ആശുപത്രിയില്‍ മൊബൈല്‍ വെളിച്ചത്തില്‍ പ്രസവിച്ച് യുവതി

By Web TeamFirst Published Apr 8, 2022, 6:26 PM IST
Highlights

യുവതിക്ക് പ്രസവവേദന ഉണ്ടായതോടെ ഡോക്ടര്‍മാര്‍ക്കും നഴ്‌സിനും മറ്റ് വഴികളില്ലാതെ വന്നപ്പോള്‍ യുവതിയുടെ ബന്ധുക്കളോട് ലൈറ്റ് ക്രമീകരിക്കാന്‍ ആവശ്യപ്പെട്ടു. 

മെഴുകുതിരിയുടെയും മൊബൈലിൻറെയും വെളിച്ചത്തിൽ യുവതി കുഞ്ഞിന് ജന്മം നൽകി. അനകപ്പള്ളി ജില്ലയിലെ നരസിപട്ടണത്തെ എൻടിആർ സർക്കാർ ആശുപത്രിയിൽ മണിക്കൂറുകളോളം വൈദ്യുതി ഇല്ലായിരുന്നു.  ജനറേറ്റർ ഉണ്ടായിരുന്നെങ്കിലും പ്രവർത്തിച്ചില്ല. ഇതോടെ ഡോക്ടർ മെഴുകുതിരിയും മൊബൈൽ ഫോൺ വെളിച്ചവും ഉപയോഗിച്ച് യുവതിയുടെ പ്രസവപരിചരണം നടത്തുകയായിരുന്നു.

യുവതിക്ക് പ്രസവവേദന ഉണ്ടായതോടെ ഡോക്ടർമാർക്കും നഴ്‌സിനും മറ്റ് വഴികളില്ലാതെ വന്നപ്പോൾ യുവതിയുടെ ബന്ധുക്കളോട് ലൈറ്റ് ക്രമീകരിക്കാൻ ആവശ്യപ്പെട്ടു. മെഴുകുതിരി കൊണ്ടുവരാൻ ആവശ്യപ്പെട്ടതായും സെൽഫോണുകളിലെ ലൈറ്റുകളും ടോർച്ചിലെ വെളിച്ചവും ക്രമീകരിക്കാൻ ആവശ്യപ്പെട്ടു.

ഭാര്യയുടെ സുരക്ഷിത്വത്തിൽ ആശങ്കയണ്ടായിരുന്നതായും ഭാഗ്യം കൊണ്ട് സങ്കീർണതകളൊന്നുമില്ലാതെ അവൾക്ക് പ്രസവിക്കാൻ കഴിഞ്ഞെന്നും ഭർത്താവ് പറഞ്ഞു. മൂന്ന് ദിവസമായി ആശുപത്രിയിലെ കുടിവെള്ള പ്ലാന്റ് പ്രവർത്തനക്ഷമമല്ല. രോഗികളുടെ സഹായികൾ വീടുകളിൽ നിന്ന് കുപ്പിവെള്ളം കൊണ്ടുവന്നാണ് ഉപയോഗിക്കുന്നതെന്നും രോഗികൾ പറയുന്നു. ടോർച്ചിന്റെയും സെൽഫോണിന്റയും മെഴുകുതിരിയുടെയും വെട്ടത്തിൽ പ്രസവം നടത്തേണ്ടിവന്നുവെന്ന് ആശുപത്രി സൂപ്രണ്ട് സമ്മതിച്ചു.

Baby born using cell phone light, candles & torch (attendants were asked to arrange) as there was no power supply for several hours & generator was not working at NTR govt Hosp ; 'hell inside for pregnant women, baby n moms' pic.twitter.com/9nr1EGMtbr

— Uma Sudhir (@umasudhir)
click me!