അവന്റെ ചിരിയാണ് എന്റെ പ്രചോദനം; അമ്മയ്ക്കും മകനുമൊപ്പമുള്ള ചിത്രം പങ്കുവച്ച് ആമി ജാക്സൻ

Web Desk   | Asianet News
Published : Mar 24, 2020, 04:57 PM ISTUpdated : Mar 24, 2020, 05:00 PM IST
അവന്റെ ചിരിയാണ് എന്റെ പ്രചോദനം; അമ്മയ്ക്കും മകനുമൊപ്പമുള്ള ചിത്രം പങ്കുവച്ച് ആമി ജാക്സൻ

Synopsis

അവന്റെ ചിരിയാണ് എന്റെ എല്ലാ ദിവസത്തെയും പ്രചോദനം. അവന് ഞാൻ നല്ലൊരു അമ്മയായിരിക്കും. എപ്പോഴും ആത്മവിശ്വാസം നൽകുന്ന ഒരു സുഹൃത്തായി അവന്റെ കൂടെ എപ്പോഴും ഉണ്ടാകും. - ആമി കുറിച്ചു. 

അമ്മയ്ക്കും തന്റെ കുഞ്ഞിനൊപ്പവുമുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഹോളിവുഡ് നടിയും മോഡലുമായ ആമി ജാക്സൻ. തന്റെ ജീവിതത്തിൽ മകൻ ആൻഡ്രിയാസ് വരുത്തിയ മാറ്റങ്ങളെ കുറിച്ചും തന്റെ എക്കാലത്തെയും പ്രചോദനം അമ്മയാണെന്നും ആമി ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു. 

 'അമ്മയാകാനുള്ള ഭാഗ്യം ലഭിച്ചതിന് ശേഷം ആദ്യ അമ്മദിനത്തിലേക്കുള്ള യാത്ര. എന്റെ മകൻ ആൻഡ്രിയാസ് ജീവിതത്തിലേക്ക് വരുന്നതിനു മുന്‍പുള്ള ആ ദിവസങ്ങളെ കുറിച്ച് എനിക്ക് ആലോചിക്കാൻ പോലും കഴിയില്ല. അവന്റെ ചിരിയാണ് എന്റെ എല്ലാ ദിവസത്തെയും പ്രചോദനം. അവന് ഞാൻ നല്ലൊരു അമ്മയായിരിക്കും. എപ്പോഴും ആത്മവിശ്വാസം നൽകുന്ന ഒരു സുഹൃത്തായി  അവന്റെ കൂടെ എപ്പോഴും ഉണ്ടാകും. മകൻ മാത്രമല്ല, എന്റെ അമ്മയും വിലപ്പെട്ട നിധിയാണ്. എന്റെ  ജീവിതം ഇത്രത്തോളം മനോഹരമാക്കിയത് എന്റെ അമ്മയാണ്. നിങ്ങൾ പോലും വിചാരിക്കുന്നതിന് അപ്പുറമാണ് ഞാൻ രണ്ട് പേരെയും സ്നേഹിക്കുന്നത്. അത് നിങ്ങൾക്കറിയില്ല ’– ആമി കുറിച്ചു. 

ആമി ജാക്സന്റെ സ്നേഹചിത്രം ഇതിനോടകം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി പേർ ആമിയുടെ പോസ്റ്റിന് കമന്റ് ചെയ്തിട്ടുണ്ട്..ഏറ്റവും സുന്ദരിയായ അമ്മ, ആൻഡ്രിയാസ് കാണാൻ ക്യൂട്ടായിരിക്കുന്നു.... ഇങ്ങനെ പോകുന്നു കമന്റുകൾ...ഗര്‍ഭകാലം തുടങ്ങിയപ്പോള്‍ മുതല്‍ നിരവധി ചിത്രങ്ങളും ആമി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. വലിയ വയറും വയറിലെ സ്ട്രെച്ച് മാര്‍ക്ക്സും ശരീരത്തിന്റെ മാറ്റങ്ങളുമെല്ലാം പ്രേക്ഷകരുമായും നടി സംവദിച്ചിരുന്നു. 

PREV
click me!

Recommended Stories

ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍
ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ