Alia Bhatt : ഗര്‍ഭിണിയായതിനാല്‍ വിശ്രമം ആവശ്യമായി വരുമോയെന്ന് ചോദ്യം; ഉത്തരവുമായി ആലിയ

Published : Aug 03, 2022, 09:33 AM ISTUpdated : Aug 03, 2022, 09:40 AM IST
Alia Bhatt : ഗര്‍ഭിണിയായതിനാല്‍ വിശ്രമം ആവശ്യമായി വരുമോയെന്ന് ചോദ്യം; ഉത്തരവുമായി ആലിയ

Synopsis

ജൂണിലാണ് താൻ അമ്മയാകാൻ പോകുന്ന വിവരം ആലിയ ഏവരെയും അറിയിച്ചത്. അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിന് ശേഷം ഏപ്രില്‍ 14നായിരുന്നു ആലിയ- രണ്‍ബീര്‍ കപൂര്‍ വിവാഹം. മുംബൈ, ബാന്ദ്രയില്‍ രണ്‍ബീറിന്‍റെ വസതിയില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. 

അമ്മയാകാനുള്ള ഒരുക്കത്തിലാണ് ബോളിവുഡ് താരം ആലിയ ഭട്ട് ( Alia Bhatt ). എന്നാല്‍ ഇതിനിടയിലും സിനിമയില്‍ നിന്ന് കാര്യമായ ഇടവേളയൊന്നും ആലിയ എടുത്തിട്ടില്ല. എന്ന് മാത്രമല്ല, തന്‍റെ പുതിയ ചിത്രം 'ഡാര്‍ലിംഗ്സി'ന്‍റെ പ്രമോഷൻ പരിപാടികളില്‍ സജീവവുമാണ് ആലിയ. 

കഴിഞ്ഞ ദിവസം 'ഡാര്‍ലിംഗ്സ്' പ്രമോഷൻ പരിപാടിക്കിടെ ഗര്‍ഭിണിയായതിനാല്‍ ആലിയയ്ക്ക് വിശ്രമം ആവശ്യമായി വരുമോ, ( Pregnancy Care ) അങ്ങനെയെങ്കില്‍ സിനിമയില്‍ നിന്ന് ഇടവേളയെടുക്കുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ആലിയയോട് ചോദിച്ചിരുന്നു. 

ഇതിന് ആലിയ പറഞ്ഞ മറുപടി ശ്രദ്ധേയമാവുകയാണ്. നമ്മള്‍ ആരോഗ്യത്തോടെയാണ് ഇരിക്കുന്നതെങ്കില്‍ ഗര്‍ഭാവസ്ഥയില്‍ വിശ്രമം ആവശ്യമായി വരില്ലെന്നാണ് ആലിയ മറുപടിയായി പറഞ്ഞത്. ജോലി ചെയ്യുന്നതില്‍ സന്തോഷമാണുള്ളതെന്നും ആലിയ പറഞ്ഞു.

'നമ്മള്‍ ഫിറ്റ് ആണെങ്കില്‍, ആരോഗ്യത്തോടെയാണ് ഇരിക്കുന്നതെങ്കില്‍ ഗര്‍ഭാവസ്ഥയിലും നമുക്ക് വിശ്രമം ( Pregnancy Care ) ആവശ്യമായി വരില്ല. ജോലി ചെയ്യുന്നത് എനിക്ക് സമാധാനം നല്‍കുന്നതാണ്. അതെന്‍റെ പാഷൻ ആണ്. എന്‍റെ ഹൃദയത്തെയും ആത്മാവിനെയും എന്നെ മുഴുവനായും തന്നെ അത് ചാര്‍ജ് ചെയ്യും. നൂറ് വയസ് വരെയും ജോലി ചെയ്യണമെന്നാണ് എന്‍റെ ആഗ്രഹം...'- ആലിയ പറഞ്ഞു. 

ജൂണിലാണ് താൻ അമ്മയാകാൻ പോകുന്ന വിവരം ആലിയ ( Alia Bhatt ) ഏവരെയും അറിയിച്ചത്. അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിന് ശേഷം ഏപ്രില്‍ 14നായിരുന്നു ആലിയ- രണ്‍ബീര്‍ കപൂര്‍ വിവാഹം. മുംബൈ, ബാന്ദ്രയില്‍ രണ്‍ബീറിന്‍റെ വസതിയില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. 

ഇതിന് ശേഷം വൈകാതെ തന്നെ താരങ്ങള്‍ തങ്ങള്‍ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങിയതായി അറിയിച്ചു. 

സാധാരണഗതിയില്‍ ഗര്‍ഭിണിയാകുമ്പോള്‍ ആദ്യ മൂന്ന് മാസങ്ങളില്‍ ചില സ്ത്രീകള്‍ക്ക് ഡോക്ടര്‍മാര്‍ തന്നെ വിശ്രമം പറയാറുണ്ട്. ഇത്തരം കേസുകളില്‍ നിര്‍ബന്ധമായും ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ മുന്നോട്ട് പോകാവൂ. ഓരോ സ്ത്രീയുടെയും ആരോഗ്യാവസ്ഥ, പ്രായം, ശാരീരിക- മാനസിക സവിശേഷതകള്‍ എന്നിവയെല്ലാം ഗര്‍ഭാവസ്ഥയില്‍ സ്വാധീനം ചെലുത്തുന്ന ഘടകങ്ങളാണ്.

ഇതിനെയെല്ലാം അടിസ്ഥാനപ്പെടുത്തി മാത്രമേ ഗര്‍ഭാവസ്ഥയിലെ വിശ്രമകാര്യത്തില്‍ തീരുമാനമെടുക്കാൻ കഴിയൂ. അതുപോലെ തന്നെ ഗര്‍ഭിണിയായിരിക്കെ വര്‍ക്കൗട്ട് ചെയ്യുന്ന കാര്യത്തിലും ഡോക്ടറുടെ നിര്‍ദേശം നിര്‍ബന്ധമായും തേടേണ്ടതുണ്ട്. പൂര്‍ണ ആരോഗ്യവതിയായ സ്ത്രീകളെ സംബന്ധിച്ച് ഗര്‍ഭാവസ്ഥയില്‍ അങ്ങനെ വിശ്രമം ആവശ്യമായി വരാറില്ല. എന്നാല്‍ നമ്മുടെ രാജ്യത്ത് വിളര്‍ച്ച അടക്കമുള്ള ആരോഗ്യപ്രശ്നങ്ങള്‍ സ്ത്രീകളില്‍ സാധാരണമാണ്. അതിനാല്‍ തന്നെ ഗര്‍ഭിണിയാകുമ്പോള്‍ ഇക്കാര്യങ്ങളെല്ലാം ഡോക്ടറുടെ തീരുമാനത്തിന് വിട്ടുകൊടുക്കുന്നതാണ് ഉചിതം. 

Also Read:- 'ഞങ്ങളുടെ കുഞ്ഞ്'; അമ്മയാകാൻ പോകുന്ന ആലിയക്ക് ആശംസകളുമായി താരങ്ങള്‍

PREV
Read more Articles on
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി