സാനിറ്ററി പാഡുകളിലെ പ്ലാസ്റ്റിക്കിന്‍റെ അംശം ഗര്‍ഭാശയ ക്യാന്‍സറിന് കാരണമാകാം

By Web TeamFirst Published Mar 8, 2019, 8:50 PM IST
Highlights

സാനിറ്ററി പാഡുകളിലെ പ്ലാസ്റ്റിക്കിന്‍റെ അംശം ഗര്‍ഭാശയ ക്യാന്‍സറിന് കാരണമാകുമെന്ന് ഉത്തരാഖണ്ഡിലെ സോഷ്യല്‍ വര്‍ക്കറായ  റിത്ത ഗെത്തോരി.

സാനിറ്ററി പാഡുകളിലെ പ്ലാസ്റ്റിക്കിന്‍റെ അംശം ഗര്‍ഭാശയ ക്യാന്‍സറിന് കാരണമാകുമെന്ന് ഉത്തരാഖണ്ഡിലെ സോഷ്യല്‍ വര്‍ക്കറായ റിത്ത ഗെത്തോരി. ഇക്കാര്യം ഉന്നയിച്ച് അത്തരം പാഡുകളുടെ വില്‍പ്പന അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. 

ഇന്ന് പല സാനിറ്ററി പാഡുകളുടെയും മുകള്‍ വശത്ത്  പ്ലാസ്റ്റിക് ഉപയോഗിക്കുന്നുണ്ട്. ഇത് സ്ത്രീകളുടെ ഗര്‍ഭപാത്രത്തെ മോശമായി ബാധിക്കും. ചിലപ്പോള്‍ ഗര്‍ഭാശയ ക്യാന്‍സര്‍ പോലും വരാനുള്ള സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ തന്നെ വിലയിരുത്തുന്നുണ്ട് എന്നും റിത്ത പറയുന്നു. സ്തീകള്‍ക്ക് വരുന്ന പ്രധാന ക്യാന്‍സറാണ്  ഗർഭാശയ കാൻസർ. പാഡുകളിലെ ഈ പ്ലാസ്റ്റിക്കിന്‍റെ അംശം  ത്വക്ക് രോഗം വരാനുളള സാധ്യതയ്ക്കും വഴിയൊരുക്കും.  ഇവയുടെ വില്‍പ്പന അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും റിത്ത ഗെത്തോരി പറഞ്ഞു. 

സാനിറ്ററി പാഡുകളിലെ പ്ലാസിറ്റിക്കിന് പകരം തുണി ഉപയോഗിക്കാന്‍ പാഡ് നിര്‍മ്മാണ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ചൂണ്ടിക്കാട്ടി  പ്രധാനമന്ത്രിക്ക് റിത്ത കത്തും നല്‍കി. ഇന്ത്യ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 
 


 

click me!