'ഒരു മാസം ഞാന്‍ ജോലിക്ക് പോകുമ്പോള്‍ രണ്‍ബീര്‍ കുഞ്ഞിനെ നോക്കും, അടുത്ത മാസം തിരിച്ചും'; ആലിയ പറയുന്നു...

Published : Oct 07, 2022, 06:48 PM ISTUpdated : Oct 07, 2022, 06:57 PM IST
'ഒരു മാസം ഞാന്‍ ജോലിക്ക് പോകുമ്പോള്‍ രണ്‍ബീര്‍ കുഞ്ഞിനെ നോക്കും, അടുത്ത മാസം തിരിച്ചും'; ആലിയ പറയുന്നു...

Synopsis

പ്രസവശേഷം ആ മാസം തന്നെ ജോലിയിലേയ്ക്ക് തിരിച്ച് പ്രവേശിക്കണമെന്നാണ് രണ്‍ബീര്‍ പറയുന്നതെന്നും ആലിയ പറയുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആലിയ ഇക്കാര്യം പറയുന്നത്. 

ആദ്യത്തെ കുഞ്ഞിനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ബോളിവുഡ് താരദമ്പതികളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. കുഞ്ഞ് ജനിച്ച ശേഷം ഉത്തരവാദിത്തങ്ങള്‍ എങ്ങനെ വിഭജിക്കണമെന്നതെല്ലാം ഇപ്പോഴെ തീരുമാനിച്ചിരിക്കുകയാണ് താരദമ്പതികള്‍. പ്രസവശേഷം ആ മാസം തന്നെ ജോലിയിലേയ്ക്ക് തിരിച്ച് പ്രവേശിക്കണമെന്നാണ് രണ്‍ബീര്‍ പറയുന്നതെന്നും ആലിയ പറയുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആലിയ ഇക്കാര്യം പറയുന്നത്. 

രണ്‍ബീര്‍ ഇപ്പോള്‍ വളരെ സന്തോഷവാനാണ്. അദ്ദേഹം എന്നോട് പറഞ്ഞത് ഇങ്ങനെയാണ് -  'കുഞ്ഞുണ്ടായിക്കഴിയുന്ന ആ മാസം മുതല്‍ നീ ജോലിയില്‍ പ്രവേശിക്കൂ. ഒരു മാസം നീ ജോലിക്ക് പോകുക. ആ സമയത്ത് ഞാന്‍ കുഞ്ഞിനെ നോക്കും. അതു കഴിഞ്ഞ് അടുത്ത മാസം ഞാന്‍ ജോലിക്ക് പോകുമ്പോള്‍ നീ കുഞ്ഞിനെ നോക്കിയാല്‍ മതി'. അദേഹത്തിന്‍റെ ഈ വാക്കുകള്‍ എന്നെ ഏറെ സന്തോഷിപ്പിച്ചു. 

'ഉത്തരവാദിത്തങ്ങള്‍ പങ്കുവയ്ക്കുന്നതില്‍ രണ്‍ബീറും യാതൊരു മടിയും കാണിക്കില്ല. അടുത്തിടെ ഒരു അഭിമുഖത്തില്‍ ഇനി വലിയ ഉത്തരവാദിത്തമാണ് വരാന്‍ പോകുന്നതെന്ന് രണ്‍ബീര്‍ പറഞ്ഞിരുന്നു. അതിന് അര്‍ഥം എനിക്ക് ജോലിക്ക് പോകാം എന്നതാണ്'- ആലിയ പറയുന്നു. 

അതേസമയം, ആലിയ- രണ്‍ബീര്‍ ആദ്യമായി ഒന്നിച്ച  'ബ്രഹ്‍മാസ്ത്ര' എന്ന ചിത്രം വൻ കളക്ഷൻ നേടി വിജയിച്ചിരിക്കുകയാണ്.  ഈ സിനിമയുടെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലായത്. അ‍ഞ്ച് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ ഏപ്രില്‍ 14- നായിരുന്നു ആലിയ ഭട്ടിന്‍റെയും രണ്‍ബീര്‍ കപൂറിന്‍റെയും വിവാഹം. വളരെ സ്വകാര്യമായി നടന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്. ജൂണില്‍ ആലിയ ആണ് ഗര്‍ഭിണിയാണെന്നുള്ള സന്തോഷവാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.

Also Read: 'ഹൃദയത്തിന്‍റെ ചോക്കറും പല്ലിന്‍റെ കമ്മലും'; റാംപില്‍ തിളങ്ങി കെയ്‌ലി ജെന്നർ

PREV
click me!

Recommended Stories

'യാത്രകൾ എന്നെ ജീവിതത്തിൽ എന്തും ഒറ്റയ്ക്ക് നേരിടാൻ പഠിപ്പിച്ചു; ഇത് ഗൗരിയുടെ യാത്ര അനുഭവങ്ങൾ
20 വർഷം സിംഗിൾ മദർ, അമ്മയ്ക്കും ഒരു കൂട്ട് വേണം; വിവാഹം നടത്തി കൊടുത്ത് മക്കള്‍