിക്ക് ആൺകുഞ്ഞ് പിറന്നു

Web Desk   | Asianet News
Published : Dec 10, 2020, 04:03 PM ISTUpdated : Dec 10, 2020, 04:05 PM IST
പുതിയ അതിഥിയെ വരവേറ്റ് അംബാനി കുടുംബം; ആകാശ് അംബാനിക്ക് ആൺകുഞ്ഞ് പിറന്നു

Synopsis

'' അമ്മയും മകനും സുഖമായി ഇരിക്കുന്നു. പുതിയ അതിഥിയുടെ വരവോടെ മേത്ത, അംബാനി കുടുംബങ്ങൾ വളരെയധികം സന്തോഷത്തിലാണ്''- മുകേഷ് അംബാനിയുടെ വക്താവ് അറിയിച്ചു.

പുതിയ അതിഥിയെ വരവേറ്റ് അംബാനി കുടുംബം. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മൂത്ത മകൻ ആകാശ് അംബാനിക്കും ഭാര്യ ശ്ലോക അംബാനിക്കും ആൺ കുഞ്ഞ് പിറന്നു. അമ്മയും മകനും മുംബൈയിൽ  സുഖമായിരിക്കുന്നുവെന്ന് കുടുംബ വക്താവ് അറിയിച്ചു.

'' കുഞ്ഞിന്റെ വരവോട് മേത്ത–അംബാനി കുടുംബങ്ങളിൽ പുതിയ ആഘോഷങ്ങൾക്കും തുടക്കമാവുകയാണ്. ധീരുഭായിയുടെയും കോകിലബെൻ അംബാനിയുടെയും പ്രപൗത്രനെ സ്വാഗതം ചെയ്ത നിതയും മുകേഷ് അംബാനിയും ആദ്യമായി മുത്തച്ഛനും മുത്തശ്ശിയുമായതിൽ സന്തോഷിക്കുന്നു. മുംബൈയിൽ ഇന്ന് ഒരു ആൺകുഞ്ഞിന്റെ അഭിമാന മാതാപിതാക്കളായി ശ്ലോകയും ആകാശ് അംബാനിയും മാറി. അമ്മയും മകനും സുഖമായി ഇരിക്കുന്നു. പുതിയ അതിഥിയുടെ വരവോടെ മേത്ത, അംബാനി കുടുംബങ്ങൾ വളരെയധികം സന്തോഷത്തിലാണ്''- മുകേഷ് അംബാനിയുടെ വക്താവ് അറിയിച്ചു.

രാജ്യം കണ്ട ആഡംബരവിവാഹങ്ങളിൽ ഒന്നായിരുന്നു ആകാശ് അംബാനിയുടെ വിവാഹം.

 

 

PREV
click me!

Recommended Stories

ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ
ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ