കള്ളക്കരച്ചില്‍ അഭിനയിച്ചും പൊട്ടിച്ചിരിച്ചും ഒരു കല്യാണപ്പെണ്ണ്; വൈറലായി വീഡിയോ

Published : May 29, 2019, 04:36 PM ISTUpdated : May 29, 2019, 04:39 PM IST
കള്ളക്കരച്ചില്‍ അഭിനയിച്ചും  പൊട്ടിച്ചിരിച്ചും ഒരു കല്യാണപ്പെണ്ണ്; വൈറലായി വീഡിയോ

Synopsis

വിവാഹ ദിവസം പൊട്ടിക്കരയുന്ന കല്യാണപ്പെണ്ണ് നമ്മള്‍ ഇന്ത്യക്കാര്‍ക്ക് പുതുമയുളള കാഴ്ചയൊന്നുമല്ല. എന്നാല്‍ ആടിയും പാടിയും വിവാഹം അടിപൊളിയാക്കുന്ന വിവാഹങ്ങളാണ് ഇന്ന് കൂടുതലും. 

വിവാഹ ദിവസം പൊട്ടിക്കരയുന്ന കല്യാണപ്പെണ്ണ് നമ്മള്‍ ഇന്ത്യക്കാര്‍ക്ക് പുതുമയുളള കാഴ്ചയൊന്നുമല്ല. പെണ്ണിനും പെണ്ണിന്‍റെ വീട്ടുകാര്‍ക്കും ആ ദിവസം വളരെയധികം വികാരനിര്‍ഭരമായ ദിവസമായിരിക്കും. എന്നാല്‍ ഇന്ന് ഈ കാഴ്ചയും മാഞ്ഞുതുടങ്ങിയിരിക്കുന്നു. 

വിവാഹദിവസത്തെ ഓരോ നിമിഷവും ആസ്വധിക്കുന്ന കല്യാണപ്പെണ്ണിനെ മാത്രമേ ഇപ്പോള്‍ കാണാന്‍ കഴിയൂ. ആടിയും പാടിയും വിവാഹം അടിപൊളിയാക്കുന്ന വിവാഹങ്ങളാണ് ഇന്ന് കൂടുതലും. അതിന് ഇടയില്‍ കരഞ്ഞുകുളമാക്കാനൊന്നും ന്യൂജെന്‍ പിള്ളേരെ കിട്ടില്ല. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍  വൈറലാകുന്നത്.

വിവാഹദിവസം കുടുംബത്തോടും ബന്ധുക്കളോടും സുഹൃത്തുക്കളോടും യാത്ര പറയാന്‍ നേരം കളളക്കരച്ചില്‍ അഭിനയിക്കാന്‍ ശ്രമിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന കല്യാണപ്പെണ്ണിനെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. ദുബൈയില്‍ നടന്ന ഒരു ഇന്ത്യന്‍ വിവാഹത്തിന്‍റെ വീഡിയോയാണ് വൈറലായത്. നിരവധി പേര്‍ വീഡിയോ ഷെയര്‍ ചെയ്യുകയും മറ്റുളളവരെ ടാക് ചെയ്യുകയും ചെയ്തു. 

 

PREV
click me!

Recommended Stories

വളർന്നത് ഒരുമിച്ച്...പിരിയാൻ വയ്യ, വൈറൽ റീലുകളുടെ ക്യാമറാമാനെ വിവാഹം ചെയ്ത് ഇൻഫ്ലുവൻസർ സഹോദരിമാർ, വിചിത്ര വിവാഹം ഉത്തർ പ്രദേശിൽ
'ചെറിയ വിടവിൽ കൂടി സ്പർശിക്കാൻ ശ്രമം',ട്രെയിൻ യാത്രക്കിടെ വയോധികരിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവം വ്യക്തമാക്കി വിദ്യാർത്ഥിനി