Priyanka Chopra: മകള്‍ക്കൊപ്പം കളിക്കുന്ന പ്രിയങ്ക ചോപ്ര; വൈറലായി ചിത്രം

Published : Sep 06, 2022, 12:29 PM ISTUpdated : Sep 06, 2022, 12:32 PM IST
Priyanka Chopra: മകള്‍ക്കൊപ്പം കളിക്കുന്ന പ്രിയങ്ക ചോപ്ര; വൈറലായി ചിത്രം

Synopsis

മകളെ മുകളിലോട്ട് ഉയര്‍ത്തി പിടിച്ചിരിക്കുന്ന പ്രിയങ്കയെ ആണ് ചിത്രത്തില്‍ കാണുന്നത്. ' എന്‍റെ എല്ലാം' എന്ന ക്യാപ്ഷനോടെ പ്രിയങ്ക തന്നെയാണ് ചിത്രം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധത്തെ വാക്കുകള്‍കൊണ്ട് വിവരിക്കാനാകില്ല. ഇവിടെയിതാ മകള്‍ക്കൊപ്പം കളിക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. മകളെ മുകളിലോട്ട് ഉയര്‍ത്തി പിടിച്ചിരിക്കുന്ന പ്രിയങ്കയെ ആണ് ചിത്രത്തില്‍ കാണുന്നത്. ' എന്‍റെ എല്ലാം' എന്ന ക്യാപ്ഷനോടെ പ്രിയങ്ക തന്നെയാണ് ചിത്രം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. മകളുടെ മുഖം മറച്ചാണ് ഇത്തവണയും താരം ചിത്രം പങ്കുവച്ചത്. 

 

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മകളുടെ ഒരു വീഡിയോയും പ്രിയങ്ക പങ്കുവച്ചിരുന്നു. 2018- ൽ ആണ്  പ്രിയങ്ക ചോപ്രയും ഗായകന്‍ നിക്ക് ജൊനാസും വിവാഹിതരാകുന്നത്. 2017ലെ ഗലെ പുരസ്കാര വേദിയിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. പിന്നീട് പല പൊതുപരിപാടികളിലും ഒരുമിച്ചു പങ്കെടുത്ത ഇരുവരും പ്രണയത്തിലാവുകയായിരുന്നു. ഈ വർഷം ജനുവരിയിലാണ് ഇരുവരും വാടകഗർഭധാരണത്തിലൂടെ ഒരു കു‍ഞ്ഞിനെ വരവേറ്റത്. 

 

മാസങ്ങള്‍ക്ക് മുമ്പ് കുഞ്ഞിന്റെ ഫോട്ടോ ആദ്യമായി പ്രിയങ്ക തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. 'നൂറിലധികം ദിവസങ്ങളുടെ ഐസിയു വാസത്തിന് ശേഷം ഒടുവില്‍ ഞങ്ങളുടെ കുഞ്ഞ് പെണ്‍കുട്ടി വീട്ടിലെത്തിയിരിക്കുകയാണ്. ഏതൊരു കുടുംബത്തിന്റെയും മുന്നോട്ടുള്ള യാത്ര സവിശേഷമായതാണ്. ആ മുന്നോട്ടുപോക്കിന് ഒരളവ് വരെയുള്ള വിശ്വാസം ആവശ്യമാണ്. ഞങ്ങളുടേതാണെങ്കില്‍ വളരെയധികം വെല്ലുവിളികള്‍ നിറഞ്ഞ മാസങ്ങളായിരുന്നു ഇത്...' - പ്രിയങ്ക ചിത്രത്തോടൊപ്പം കുറിച്ചത് ഇങ്ങനെ.

 

Also Read: 'നാലാം മാസം'; മകന്‍ നീലിനൊപ്പമുള്ള പുത്തന്‍ ചിത്രം പങ്കുവച്ച് കാജല്‍ അഗര്‍വാള്‍

PREV
click me!

Recommended Stories

'യാത്രകൾ എന്നെ ജീവിതത്തിൽ എന്തും ഒറ്റയ്ക്ക് നേരിടാൻ പഠിപ്പിച്ചു; ഇത് ഗൗരിയുടെ യാത്ര അനുഭവങ്ങൾ
20 വർഷം സിംഗിൾ മദർ, അമ്മയ്ക്കും ഒരു കൂട്ട് വേണം; വിവാഹം നടത്തി കൊടുത്ത് മക്കള്‍