വിവാഹിതനാകാന്‍ പോകുന്ന മകനുവേണ്ടി ഇങ്ങനെയൊരു 'ലിസ്റ്റ്' ഒരു അമ്മയും തയ്യാറാക്കി കാണില്ല; വൈറല്‍ പോസ്റ്റ്

Published : Jul 18, 2020, 05:22 PM ISTUpdated : Jul 18, 2020, 05:39 PM IST
വിവാഹിതനാകാന്‍ പോകുന്ന മകനുവേണ്ടി ഇങ്ങനെയൊരു 'ലിസ്റ്റ്' ഒരു അമ്മയും തയ്യാറാക്കി കാണില്ല; വൈറല്‍ പോസ്റ്റ്

Synopsis

 ഉടനെ തന്നെ വിവാഹിതനാകാന്‍ പോകുന്ന തന്‍റെ മകന് വേണ്ടിയാണ് ഈ 'ലിസ്റ്റ്'  അമ്മ തയ്യാറാക്കിയിരിക്കുന്നത്.

വിവാഹം കഴിക്കാന്‍ പോകുന്ന മകനുവേണ്ടി ഒരമ്മ തയ്യാറാക്കിയ പരിപ്പുകളുടെ 'ലിസ്റ്റ്' ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 'പാചകം' എന്നത്  കെട്ടാന്‍ പോകുന്ന പെണ്ണിന്‍റെ മാത്രം പണിയല്ല എന്ന സന്ദേശമാണ് ഈ അമ്മ മകന്  നല്‍കുന്നത്. അടുത്ത് തന്നെ വിവാഹിതനാകാന്‍ പോകുന്ന തന്റെ മകന് വേണ്ടിയാണ് പലചരക്ക് സാധനങ്ങളുടെ ലിസ്റ്റ്  അമ്മ തയ്യാറാക്കിയിരിക്കുന്നത്.  

പലതരത്തിലുള്ള പരിപ്പുകള്‍ ചെറിയ കവറുകളിലാക്കി ഒരു ഡയറിയില്‍ ഒട്ടിച്ചിരിക്കുകയാണ് ഈ അമ്മ. ഓരോന്നിന്‍റെയും താഴെ അവയുടെ പേരും എഴുതിയിട്ടുണ്ട്. ഇതുവഴി കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ ഏത് ഇനം പരിപ്പാണെന്ന് തിരിച്ചറിയാന്‍ മകന് സാധിക്കും. ഒപ്പം പാചകം ചെയ്യാനും മകന് ഇത് സഹായം ആകുമെന്നും ഈ അമ്മ കരുതുന്നു. 

 

ഛത്തീസ്‌ഗഢിലെ 'ദിപന്‍ശു കബ്ര' എന്ന ഐപിഎസ് ഓഫീസറാണ് ഈ ചിത്രം തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. 'അടുത്ത് തന്നെ വിവാഹിതനാകാന്‍ പോകുന്ന മകന് വേണ്ടി ഒരു അമ്മ തയ്യാറാക്കിയത് ' എന്ന രസകരമായ ക്യാപ്ഷനും അദ്ദേഹം നല്‍കിയിട്ടുണ്ട്. 

ട്വീറ്റ് വൈറലായതോടെ നിരവധി പേരാണ് കമന്‍റുകളുമായി എത്തിയത്. പലരും ഈ അമ്മയെ അഭിനന്ദിക്കുക തന്നെയാണ് ചെയ്തത്.  ഇതൊരു മികച്ച പരിശീലനമെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. 

 

Also Read: 'സ്വര്‍ണ്ണമൊന്നും വേണ്ട'; കോഴിക്കോടുകാരി വിവാഹത്തിന് മഹറായി ആവശ്യപ്പെട്ടത് ഡിജിറ്റല്‍ ക്യാമറ...
 

PREV
click me!

Recommended Stories

വളർന്നത് ഒരുമിച്ച്...പിരിയാൻ വയ്യ, വൈറൽ റീലുകളുടെ ക്യാമറാമാനെ വിവാഹം ചെയ്ത് ഇൻഫ്ലുവൻസർ സഹോദരിമാർ, വിചിത്ര വിവാഹം ഉത്തർ പ്രദേശിൽ
'ചെറിയ വിടവിൽ കൂടി സ്പർശിക്കാൻ ശ്രമം',ട്രെയിൻ യാത്രക്കിടെ വയോധികരിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവം വ്യക്തമാക്കി വിദ്യാർത്ഥിനി