ശബരീനാഥന്‍-ദിവ്യ ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നു

Published : Mar 09, 2019, 10:39 AM ISTUpdated : Mar 09, 2019, 11:08 AM IST
ശബരീനാഥന്‍-ദിവ്യ ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നു

Synopsis

അരുവിക്കര എംഎല്‍എയും അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി കാര്‍ത്തികേയന്‍റെ മകനുമായി കെഎസ് ശബരീനാഥന്‍ തിരുവനന്തപുരം സബ് കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നു.

തിരുവനന്തപുരം: അരുവിക്കര എംഎല്‍എയും അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി കാര്‍ത്തികേയന്‍റെ മകനുമായ കെഎസ് ശബരീനാഥന്‍, തിരുവനന്തപുരം സബ് കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നു. ആണ്‍ കുഞ്ഞാണെന്നും അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായും ശബരീനാഥന്‍ എംഎല്‍എയാണ് ഇന്ന് രാവിലെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. എംഎല്‍എയുടെയും സബ് കളക്ടറുടെയും വിവാഹ വാര്‍ത്ത നേരത്തെ നിരന്തരം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. 

രാഷ്ട്രീയ ജീവിതത്തിലേക്ക് ചുവടുവച്ച് തുടങ്ങിയ കാലത്ത് കണ്ടുമുട്ടി പരിചയപ്പെട്ട ദിവ്യയെ കൂട്ടിന് വിളിക്കുകയാണെന്ന് ശബരീനാഥന്‍ അന്ന് ഫേസ്ബുക്കില്‍ കുറിച്ചതു മുതല്‍ എംഎല്‍എയുടെയും സബ് കളക്ടറുടെയും വിവാഹം വരെയുള്ള വിശേഷങ്ങളെല്ലാം വാര്‍ത്തയായി.  ടാറ്റയില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ശബരീനാഥന്‍ അച്ഛന്‍റെ മരണ ശേഷമാണ് ജോലി രാജിവച്ച് അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചത്. കേരള സര്‍വകലാശാല പരീക്ഷ കണ്‍ട്രോളറായി വിരമിച്ച ഡോ. എംടി സുലേഖയാണ് അമ്മ.

ഐഎസ്ആര്‍ഓ ഉദ്യോഗസ്ഥാനായിരുന്ന ശേഷ അയ്യരുടെയും എസ്ബിടിയില്‍ ഓഫീസറായിരുന്ന ഭഗവതി അമ്മാളിന്‍റെയും മകളാണ് ദിവ്യ. വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ് ബിരുദം നേടിയ ശേഷമാണ് ദിവ്യ എസ്. അയ്യര്‍ സിവില്‍ സര്‍വീസിലേക്കെത്തുന്നത്. ഗായിക, നര്‍ത്തകി, അഭിനേതാവ്, എഴുത്തുകാരി എന്ന നിലയിലും ദിവ്യ ശ്രദ്ധ നേടിയിട്ടുണ്ട്. 

PREV
click me!

Recommended Stories

ഗ്രേസ് മാര്‍ക്കില്ലാതെ പ്ലസ് ടു പരീക്ഷയില്‍ ഫുള്‍ എ പ്ലസ്; ഇത് എസ്‌തറിന്‍റെ വിജയഗാഥ
കോഴിക്കോട് ജപ്തി ചെയ്യാന്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥ നിര്‍ധന കുടുംബത്തിന്റെ വായ്പ അടച്ചു തീര്‍ത്തു, വിരമിക്കൽ ദിവസം അർത്ഥപൂർണമാക്കി മേഴ്സി