'വിവാഹമോ, അപ്പോള്‍ എനിക്ക് ഇനി സ്കൂളില്‍ പോകാന്‍ കഴിയില്ലേ?'; ഹസീനയുടെ ചോദ്യമേറ്റെടുത്ത് പ്രിയങ്ക ചോപ്ര

Published : May 22, 2019, 11:05 PM IST
'വിവാഹമോ, അപ്പോള്‍ എനിക്ക് ഇനി സ്കൂളില്‍ പോകാന്‍ കഴിയില്ലേ?'; ഹസീനയുടെ ചോദ്യമേറ്റെടുത്ത് പ്രിയങ്ക ചോപ്ര

Synopsis

'വിവാഹമോ , അപ്പോള്‍ എനിക്ക് ഇനി ഒരിക്കലും സ്കൂളില്‍ പോകാന്‍ കഴിയില്ലേ?' - പന്ത്രണ്ട് വയസ്സുകാരി ഹസീന സ്വയം ചോദിച്ച ഈ ചോദ്യത്തില്‍ നിന്നാണ് തന്‍റെ ശക്തയായ സ്ത്രീയെ അവള്‍ തിരിച്ചറിഞ്ഞത്.  

'വിവാഹമോ , അപ്പോള്‍ എനിക്ക് ഇനി ഒരിക്കലും സ്കൂളില്‍ പോകാന്‍ കഴിയില്ലേ?' - പന്ത്രണ്ട് വയസ്സുകാരി ഹസീന സ്വയം ചോദിച്ച ഈ ചോദ്യത്തില്‍ നിന്നാണ് തന്‍റെ ശക്തയായ സ്ത്രീയെ അവള്‍ തിരിച്ചറിഞ്ഞത്.  പന്ത്രണ്ട് വയസ്സുളളപ്പോള്‍ പഠിത്തം വരെ ഉപേക്ഷിക്കേണ്ടി വന്ന സാഹചര്യത്തെ എത്തിയോപ്പയിലെ ഒരു പെണ്‍കുട്ടി നേരിട്ടതിനെ കുറിച്ച് പറയുകയാണ് യൂനിസെഫ് അംബാസിഡറും ബോളിവുഡ് നടിയുമായ പ്രിയങ്ക ചോപ്ര. യൂനിസെഫിന്‍റെ ഒരു പരിപാടിയുമായി ബന്ധപ്പെട്ടാണ് എത്തിയോപ്പിയയിലെ ബെനിഷംങ്കുള്‍ എന്ന ഗ്രാമത്തില്‍ പ്രിയങ്ക പോയത്.  തന്‍റെ ഇന്‍സ്റ്റാഗ്രാമീലൂടെയാണ് പ്രിയങ്ക ഹസീനയുടെ കഥ പറയുന്നത്. 

"ഇത് ഹസീന. ഇവള്‍ക്ക് 15 വയസ്സാണ്. ഇപ്പോള്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്നു.  സ്കൂളില്‍ പോകാന്‍ വളരെയധികം ഇഷ്ടമുളള ഒരു പെണ്‍കുട്ടി. പണ്ട് അവള്‍ തന്‍റെ സഹോദരിയുടെയും സഹോദരി ഭര്‍ത്താവിന്‍റെയും ഒപ്പമായിരുന്നു താമസിച്ചിരുന്നത്.  ഒരിക്കല്‍ അവള്‍ അറിയാതെ സഹോദരിയുടെ ഭര്‍ത്താവ് അയാളുടെ സുഹൃത്തുമായുള്ള അവളുടെ വിവാഹം ഉറപ്പിച്ചു. അന്ന് അവള്‍ക്ക് പന്ത്രണ്ട് വയസ്സായിരുന്നു. ഒരു ദിവസം അയാള്‍ വിവാഹകാര്യത്ത കുറിച്ച് സംസാരിക്കാനായി അവളുടെ മാതാപിതാക്കളോട് സംസാരിക്കാന്‍ വന്നു. അന്ന് അവള്‍ അവളുടെ കൂട്ടുകാരിയുടെ വീട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. പിന്നീട് അവള്‍ ഒറ്റയ്ക്ക് ബാലവിവാഹ നിരോധനത്തിനായി പോരാടി. ബാലവിവാഹ നിരോധന നിയമത്തെ കുറിച്ചുളള അറിവ് അവള്‍ക്ക് സ്കൂളില്‍ നിന്നും ലഭിച്ചിരുന്നു. 

'ഞാന്‍ ഇപ്പോള്‍ വിവാഹം കഴിച്ചാല്‍  എനിക്ക് ഇനി ഒരിക്കലും സ്കൂളില്‍ പോകാന്‍ കഴിയില്ലേ?' - ഹസീന സ്വയം ചോദിച്ചു. ഹസീനയ്ക്ക് പഠിക്കാന്‍ ഇഷ്ടമാണ്. അവള്‍ അവളുടെ വിദ്യാഭ്യാസവും അവളുടെ സ്വതന്ത്ര്യവും ഒന്നിനും വേണ്ടി ഉപേക്ഷിക്കാന്‍ അവള്‍ തയ്യാറാല്ല. അതാണ് അവള്‍ക്ക് അവളായി നില്‍ക്കാനുളള ധൈര്യം നല്‍കിയത്. അവളുടെ പോരാട്ടം അയാളുടെ അറസ്റ്റില്‍ വരെ കാര്യങ്ങള്‍ എത്തിച്ചു. ഹസീന വളരെ ധൈര്യമുളള പെണ്‍കുട്ടിയാണ്. വിദ്യാഭ്യാസമാണ് പെണ്‍കുട്ടികള്‍ക്ക് ഇത്തരമൊരു കാഴ്ചപ്പാട് നല്‍കുന്നത്. സ്ത്രീകളുടെ അവകാശവും മനുഷ്യാവകാശങ്ങളാണ്."- പ്രിയങ്ക കുറിച്ചു. 

 

PREV
click me!

Recommended Stories

പതിവുനടത്തത്തിന് പോയ മുത്തശ്ശി രാത്രി വൈകിയും വീട് എത്തിയില്ല, ഒടുവിൽ മാലയിൽ ഘടിപ്പിച്ചിരുന്ന ജിപിഎസ് തുണച്ചു
മകളുടെ ആദ്യ ആർത്തവം ആചാരത്തോടെ ആഘോഷമാക്കി കുടുംബം; ഏറ്റെടുത്ത് സമൂഹമാധ്യമം