Dia Mirza : അഞ്ചുമാസം ​ഗർഭിണിയായിരിക്കെ മരണത്തെ മുന്നിൽക്കണ്ടു; അനുഭവം പങ്കുവച്ച് ദിയ മിർസ

Published : Jan 13, 2022, 09:06 AM ISTUpdated : Jan 13, 2022, 09:07 AM IST
Dia Mirza : അഞ്ചുമാസം ​ഗർഭിണിയായിരിക്കെ മരണത്തെ മുന്നിൽക്കണ്ടു; അനുഭവം പങ്കുവച്ച് ദിയ മിർസ

Synopsis

ഗർഭകാലത്ത് താൻ കടന്നുപോയ പ്രതിസന്ധിയെക്കുറിച്ചും മരണത്തിൽ നിന്നുള്ള തിരിച്ചുവരവിനെക്കുറിച്ചുമൊക്കെ തുറന്നുപറയുകയാണ് ദിയ. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്. 

അമ്മയായതിന് ശേഷമുള്ള ജീവിതത്തെ കുറിച്ചും  മാതൃത്വം തന്നിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് നിരന്തരം സംസാരിക്കുന്ന ബോളിവുഡ് താരമാണ് ദിയ മിർസ (Dia Mirza).  പുതുവർഷത്തോട് (new year) അനുബന്ധിച്ച്  പങ്കുവച്ച കുറിപ്പിലും അമ്മയായതിന്‍റെ സന്തോഷവും മാതൃത്വത്തെക്കുറിച്ചും ഒപ്പം കടന്നുപോയ കഠിനകാലത്തെക്കുറിച്ചും ദിയ പങ്കുവച്ചിരുന്നു. 

ഇപ്പോഴിതാ ​ഗർഭകാലത്ത് താൻ കടന്നുപോയ പ്രതിസന്ധിയെക്കുറിച്ചും മരണത്തിൽ നിന്നുള്ള തിരിച്ചുവരവിനെക്കുറിച്ചുമൊക്കെ തുറന്നുപറയുകയാണ് ദിയ. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്. 

'അഞ്ചാം മാസത്തിൽ എനിക്ക് അപ്പെൻ‍ഡിസൈറ്റിസ് സർജറിയിലൂടെ കടന്നുപോവേണ്ടി വന്നു. ബാക്റ്റീരിയൽ ഇൻഫെക്ഷൻ മൂലം തുടർച്ചയായി ആശുപത്രിയിൽ വന്നും പോയും ഇരിന്നു. ആറ് മാസം ആയപ്പോള്‍ രക്തസ്രാവം മൂലം കുഞ്ഞിനെ പുറത്തെടുക്കേണ്ട ഘട്ടമായി. തന്റെയും കുഞ്ഞിന്റെയും ജീവിതം രക്ഷിച്ചതിൽ ​ഗൈനക്കോളജിസ്റ്റിന് നന്ദി പറയുന്നു'- ദിയയുടെ വാക്കുകള്‍ ഇങ്ങനെ. 

പുതുവർഷത്തോട്  അനുബന്ധിച്ച്  പങ്കുവച്ച കുറിപ്പിലും പൂർണ വളർച്ചയെത്തും മുമ്പുണ്ടായ കുഞ്ഞിന്റെ ജനനത്തെക്കുറിച്ച് ദിയ പങ്കുവച്ചിരുന്നു. '2021ന് നന്ദി, എന്നെ ഒരു അമ്മയാക്കിയതിന്. അവിശ്വസനീയമായ ആഹ്ളാദങ്ങളാൽ നിറഞ്ഞ വർഷമായിരുന്നു ഇത്. ഒപ്പം മരണത്തിനടുത്തെത്തി തിരികെ വന്ന അനുഭവം, പൂർണവളർച്ചയെത്തും മുമ്പുള്ള കുഞ്ഞിന്റെ ജനനം, പിന്നെ ചില പരീക്ഷണകാലവും. പക്ഷേ നിരവധി കാര്യങ്ങൾ പഠിച്ചു. അതില്‍ കഠിനമായ സമയങ്ങൾ ദീർഘകാലം ഉണ്ടാകില്ലെന്ന പാഠമാണ് ഏറ്റവും വലുത്. കൃതജ്ഞതയുളളവരാവുക. ഓരോ ദിനവും ആസ്വദിക്കുക'- ദിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Also Read: സറോഗസ്സിയെക്കുറിച്ചും ദത്തെടുക്കലിനെക്കുറിച്ചും മനസ്സ് തുറന്ന് സണ്ണി ലിയോൺ

PREV
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി