'നിസ്സഹായയായ മകള്‍'; അച്ഛന്‍റെ മരണശേഷം നടി ഹിനാ ഖാന്‍ കുറിച്ചത്...

Published : May 04, 2021, 09:20 AM ISTUpdated : May 04, 2021, 09:33 AM IST
'നിസ്സഹായയായ മകള്‍'; അച്ഛന്‍റെ മരണശേഷം നടി ഹിനാ ഖാന്‍ കുറിച്ചത്...

Synopsis

കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ക്വാറന്‍റൈനില്‍ കഴിയുകയാണ് താരം. തന്നെ ഏറെ ആവശ്യമുള്ള ഈ സമയത്ത് അവിടെ എത്താന്‍ കഴിയാത്ത 'നിസ്സഹായയായ മകള്‍' എന്നാണ് താരം തന്റെ വേദന പങ്കുവച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. 

അടുത്തിടെയാണ്  ഹിന്ദി ടെലിവിഷന്‍ താരം ഹിനാ ഖാന്‍റെ പിതാവായ അസ്‌ലാം ഖാന്‍ മരണപ്പെട്ടത്. ഈ സാഹചര്യത്തില്‍ തന്‍റെ അമ്മയെ സമാധാനിപ്പിക്കാനോ ഒപ്പം നില്‍ക്കാനോ കഴിയാത്തതിലുള്ള വിഷമം പങ്കുവയ്ക്കുകയാണ് ഹിനാ ഖാന്‍. 

കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ക്വാറന്‍റൈനില്‍ കഴിയുകയാണ് താരം. തന്നെ ഏറെ ആവശ്യമുള്ള ഈ സമയത്ത് അവിടെ എത്താന്‍ കഴിയാത്ത 'നിസ്സഹായയായ മകള്‍' എന്നാണ് താരം തന്റെ വേദന പങ്കുവച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. 

'നിസ്സഹായയായ മകള്‍... അവളെ ഏറെ ആവശ്യമുള്ള സമയത്ത് അവളുടെ അമ്മയോടൊപ്പം നില്‍ക്കാനോ സമാധാനിപ്പിക്കാനോ കഴിയാത്തവള്‍. വളരെ ദുഷ്‌കരമായ ദിനങ്ങളാണ് ഇത്, നമുക്ക് മാത്രമല്ല എല്ലാവര്‍ക്കും. എന്നാല്‍ കഷ്ടപ്പാടുകളുടെ ദിനങ്ങള്‍ പെട്ടെന്ന് കടന്നു പോകും.  ധൈര്യമുള്ളവര്‍ അതിജീവിക്കും...ഞാനും. ഞാന്‍ എന്റെ അച്ഛന്റെ ഏറ്റവും ധീരയായ മകളാണ്. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ പ്രതീക്ഷിക്കുന്നു...'-  ഹിന തന്‍റെ ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചു. ഏപ്രില്‍ 26നാണ് ഹിന കൊവിഡ് പോസിറ്റീവായത്. 

 

Also Read: ചരിത്രം സൃഷ്ടിച്ച പെണ്‍കരുത്തിന് വിട; 'ഷൂട്ടര്‍ ദാദി' ചന്ദ്രോ തോമര്‍ കൊവിഡ് ബാധിച്ച് മരിച്ചു...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി