Viral Video: ട്രെയിനില്‍ ചോക്ലേറ്റ് വില്‍ക്കുന്ന വയോധിക; വൈറലായി വീഡിയോ

By Web TeamFirst Published Sep 7, 2022, 1:57 PM IST
Highlights

ട്രെയിനിനുള്ളില്‍ ചോക്ലേറ്റ് വില്‍ക്കുന്ന ഒരു വയോധികയുടെ വീഡിയോ ആണ് വൈറലായിരിക്കുന്നത്. മുംബൈയിലെ ലോക്കല്‍ ട്രെയിനിനുള്ളില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. 

പ്രചോദിപ്പിക്കുന്ന ഒട്ടേറെ വീഡിയോകളാണ് ദിവസവും സാമൂഹികമാധ്യമത്തില്‍ പ്രത്യക്ഷപ്പെടുന്നത്. വഴിയരികില്‍നിന്ന് സ്‌ട്രോബെറികള്‍ വില്‍ക്കുന്ന ഒരു വയോധികയുടെ വീഡിയോ അടുത്തിടെ വൈറലായിരുന്നു. സ്‌ട്രോബെറി വാങ്ങാതെ വയോധികയ്ക്ക് പണം നല്‍കിയ യുവാവിനെയും എല്ലാവരും അഭിനന്ദിക്കുകയും ചെയ്തിരുന്നു.  കൊച്ചുകുട്ടികളുടെ മുതല്‍ മുതിര്‍ന്നവരുടെ വരെ ഇത്തരം പ്രചോദിപ്പിക്കുന്ന നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെടാറുണ്ട്. അത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ട്രെയിനിനുള്ളില്‍ ചോക്ലേറ്റ് വില്‍ക്കുന്ന ഒരു വയോധികയുടെ വീഡിയോ ആണ് വൈറലായിരിക്കുന്നത്. മുംബൈയിലെ ലോക്കല്‍ ട്രെയിനിനുള്ളില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. ഈ പ്രായത്തിലും കഠിനാധ്വാനം ചെയ്യുന്ന വയോധികയെ ആണ് വീഡിയോയില്‍ കാണുന്നത്. കയ്യില്‍ ചോക്ലേറ്റ് ബോക്സുകളും പിടിച്ച് നില്‍ക്കുകയാണ് വയോധിക. മുഖത്ത് ഒരു ചെറുചിരിയോടെ ആണ് അവര്‍ ആളുകള്‍ക്ക് മുമ്പില്‍ ചോക്ലേറ്റ് നീട്ടുന്നത്. ആരെയും ചോക്ലേറ്റ് വാങ്ങാനായി അവര്‍ നിര്‍ബന്ധിക്കുന്നുമില്ല. 

ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. വീഡിയോ ഇതുവരെ 5.5 മില്ല്യണ്‍ ആളുകള്‍ കണ്ടു. 558K ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു. മനസ്സും കണ്ണും ഒരുപോലെ നിറയ്ക്കുന്ന വീഡിയോ എന്നാണ് ആളുകളുടെ അഭിപ്രായം. നമ്മളൊക്കെ എത്ര മാത്രം ഭാഗ്യം ചെയ്തവരാണെന്നും ചിലര്‍ പറയുന്നു. അവരെ എല്ലാവരും സഹായിക്കണമെന്നും ഒരു വിഭാഗം അഭ്യര്‍ത്ഥിക്കുന്നു. ഈ പ്രായത്തിലും ജോലി ചെയ്യുന്ന വയോധികയെ അഭിനന്ദിക്കാനും സൈബര്‍ ലോകം മറന്നിട്ടില്ല. 

വീഡിയോ കാണാം...

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mona F Khan (@mona13khan)

 

Also Read: ഓർഡർ ചെയ്ത ഭക്ഷണം ഡെലിവറി ബോയ്സിന് നല്‍കി; അമ്മയ്ക്ക് മക്കളുടെ പിറന്നാൾ സമ്മാനം; വീഡിയോ

click me!