Cardi B : പത്താമത്തെ വയസ് മുതൽ നഖങ്ങൾ നീട്ടി വളർത്താൻ തുടങ്ങി; വീഡിയോ പങ്കുവച്ച് കാർഡി ബി

Published : May 19, 2022, 10:43 PM IST
Cardi B  : പത്താമത്തെ വയസ് മുതൽ നഖങ്ങൾ നീട്ടി വളർത്താൻ തുടങ്ങി; വീഡിയോ പങ്കുവച്ച്  കാർഡി ബി

Synopsis

രണ്ടു മക്കളുടെ അമ്മയായ തനിക്ക് ഈ നഖം ഒരു പ്രശ്നമല്ലെന്നാണ് കാര്‍ഡി വീഡിയോയിൽ പറയുന്നത്. എട്ട് മാസമായ തന്റെ മകന്റെ ഡയപ്പര്‍ മാറ്റാനും അവനെ    വൃത്തിയാക്കാനും ഈ നഖങ്ങള്‍ പ്രശ്നല്ലെന്നും താരം പറഞ്ഞു. 

ധാരാളം ആരാധകരുള്ള അമേരിക്കൻ റാപ്പർ ആണ് കാർഡി ബി. താരത്തിന്റെ നീണ്ടനഖങ്ങളെ കുറിച്ച് നിരവധി ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. നഖങ്ങളെ ഭം​ഗിയുള്ളതാക്കാൻ മണിക്കൂറുകളാണ് അവർ അതിനായി സമയം ചെലവിടുന്നത്. ഇഷ്ട വസ്ത്രത്തിന് അനുസരിച്ച് നഖങ്ങൾക്ക് വ്യത്യസ്ത നെയിൽ പോളികൾ ഡിസെെനുകളും നൽകും.

അടുത്തിടെ കാർഡി ബി ഒരു വീഡിയോ ട്വിറ്ററിൽ പങ്കുവച്ചിരുന്നു. രണ്ടു മക്കളുടെ അമ്മയായ തനിക്ക് ഈ നഖം ഒരു പ്രശ്നമല്ലെന്നാണ് കാർഡി വീഡിയോയിൽ പറയുന്നത്. എട്ട് മാസമായ തന്റെ മകന്റെ ഡയപ്പർ മാറ്റാനും അവനെ    വൃത്തിയാക്കാനും ഈ നഖങ്ങൾ പ്രശ്നല്ലെന്നും താരം പറഞ്ഞു. 

വീഡിയോയിൽ കാർഡി ഒരു പാവയ്ക്ക് ഡയപ്പർ ഇട്ട് കൊടുക്കുകയും ഊരുകയുമാണ് ചെയ്യുന്നത് കാണാം. മൂത്ത മകൾ ഇടയ്ക്കുവന്ന് ചോദ്യങ്ങൾ ചോദിക്കുന്നതും ഈ വീഡിയോയിലുണ്ട്. ടെഡ്ഡി ബിയറിനെ വൃത്തിയാക്കുന്നത് എന്തിനാണെന്നാണ് മകളുടെ ചോദിച്ചത്. അതൊരു വലിയ കഥയാണെന്നും അവർ പറഞ്ഞു. 10-ാം വയസ്സു മുതൽ  നഖങ്ങൾ നീട്ടിവളർത്താൻ തുടങ്ങിയിട്ടുണ്ടെന്നും താരം പറഞ്ഞു.

 

PREV
click me!

Recommended Stories

പരാജയങ്ങളെയും നിരാശകളെയും തച്ചുടച്ച 19കാരി, മാവേലിക്കരയ്ക്ക് അഭിമാനമായി കെസിയ, 53 മത്സരാർത്ഥികളെ പിന്തള്ളി മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം
വളർന്നത് ഒരുമിച്ച്...പിരിയാൻ വയ്യ, വൈറൽ റീലുകളുടെ ക്യാമറാമാനെ വിവാഹം ചെയ്ത് ഇൻഫ്ലുവൻസർ സഹോദരിമാർ, വിചിത്ര വിവാഹം ഉത്തർ പ്രദേശിൽ