കൊവിഡ് 19; ഒന്നരക്കോടിയുടെ സഹായം പ്രഖ്യാപിച്ച് പ്രമുഖ ഫാഷൻ ഡിസൈനർ അനിത ഡോംഗ്രെ

Web Desk   | Asianet News
Published : Mar 25, 2020, 08:18 PM ISTUpdated : Mar 25, 2020, 08:30 PM IST
കൊവിഡ് 19; ഒന്നരക്കോടിയുടെ സഹായം പ്രഖ്യാപിച്ച് പ്രമുഖ ഫാഷൻ ഡിസൈനർ അനിത ഡോംഗ്രെ

Synopsis

ഈ ​​​ദുരന്തം വലിയ മാറ്റമാണ് നമ്മുടെ സമൂഹത്തിൽ ഉണ്ടാക്കിയിരിക്കുന്നത്. നമുക്കിതിനെ അതിജീവിച്ചേ പറ്റൂ. വരുംദിവസങ്ങളിൽ അടിയന്തരമായി മെഡിക്കൽ സഹായം ആവശ്യമായി വന്നേക്കാം. സാധാരണക്കാരായ തൊഴിലാളികളെയാണ് ഈ ​ദുരവസ്ഥ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നതെന്ന് അനിത ഡോംഗ്രെ പറഞ്ഞു. 

ഈ കൊറോണ കാലത്ത് പലരും വീടുകളിലിരുന്നാണ് ജോലി ചെയ്യുന്നത്. ഈ സമയം ഏറ്റവും കൂടുതൽ ബാധിക്കുന്നത് അന്നത്തെ കൂലിക്ക് അന്നത്തെ അരി കണ്ടെത്തുന്നവരെയാണ്. അത്തരത്തിലുള്ളവരെ സ​ഹായിച്ച്  മാതൃകയാകുകയാണ് പ്രശസ്ത ഫാഷൻ ഡിസൈനർ അനിത ഡോംഗ്രെ.

ഈ ​​​ദുരന്തം വലിയ മാറ്റമാണ് നമ്മുടെ സമൂഹത്തിൽ ഉണ്ടാക്കിയി‌രിക്കുന്നത്. നമുക്കിതിനെ അതിജീവിച്ചേ പറ്റൂ. വരുംദിവസങ്ങളിൽ അടിയന്തരമായി മെഡിക്കൽ സഹായം ആവശ്യമായി വന്നേക്കാം. സാധാരണക്കാരായ തൊഴിലാളികളെയാണ് ഈ ​ദുരവസ്ഥ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നതെന്ന് അനിത ഡോംഗ്രെ പറഞ്ഞു. ഈ സമയത്ത് അനിത ഡോംഗ്രെ ഫൗണ്ടേഷൻ ഒന്നരക്കോടി രൂപ അവർക്കായി നൽകാൻ  തീരുമാനിച്ചുവെന്നും അവർ പറഞ്ഞു.

നെയ്ത്തുകാർക്കും, മറ്റുചെറുകിട തൊഴിലാളികൾക്കുമായി ഒന്നരക്കോടി രൂപയാണ് അനിത നൽകിയത്. കമ്പനിയിലെ സ്ഥിര വരുമാനക്കാർക്ക് നൽകുന്ന ആരോഗ്യ ഇൻഷൂറൻസ് അത്യാവശ്യഘട്ടത്തില്‍ അവർക്ക് നൽകുമെന്നും ഇൻസ്റ്റാ​ഗ്രാമിൽ അനിത കുറിച്ചു.  

PREV
click me!

Recommended Stories

വളർന്നത് ഒരുമിച്ച്...പിരിയാൻ വയ്യ, വൈറൽ റീലുകളുടെ ക്യാമറാമാനെ വിവാഹം ചെയ്ത് ഇൻഫ്ലുവൻസർ സഹോദരിമാർ, വിചിത്ര വിവാഹം ഉത്തർ പ്രദേശിൽ
'ചെറിയ വിടവിൽ കൂടി സ്പർശിക്കാൻ ശ്രമം',ട്രെയിൻ യാത്രക്കിടെ വയോധികരിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവം വ്യക്തമാക്കി വിദ്യാർത്ഥിനി